ഏത് നിമിഷം പാര്‍ട്ടി വിടുന്നവര്‍ ധാരാളം; ഹിമാചലില്‍ ബിജെപിക്ക് പേടി ഇവരെ, വരവേല്‍ക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: ഹിമാചല്‍ പ്രദേശില്‍ ബിജെപി നേതൃത്വം ആകെ കണ്ഫ്യൂഷനില്. പാര്‍ട്ടി വിടാന്‍ കാത്തുനില്ക്കുന്നവരുടെ വലിയൊരു നിരയാണ് പാര്‍ട്ടിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി വിടാന്‍ നില്‍ക്കുന്നവരും ധാരാളമുണ്ട്. കോണ്‍ഗ്രസ് ഈ അവസരം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
നിലവില്‍ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. ഇത് മറികടക്കാന്‍ വഴി നോക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം വരുന്നതോടെ കാര്യങ്ങള്‍ മാറി മറിയുമെന്നാണ് സൂചന. ഹിമാചലില്‍ അത്രത്തോളം ആരാധകര്‍ മോദിക്കുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു മാസത്തിലധികം മാത്രമാണ് ഇനി ഹിമാചലില്‍ തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ബിജെപിക്കും കോണ്‍ഗ്രസിനും ഭയം. ആദ്യം ആര് പ്രഖ്യാപിക്കുമെന്നാണ് തര്‍ക്കം. കോണ്‍ഗ്രസാകട്ടെ ബിജെപി പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ്. ആര് പ്രഖ്യാപിച്ചാലും നിരവധി പേര് പാര്‍ട്ടി വിടും. അവരെയെല്ലാം സ്വീകരിക്കാനാണ് തീരുമാനം. ടിക്കറ്റ് കിട്ടാത്തവരെല്ലാം പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. അതുകൊണ്ട് ആരെയൊക്കെ പരിഗണിക്കണമെന്ന് വളരെ സൂക്ഷിച്ചാണ് ബിജെപിയും കോണ്‍ഗ്രസും തീരുമാനിക്കുന്നത്.

ബിജെപി ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് ശക്തമായ അഭ്യൂഹം. കുറച്ച് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇത്തവണ ടിക്കറ്റ് കിട്ടാന്‍ സാധ്യതയില്ല. അതിനൊരു കാരണമുണ്ട്. എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാന്‍ ഈ പുതുമുഖങ്ങള്‍ക്ക് സാധിക്കും. ഇത് പക്ഷേ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഗുണമാണ്. ശക്തരായ നേതാക്കള്‍ ഒരുപക്ഷേ കോണ്‍ഗ്രസിലേക്ക് എത്തിയേക്കും. ഇതില്‍ കുറച്ച് പേര്‍ക്ക് മണ്ഡലങ്ങളില്‍ വലിയ സ്വാധീനമുള്ളവരാണ്. ഇവരെ ബിജെപി തഴഞ്ഞാല്‍ പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ തെറ്റില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

68 മണ്ഡലമാണ് ഹിമാചലില്‍ ഉള്ളത്. ഇതില്‍ 45 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതാണ്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 20 സീറ്റില്‍ വലിയ ലോബിയിംഗ് നടക്കുന്നുണ്ട്. ബിജെപി ആദ്യ ലിസ്റ്റ് പ്രഖ്യാപിച്ച ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നേതാക്കള്‍ എത്തുമെന്നാണ് സംസ്ഥാന നേതൃത്വം പറുയന്നത്. ബിജെപിയില്‍ വലിയ വിമത നീക്കമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

കാംഗ്ര മേഖലയില്‍ വലിയ പൊട്ടിത്തെറി ബിജെപിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ഏറ്റവും സ്വാധീനമേറിയ മേഖലയാണിത്. ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സ്ഥലത്തെല്ലാം ബിജെപിയില്‍ നിന്ന് നേതാക്കളെ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്ലാന്‍. ചില സീറ്റുകളിലെ അന്തിമ സ്ഥാനാര്‍ത്ഥിത്വം വൈകിപ്പിക്കുന്നത് അതിനാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം പാര്‍ട്ടി വിടാന്‍ സാധ്യതയുള്ളവരുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക കടുപ്പമാകും.

ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിട്ടില്ല. അടുത്തിടെ കുറച്ച് സീനിയര്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. പട്ടിക പുറത്തുവിട്ടാല്‍ ഇനിയും വിമതര്‍ പാര്‍ട്ടി വിടുമെന്ന് നേതൃത്വത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിമതരെ ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രരമായി മത്സരിപ്പിക്കാനും പ്ലാനുണ്ട്. അങ്ങനെയെങ്കില്‍ വിജയിപ്പിച്ച ശേഷം ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാം. അതിലൂടെ കോണ്‍ഗ്രസിന്റെ വോട്ടുകളും പിടിക്കാമെന്ന് പാര്‍ട്ടി കരുതുന്നുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് വരുന്നവരെ കാത്ത് ബിജെപിയും നില്‍ക്കുന്നുണ്ട്.
-
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications