350 പ്ലസ് ടാര്‍ഗറ്റ്, 2024ല്‍ ഹാട്രിക്ക് അടിക്കാന്‍ ബിജെപി; പ്ലാനിംഗ് കെജ്രിവാളിന്റെ കോട്ടയില്‍!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്. എന്നാല്‍ ബിജെപി വന്‍ പ്ലാനിംഗിലാണ്. 2024 മുന്നില്‍ കണ്ടുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി അണിയറയില്‍ തയ്യാറാക്കി കഴിഞ്ഞു. പാര്‍ട്ടിയുടെ ബൂത്തുകള്‍ ശക്തമാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതായത് കഴിഞ്ഞ തവണ എവിടെയാണോ ബിജെപിക്ക് വോട്ട് കുറഞ്ഞത് അവിടങ്ങളില്‍ ഇത്തവവണ വോട്ട് വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

ഈ മേഖലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നാണ് നേതൃത്വം നല്‍കുന്ന വിവരം. ഒരു മേഖലയും അങ്ങനെ വിട്ടു കളയില്ലെന്നാണ് ബിജെപി നല്‍കുന്ന സന്ദേശം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല എന്നതാണ് സത്യം. വിശദമായ വിവരങ്ങളിലേക്ക്....

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

1

ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ കോട്ടയായ ദില്ലിയാണ് ഇത്തവണ ബിജെപിയുടെ ടാര്‍ഗറ്റ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരെ തിരിച്ചായിരുന്നു ഫലം. കെജ്രിവാള്‍ ബിജെപിയെ കെട്ടുകെട്ടിച്ചിരുന്നു. ഇത്തവണ എഎപി വളരെ അഗ്രസീവായിട്ടാണ് കാര്യങ്ങള്‍ കാണുന്നത്. എന്നാല്‍ വളരെ മുമ്പേ തന്നെ ഇറങ്ങി കോട്ട വീണ്ടും പിടിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ദില്ലിയില്‍ നിന്നുള്ള ഏഴ് എംപിമാര്‍ക്കും കേന്ദ്ര നേതൃത്വം ടാസ്‌ക് നല്‍കി കഴിഞ്ഞു.

2

ബൂത്തുകളുടെ പേര്, നമ്പര്‍, എത്ര വോട്ടര്‍മാര്‍ പോള്‍ ചെയ്തു, ബിജെപി സ്ഥാനാര്‍ത്ഥി എത്രാം സ്ഥാനത്താണ്, മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് എത്ര വോട്ട് ലഭിച്ചു തുടങ്ങിയ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതില്‍ വോട്ടുകുറഞ്ഞ ബൂത്തുകളിലാണ് പ്രധാന ശ്രദ്ധ. എംപിമാരോട് ഇവിടെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ നിയോഗിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അവരെ നിയന്ത്രിക്കാനുള്ള അധികാരം ഈ എംപിമാര്‍ക്കാണ്. ബൂത്ത് ശാക്തീകരണ്‍ അഭിയാന്‍ എന്നാണ് ഈ പദ്ധതിക്ക് ബിജെപി പേരിട്ടിരിക്കുന്നത്.

3

ബിജെപി 2024ല്‍ 350 സീറ്റാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ടാര്‍ഗറ്റ് ചെയ്യുന്നതെന്നാണ് സൂചന. അതിന് പുറമേ ഇത്ര കോടി വോട്ടുകളും അവര്‍ മൊത്തത്തില്‍ നേടാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇതിനായി ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയതാണ്. എംപിമാര്‍ക്കായി 200 ബൂത്തുകളോളം ബിജെപി കേന്ദ്ര നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇത് വോട്ട് കുറഞ്ഞവയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ വോട്ടുകള്‍ വര്‍ധിപ്പിക്കുകയാണ് ടാസ്‌ക്. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ബൂത്തുകളുടെ വരെ ചുമതല നല്‍കും.

4

ഒരാള്‍ക്ക് എത്രത്തോളം സംഘടനാ മികവുണ്ടെന്ന് പരിശോധിച്ചാണ് ബൂത്തുകളുടെ ചുമതല കൂടുതലായി നല്‍കുക. ആരൊക്കെ ഈ പട്ടികയില്‍ ഉണ്ടെന്ന് തീരുമാനിക്കുന്നതേയുള്ളൂ. ദില്ലിയില്‍ 13000 ബൂത്തുകള്‍ ഉണ്ട്. ഓരോ ബൂത്തിലും ആയിരം വോട്ടര്‍മാര്‍ വെച്ചുണ്ടാവും. മോശം ബൂത്തുകളായി കാണുന്നതില്‍ ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാമതോ മൂന്നാമതോ ആയിരിക്കും. കിട്ടിയ വോട്ടുകള്‍ ചിലപ്പോള്‍ ഒറ്റയക്കത്തിലായിരിക്കും. ചിലപ്പോ അത് മുന്നൂറ് വരെ നീളാം. ബിജെപി ഏഴ് ലോക്‌സഭാ സീറ്റും 2019ല്‍ വിജയിച്ചത് മാത്രമല്ല, വലിയ മാര്‍ജിനും പാര്‍ട്ടിക്കുണ്ടായിരുന്നു. 2.28 ലക്ഷത്തിന്റെയും 5.78 ലക്ഷത്തിന്റെയും ഇടയിലായിരുന്നു ഭൂരിപക്ഷ മാര്‍ജിനുകള്‍.

5

ബിജെപി ദില്ലിയില്‍ ജയിച്ച ഉയര്‍ന്ന മാര്‍ജില്‍ 5,78486 വോട്ടുകളാണ്. ഇത് വെസ്റ്റ് ദില്ലി സീറ്റില്‍ നിന്നാണ്. പര്‍വേഷ് വര്‍മയാണ് ഇവിടെ നിന്ന് ജയിച്ചത്. പര്‍വേഷ് വര്‍മയ്ക്ക് 8,65648 വോട്ടാണ് ലഭിച്ചത്. അതായത് മൊത്തം പോള്‍ ചെയ്ത വോട്ടില്‍ 60.05 ശതമാനം വോട്ടുകളും അവര്‍ക്ക് ലഭിച്ചു. ദേശീയ തലത്തില്‍ ബിജെപി ഒരു നാലംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സീനിയര്‍ നേതാവ് പഞ്ഞു. അതായത് ദുര്‍ബലമായ 73000 ബൂത്തുകള്‍ കണ്ടെത്തി, അതില്‍ വോട്ടുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ് ടാര്‍ഗറ്റ്.

6

ഈ കമ്മിറ്റിയില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരായ ബൈജയന്ത് പാണ്ഡ, ദിലീപ് ഘോഷ്, ദേശീയ ജനറല്‍ സെക്രട്ടറി സിടി രവി, പട്ടികജാതി മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ലാല്‍ സിംഗ് ആര്യ, എന്നിവരുമുണ്ട്. ഇവര്‍ സംസ്ഥാന നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ ഇവര്‍ക്ക് നല്‍കും. ഇവര്‍ക്ക് വോട്ടര്‍മാരിലേക്ക് എത്താനുള്ള പരിശീലനം നേതാക്കള്‍ നല്‍കും. പാര്‍ട്ടിയുടെ വികസന നയങ്ങളും, മോദി സര്‍ക്കാരിന്റെ മികവും എല്ലാം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എത്തിക്കാന്‍ നിര്‍ദേശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+