• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസമില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയിലേതടക്കം 4 പാര്‍ട്ടികളിലെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഗോഹട്ടി: 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി രാഷ്ട്രീയ കക്ഷികള്‍. പൗരത്വ നിമയഭേദഗതിക്കെതിരായ ശക്തമായ പ്രതിഷേധം കണ്ട സംസ്ഥാനത്ത് പ്രാദേശിക കക്ഷികളുടെ നിലപാടും ഇത്തവണ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

പൗരത്വ വിഷയത്തില്‍ മുന്നണിക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടിയില്‍ തന്നെ വലിയ ഭിന്നതയായിരുന്നു അസം ബിജെപിയില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യങ്ങളോടൊപ്പം ഭരണ വിരുദ്ധ വികരവും അധികാരത്തിലേക്ക് തിരികെ വരാനുള്ള തങ്ങളുടെ സാധ്യതകളെ വര്‍ധിപ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

അധികാരം തിരികെ പിടിക്കും

അധികാരം തിരികെ പിടിക്കും

കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം എന്തുവിലൊകൊടുത്തും ഇത്തവണ തിരികെ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ജനം കാത്തിരിക്കുകയാണ്. സ്വന്തം മുന്നണിയിലെ കക്ഷികള്‍ക്ക് തന്നെ ബിജെപിയില്‍ വിശ്വാസം നഷ്ടമാവുന്നത് പൗരത്വ വിഷയത്തില്‍ അസം കണ്ടുവെന്നും കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്നു

പല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ബിജെപിയില്‍ അസംതൃപ്തരാണെന്നും ഇവര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ട് തങ്ങളോടൊപ്പം ചേരുമെന്നും സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവും നിരവധി അനുയായികളും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

ദിലീപ് മൊറാനും അനുയായികളും

ദിലീപ് മൊറാനും അനുയായികളും

ബിജെപിയുടെ മുന്‍ എംഎല്‍എയായ ദിലീപ് മൊറാനും അദ്ദേഹത്തിന്‍റെ 500ലേറെ വരുന്ന അനുയായികളുമാണ് ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മറ്റ് വിവിധ കക്ഷികളില്‍ നിന്ന് രാജിവെച്ചവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൂം ഡൂമ നിയമസഭാ മണ്ഡലത്തില്‍ നിന്നു നിന്നുള്ള ബിജെപി പ്രതിനിധിയായിരുന്നു ദിലീപ് മൊറാൻ .

ബിജെപിയുമായി അകല്‍ച്ച

ബിജെപിയുമായി അകല്‍ച്ച

ഗോഹട്ടിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ ദിലീപ് മൊറാന് പാര്‍ട്ടി അഗംത്വം കൈമാറി. മറ്റൊരു പ്രമുഖ ബിജെപി നേതാവായ നിരഞ്ജന്‍ നാഥും കോണ്‍ഗ്രസിലേക്ക് ചേക്കേറി. കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയുമായി അകല്‍ച്ചയിലായിരുന്നു ദിലീപ് മൊറാന്‍ നിരഞ്ജന്‍ നാഥും.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഇരുവരും നടത്തിയത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിന് ജനപിന്തുണ നഷ്ടമായെന്ന് ദിലീപ് മൊറാന്‍ വിമര്‍ശിച്ചു. ഒരു വിഭാഗത്തിന്‍റെ മാത്രം അഭിപ്രായങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഞ്ജന്‍ നാഥിന്‍റെ ഭാഗത്ത് നിന്നും സമാനമായ വിമര്‍ശനങ്ങളുണ്ടായി.

