കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മാറ്റത്തിനുള്ള ചുവടുവെപ്പ് നടത്തിയെങ്കിലും ഒന്നും മാറുന്നില്ല. തിരഞ്ഞെടുപ്പുകളില്‍ തുടര്‍ തോല്‍വി നേരിടുകയാണ് പാര്‍ട്ടി. അസമിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രശാന്ത് കിഷോറിനെ കൊണ്ടുവരേണ്ട ആവശ്യകത ഒരിക്കല്‍ കൂടി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി പറയേണ്ട കാര്യമാണിത്.

മീടു ഇരകളെ പട്ടികളുമായി ഉപമിച്ചു, വൈരമുത്തു വിവാദത്തില്‍, ആരോപണം ഒതുക്കാന്‍ വിളിച്ചെന്ന് ചിന്‍മയിമീടു ഇരകളെ പട്ടികളുമായി ഉപമിച്ചു, വൈരമുത്തു വിവാദത്തില്‍, ആരോപണം ഒതുക്കാന്‍ വിളിച്ചെന്ന് ചിന്‍മയി

ഗുവാഹത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി നേരിട്ടിരിക്കുന്നത്. ഹിമന്ത ശര്‍മയുടെ കീഴില്‍ ബിജെപിയുടെ തേരോട്ടമാണ് അസമില്‍ തുടരുന്നത്. അതേസമയം ഇവിടെയും ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് ഭീഷണിയായി മാറുമെന്നാണ് തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.

1

ബിജെപിയും സഖ്യകക്ഷിയായ അസം ഗണപരിത്തിന്റെയും ഗംഭീരമായ മുന്നേറ്റമാണ് ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നടന്നത്. 60 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി ഇതില്‍ 52 സീറ്റും സ്വന്തമാക്കി. അതേസമയം ആറ് സീറ്റ് ബിജെപിയുടെ സഖ്യമായ എജിപിയും സ്വന്തമാക്കി. അതേസമയം ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ആംആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നതാണ്. 42ാം വാര്‍ഡില്‍ എഎപിയുടെ മൗസുമ ബീഗം വിജയിച്ചു. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. അസമില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി എന്ന് ഇതോടെ ഉറപ്പായി. ഇനിയൊരു തിരിച്ചുവരവ് പോലും അടുത്തുണ്ടാവാന്‍ സാധ്യത കുറവാണ്.

2

ബിജെപിയുടെ എതിരാളിയായ എജിപിയുടെ സ്ഥാനാര്‍ത്ഥിയായ ഹുക്കും ചന്ദ് അലി ഒന്നാം വാര്‍ഡില്‍ വിജയിച്ചു. 57 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് ശരിക്കും നടന്നത്. മൂന്ന് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്രയും വലിയ കാലയളവില്‍ തകര്‍ന്നിരിക്കുകയാണ്. ബിജെപിയുടെ ഗംഭീര ജയത്തിന് ഗുവാഹത്തിയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. വികസനത്തിന്റെ അജണ്ടയ്ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ കഠിനാധ്വാനത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കിയെന്നും മോദി പറഞ്ഞു.

3

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. ചരിത്രജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ ബിജെപിയുടെ വികസനത്തില്‍ വിശ്വാസം അര്‍പ്പിച്ചു. അത് മോദിയുടെ മാര്‍ഗദര്‍ശനത്തില്‍ ഞങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ബിജെപിയില്‍ വിശ്വസിച്ചതിന് നന്ദി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം തുടരുന്ന ജനതയെയാണ് കാണുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളെന്നും നദ്ദ ട്വീറ്റ് കുറിച്ചു.

4

വളരെ മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റേതെന്ന് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ അംഗീകരിച്ചു. എന്നാല്‍ ബിജെപിക്ക് ഗുവാഹത്തിയിലെ ജനങ്ങള്‍, നല്ലത് ചെയ്യാന്‍ അവസാന അവസരം നല്‍കിയതാണെന്നും ബോറ പറഞ്ഞു. ഗുവാഹത്തിയില്‍ രണ്ട് സുപ്രധാന പ്രശ്‌നങ്ങലുണ്ട്. പ്രളയമാണ് പ്രധാന പ്രശ്‌നം. അത് കൃത്രിമമായി ഉണ്ടാവുന്നതാണ്. മറ്റൊന്ന് കുടിവെള്ളത്തിന്റെ വലിയൊരു ദൗര്‍ലഭ്യമാണ്. ബിജെപി ഇത് രണ്ടും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപുണ്‍ ബോറ വ്യക്തമാക്കി. അതേസമയം ഹിമന്ത ശര്‍മയുടെ കീഴില്‍ ബിജെപി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനാണ് ജനങ്ങള്‍ കൈയ്യടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത പറഞ്ഞു.

5

2013ല്‍ കോണ്‍ഗ്രസ് വിജയിച്ചതാണ് ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. എന്നാല്‍ തമ്മിലടിയും നേതാക്കളുടെ അലംഭാവവും കോണ്‍ഗ്രസ് നേതൃത്വത്തെ ദുര്‍ബലമാക്കി. പല നേതാക്കളും ബിജെപിയിലേക്ക് കളം മാറി. ഇതോടെ ബിജെപി ജിഎംസിയിലെ സുപ്രധാന ശക്തിയായി. വൈകാതെ തന്നെ അധികാരം പിടിക്കുകയായിരുന്നു. ഏഴ് വാര്‍ഡിലാണ് അസം ഗണ പരിഷത്ത് മൊത്തത്തില്‍ മത്സരിച്ചത്. ബിജെപി 53 സീറ്റിലും മത്സരിച്ചു. കോണ്‍ഗ്രസ് 54 വാര്‍ഡില്‍ മത്സരിച്ചിരുന്നു. എഎപി ആകെ 38 വാര്‍ഡിലാണ് മത്സരിച്ചത്. അസമില്‍ പുതിയ നേതൃത്വം വന്നിട്ടും ഒറ്റക്കെട്ടായി നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മികച്ച നേതാക്കളില്ലാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

ഹിമാചലില്‍ മത്സരം ബിജെപിയും എഎപിയും തമ്മില്‍, കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്ഹിമാചലില്‍ മത്സരം ബിജെപിയും എഎപിയും തമ്മില്‍, കളത്തിലേ ഇല്ലാതെ കോണ്‍ഗ്രസ്

Recommended Video

cmsvideo
വാക്ക് പാലിച്ച സുരേഷ് ഗോപി കണ്ണൂരിലെത്തി, മുന്‍മിയും കുടുംബവും ആഹ്‌ളാദത്തില്‍ | Oneindia Malayalam

English summary
bjp alliance sweeps guwahati municipal corporation, wins 58 seats, congress failed to win a seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X