കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരണം വൈകിപ്പിക്കുന്നത് ബിജെപി: ലക്ഷ്യം രാഷ്ട്രപതി ഭരണമെന്ന് സഞ്ജയ് റൌട്ട്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് വൈകിപ്പിക്കുന്നത് ബിജെപിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൌട്ട്. സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം പ്രാബല്യത്തിൽ വരുത്താനുള്ള നീക്കമാണ് ബിജെപിയുടേതെന്നുമാണ് ശിവസേന നേതാവിന്റെ കുറ്റപ്പെടുത്തൽ. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെങ്കിൽ അത് വ്യക്തമാക്കുകയാണ് വേണ്ടത്. എന്നാൽ ശിവസേന തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യാഴാഴ്ച വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സഞ്ജയ് റൌട്ട് വ്യക്തമാക്കി.

 ശബരിമല ദർശനത്തിന് പോകാൻ അവധി എടുക്കണം; ഡ്യൂട്ടിക്ക് കറുപ്പുടുത്ത് വരരുതെന്ന് പോലീസ് കമ്മീഷണർ! ശബരിമല ദർശനത്തിന് പോകാൻ അവധി എടുക്കണം; ഡ്യൂട്ടിക്ക് കറുപ്പുടുത്ത് വരരുതെന്ന് പോലീസ് കമ്മീഷണർ!

മുഖ്യമന്ത്രി പദം സംബന്ധിച്ച ശിവസേന മുന്നോട്ടുവച്ച ആവശ്യത്തെക്കുറിച്ച് ആവർത്തിച്ച റൌട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾക്ക് എത്ര അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് മഹാരാഷ്ട്ര നിയമസഭയിൽ വെച്ച് നിങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

 എന്തുകൊണ്ട് വെറും കയ്യോടെ മടങ്ങി?

എന്തുകൊണ്ട് വെറും കയ്യോടെ മടങ്ങി?


എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കാത്തത്? എന്തുകൊണ്ടാണ് ഒഴിഞ്ഞ കയ്യുമായി മടങ്ങിയത്? അവർക്ക് വേണ്ടത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുന്ന സാഹചര്യമുണ്ടാക്കുകയാണ്. ബിജെപിക്ക് വേണ്ടത്ര എംഎൽഎമാരുടെ പിന്തുണയില്ലെന്നും റൌട്ട് അവകാശപ്പെടുന്നു.

 എന്തുകൊണ്ട് ഹോട്ടലിൽ

എന്തുകൊണ്ട് ഹോട്ടലിൽ


എന്തുകൊണ്ടാണ് ശിവസേന എംഎൽഎമാരെ ഹോട്ടലിൽ പാർപ്പിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് ശിവസേന നേതാവിന്റെ മറുപടി ഇങ്ങനെ.. എല്ലാ എംഎൽഎമാർക്കും മുംബൈയിൽ വീടില്ല. അതുകൊണ്ട് ഒരു സ്ഥലത്ത് ഇവർക്കായി സൌകര്യങ്ങളൊരുക്കാൻ തീരുമാനിച്ചത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സബർബൻ ബാന്ദ്രയിലെ ഒരു ഹോട്ടലിലാണ് ഇപ്പോൾ ശിവസേന എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ളത്. മുംബൈയിലെ താക്കറെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് എംഎൽഎമാരെ രംഗശർദ ഹോട്ടലിലേക്ക് മാറ്റിയിട്ടുള്ളത്. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ കാലുമാറുന്നത് ഭയന്നാണ് ശിവസേന ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടുള്ളത്.

 145 എംഎൽഎമാരുടെ പിന്തുണ

145 എംഎൽഎമാരുടെ പിന്തുണ


മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് 145 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച് ശിവസേന ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുള്ള നിർദേശങ്ങളാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യത്തിന് കീഴിൽ സർക്കാർ അധികാരത്തിലെത്തിയാൽ അഞ്ച് വർഷവും താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയത്.

ആർഎസ്എസ്- ശിവസേന ധാരണ

ആർഎസ്എസ്- ശിവസേന ധാരണ


ഇരു പാർട്ടികളും തിരഞ്ഞെടുപ്പിന് മുമ്പേയുണ്ടാക്കിയ ധാരണ പ്രകാരം മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്നാണ് പാർട്ടിയും അവകാശപ്പെടുന്നത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ശിവസേനയും ആർഎസ്എസ് തലവന്ർ മോഹൻ ഭാഗവതുമായി ഒരുതരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്നും റൌട്ട് വ്യക്തമാക്കിയിരുന്നു. ശിവസേന എംഎൽഎമാരോ പ്രതിപക്ഷത്തുള്ള കോൺഗ്രസ്- എൻസിപി എംഎൽഎമാരോ മറുകണ്ടം ചാടില്ലെന്ന് വിശ്വസിക്കുന്നതായി ശിവസേന നേതാവ് വ്യക്തമാക്കിയിരുന്നു.

 അധികാര വടംവലി..

അധികാര വടംവലി..

ഒക്ടോബർ 21 ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നെങ്കിലും അധികാര വടംവലികളാണ് സർക്കാർ രൂപീകരണത്തിന് തിരിച്ചടിയായിട്ടുള്ളത്. 288 അംഗ നിയമസഭയിൽ ബിജെപി- ശിവസേന സഖ്യത്തിന് 161 സീറ്റുകളാണുള്ളത്. 145 സീറ്റുകളുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരണത്തിന് അനിവാര്യം. ബിജെപി 105 സീറ്റുകൾ നേടിയപ്പോൾ ശിവസേന 56 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും എൻസിപി 54 സീറ്റുകളുമാണ് നേടിയത്. പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് എൻസിപി- കോൺഗ്രസ് സഖ്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
BJP delaying Maharashtra government formation, creating path for President's rule: Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X