സഖ്യകക്ഷിയുടെ നേതാക്കളും

സഖ്യകക്ഷിയുടെ നേതാക്കളും

ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്‍റെ നേതാക്കളും അണികളും ഇതേ വേദിയില്‍ വെച്ച് തന്നെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. 50 ഓളം പാർട്ടി പ്രവർത്തകർക്കൊപ്പമാണ് അസം ഗണ പരിഷത്തിന്റെ (എജിപി) ബക്കർ അലി അഹമ്മദ്, ഇസ്മായിൽ ഹുസൈൻ എന്നിവർ കോൺഗ്രസിൽ ചേർന്നു. പൗര്വത്വ പ്രക്ഷേഭങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകന്ന് കഴിയുകയായിരുന്നു ഇരുവരും.

എഐയുഡിഎഫ്

എഐയുഡിഎഫ്

ബിജെപിയുടെ മറ്റൊരു ഘടകക്ഷിയായ ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ടിന്റെ നേതാവ് പെട്രോസ് ബസുമാറ്ററിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കാന്‍ നീക്കം നടത്തുന്ന ബദ്റുദ്ദിന്‍ അജ്മലിന്‍റെ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടില്‍ (എഐയുഡിഎഫ്) നിന്നും കോണ്‍ഗ്രസിലേക്ക് നേതാക്കള്‍ കടന്നു വന്നുവെന്നാണ് രസകരമായ കാര്യം.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

എഐയുഡിഎഫ് നേതാക്കാളായ അബ്ദുൽ ഖണ്ടാകറും ഷാജഹാൻ അലിയും നൂറിലധികം അണികളുമായി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇരുവരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. ഇവരെ കൂടാതെ നിരവധി ഗായകർ, അഭിനേതാക്കൾ, നർത്തകർ, സംഗീതസംവിധായകർ തുടങ്ങിയവരും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

89 സീറ്റിലേക്ക്

89 സീറ്റിലേക്ക്

89 സീറ്റിലേക്കാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ല്‍ തനിച്ച് മത്സരിച്ച ബിജെപി 60 സീറ്റായിരുന്നു സ്വന്തമാക്കിയത്. കേവല ഭൂരിപക്ഷത്തിന് 4 പേരുടെ കുറവുണ്ടായിരുന്ന ബിജെപി അസംഗണപരിഷത്തിന്‍റേയും( 14)ബിപിഎഫിന്‍റേയും ( 12) പിന്തുണയോടെ ബിജെപി അധികാരത്തില്‍ എത്തുകയായിരുന്നു. അതേസമയം മറുവശത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

കഴിഞ്ഞ തവണ 26

കഴിഞ്ഞ തവണ 26

122 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 26 സീറ്റില്‍ മാത്രമായിരുന്നു വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതില്‍ നിന്നും സംസ്ഥാന രാഷ്ട്രീയ വലിയ തോതില്‍ മാറിയെന്നും തങ്ങള്‍ അധികാരത്തിലേക്ക് തിരിച്ചു വരുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. അസം എക്കാലത്തും കോണ്‍ഗ്രസിന് അടിയുറച്ച പിന്തുണ നല്‍കിയ സംസ്ഥാനമാണെന്നും കണക്കുകള്‍ നിരത്തി ഇവര്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

cmsvideo
  Priyanka Gandhi Making New Waves In Congress | Oneindia Malayalam
  തിരഞ്ഞെടുപ്പ് ചരിത്രം

  തിരഞ്ഞെടുപ്പ് ചരിത്രം

  1952 ല്‍ അസം രൂപീകൃതമായത് മുതല്‍ 2011 വരേയുള്ള ചരിത്രം പരിശോധിച്ചാല്‍ 14 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 11 തവണയും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. 1978 ല്‍ ജനതാ പാര്‍ട്ടി അധികാരം പിടിച്ചെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ സാധിച്ചു. പിന്നീട് 1985 ലും 96 ലും അസം ഗണ പരിഷത്തിന് മുന്നില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടി വന്നെങ്കിലും 2001 മുതല്‍ 2011 വരേയുള്ള മൂന്ന് വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍.

  പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്

  English summary
  bjp, agp, aiudf, bpf leaders join congress in assam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X