മുത്തലാഖ് നിരോധിക്കും; ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍, കടുത്ത നടപടിയുമായി കേന്ദ്രം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാദമായ മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിരോധിക്കുന്ന ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും തീരുമാനം.

എന്നാല്‍ ശീതകാല സമ്മേളനം എപ്പോള്‍ നടക്കുമെന്ന് വ്യക്തമല്ല. സാധാരണ നവംബറിലാണ് നടക്കാറ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളെല്ലാം പ്രചാരണ തിരക്കിലാണ്.

Triple

ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിയ്യതി തീരുമാനിക്കാന്‍ വൈകുന്നത്. അധികം വൈകാതെ തിയ്യതി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് സമ്മേളനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവാഹ മോചന സമ്പ്രദായമാണ് മുത്തലാഖ്. മൂന്ന് തവണ ഒരുമിച്ച് മൊഴി ചൊല്ലിയെന്ന് പറയുന്ന രീതിയാണിത്. ഇതിനെതിരേ മുസ്ലിംകളില്‍ തന്നെ വലിയൊരു വിഭാഗം രംഗത്തുണ്ട്. പക്ഷേ, ഇസ്ലാമില്‍ നിലനില്‍ക്കുന്ന ഒരു സമ്പ്രദായത്തെ നിയമം മൂലം നിരോധിക്കാന്‍ ശ്രമിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന് മറ്റു ചില താല്‍പ്പര്യങ്ങളുണ്ടെന്നാണ് പ്രബല മുസ്ലിം സംഘടനകളുടെ ആരോപണം.

വാട്‌സ് ആപ്പ് വഴിയും സ്‌കൈപ്പ് വഴിയും മുത്തലാഖ് ചൊല്ലിയ സംഭവങ്ങള്‍ അടുത്തിടെ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. മുത്തലാഖ് നിരോധിക്കണമെന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി പുതിയ നിയമം ഉണ്ടാക്കാമെന്നു കേന്ദ്രത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു മതത്തിലുള്ള നിയമങ്ങള്‍ നിരോധിക്കുന്നത് ശരിയല്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമൊക്കെ അഭിപ്രായപ്പെടുന്നത്. മുസ്ലിം സമുദായം തന്നെ ഇതിനെതിരേ രംഗത്തുവരികയും ഇത്തരം വ്യവസ്ഥകള്‍ നിരുല്‍സാഹപ്പെടുത്തുകയും ചെയ്യണമെന്നാണ് എസ്പിയുടെയും തൃണമൂലിന്റെയും നിലപാട്.

English summary
A new bill to ban "triple talaq" will be presented by the government lawmakers when they meet for the next session of parliament.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്