രാജസ്ഥാനില്‍ എങ്ങനെ തിരിച്ചുവരും; വഴി കണ്ടെത്തി ബിജെപി, കര്‍ണാടക മോഡലില്‍ തിരിച്ചടിക്കും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ എങ്ങനെ തിരിച്ചുവരും, അതിനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. ശക്തനായ ഒരു നേതാവ് മുന്നില്‍ ഇല്ലെങ്കിലും തന്ത്രങ്ങള്‍ ധാരാളം മുന്നിലുണ്ടെന്ന് നേതൃത്വം പറയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍ എടുത്ത് അവര്‍ക്കെതിരെ തന്നെ പ്രയോഗിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
വസുന്ധര രാജയെ തിരികെ കൊണ്ടുവരാന്‍ നേതാക്കള്‍ നിര്‍ബന്ധിരായേക്കും. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന പ്രയോഗം ഗെലോട്ട് സര്‍ക്കാരിനെതിരെ പ്രയോഗിക്കാനാണ് തീരുമാനമായിരിക്കുന്നത്.

നേരത്തെ അജ്മീറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പ്രയോഗം ആദ്യം നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി പ്രധാന വിഷയമാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.ഗെലോട്ട് സര്‍ക്കാര്‍ അഴിമതിയുടെ എല്ലാ റെക്കോര്‍ഡും ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 22 ശതമാനമാണ് അഴിമതി വര്‍ധിച്ചതെന്നും രാജസ്ഥാന്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.
ഗെലോട്ട് സര്‍ക്കാരിലെ 98 വകുപ്പുകള്‍ ചേര്‍ന്നാണ് സംസ്ഥാനത്തെ 60 ശതമാനം അഴിമതിയും നടത്തുന്നത്. പതിനാറ് തവണയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അരുണ്‍ സിംഗ് പറഞ്ഞു. ചൊവ്വാഴ്ച്ച ബിജെപി പ്രവര്‍ത്തകര്‍ അഴിമതിക്കെതിരെ വമ്പനൊരു പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷിയുടെ നേതൃത്വത്തില്‍ ഇവര്‍ അറസ്റ്റ് വരിക്കുകയും ചെയ്തു.
ബിജെപിയുടെ ഓരോ ആരോപണങ്ങള്‍ക്കും കരുത്തേകുന്നതാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നടത്തിയ വിമര്‍ശനങ്ങള്‍. വസുന്ധര രാജയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ശക്തമായ ആവശ്യമാണ് സച്ചിന്‍ ഉന്നയിച്ചത്. സച്ചിന്റെ വിമര്‍ശനം, യഥാര്‍ഥത്തില്‍ ബിജെപിയുടെ പ്രചാരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനെ സഹായിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് ഉറപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍ എന്നും ബിജെപി നേതാക്കള്‍ പറയുന്നു. വസുന്ധരയ്‌ക്കെതിരെ അന്വേഷണം വരുന്നതിനെ കുറച്ച് നേതാക്കള്‍ അംഗീകരിക്കുന്നുമുണ്ട്. കേസിനെ തുടര്‍ന്ന് വസുന്ധര മാറി നിന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് മറ്റ് പലര്‍ക്കും സാധ്യതയുണ്ടാവും.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അഴിമതി പ്രചാരണം അതേ പടി എടുക്കാനാണ് ബിജെപിയിലെ തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങളൊന്നും ഗെലോട്ട് പരിഹരിച്ചില്ലെന്ന് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നു. വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. നിരവധി കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളൊക്കെ വ്യാജമാണ്. ഒന്നും അവര്‍ പാലിച്ചില്ല. ഛത്തീസ്ഗഡും, രാജസ്ഥാനും അതിന് ഉദാഹരണങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചു. കോണ്‍ഗ്രസ് അനധികൃത കുടിയേറ്റക്കാര്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും നദ്ദ ആരോപിച്ചു.












Click it and Unblock the Notifications