കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയില്‍ നിന്ന് നാല് സീറ്റ് പിടിച്ചെടുത്ത് ബിജെപി.... രോഹിണിയും വിശ്വാസ് നഗറും നിലനിര്‍ത്തി!!

Google Oneindia Malayalam News

ദില്ലി: ബിജെപി നിലം തൊടാതെ ദില്ലിയില്‍ വീണെങ്കിലും ഇത്തവണ ആശ്വസിക്കാന്‍ ചില കാരണങ്ങളുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ നാല് സീറ്റുകളാണ് ബിജെപിക്ക് വര്‍ധിച്ചിരിക്കുന്നത്. ഇതില്‍ തന്നെ രണ്ട് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ തവണ മുസ്തഫബാദ്, വിശ്വാസ് നഗര്‍, രോഹിണി എന്നീ മണ്ഡലങ്ങളായിരുന്നു ബിജെപി വിജയിച്ചത്. ബാക്കിയുള്ള 67 സീറ്റുകളും ആംആദ്മി പാര്‍ട്ടി നേടിരുന്നു.

1

ഇത്തവണ രോഹിണിയും വിശ്വാസ് നഗറും ബിജെപി നിലനിര്‍ത്തി. ഇതിന് പുറമേ ലക്ഷ്മി നഗര്‍, ഗാന്ധി നഗര്‍, റോത്തഷ് നഗര്‍, ഗോണ്ട, കരാവല്‍ നഗര്‍ എന്നിവയാണ് പിടിച്ചെടുത്തത്. അതേസമയം ബിജെപിക്ക് നഷ്ടം സംഭവിച്ചത് മുസ്തഫബാദിലാണ്. രോഹിണിയില്‍ 5367 വോട്ടിനാണ് വിജേന്ദര്‍ ഗുപ്ത 2015ല്‍ വിജയിച്ചത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ ഗുപ്ത പിന്നിലായിരുന്നു. അട്ടിമറി പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം സീറ്റ് നിലനിര്‍ത്തുകയായിരുന്നു ബിജെപി.

ലക്ഷ്മി നഗര്‍ 2015ല്‍ എഎപിയുടെ നിതിന്‍ ത്യാഗി 4846 വോട്ടിന് വിജയിച്ച മണ്ഡലമാണ്. അന്നും ഇഞ്ചോടിഞ്ച് പോരാട്ടം ഇവിടെ നടന്നിരുന്നു. ഇത്തവണ പക്ഷേ മണ്ഡലം പിടിച്ചെടുത്താണ് ബിജെപി മറുപടി നല്‍കിയത്. ബിജെപിക്ക് നഷ്ടമായ മുസ്തഫബാദില്‍ കഴിഞ്ഞ ദിവസം കടുത്ത പോരാട്ടമാണ് നടന്നത്. 6031 വോട്ടിനാണ് ബിജെപിയുടെ ജഗദീഷ് പ്രധാന്‍ വിജയിച്ചത്. പക്ഷേ ഇത്തവണ മുസ്ലീം വോട്ടുകള്‍ ഇവിടെ ബിജെപിയെ കൈവിട്ടു. അത് കൂടുതലായി എഎപിക്ക് ലഭിച്ചതും നേട്ടമായി.

റോത്തഷ് നഗറിലും കടുത്ത പോരാട്ടമായിരുന്നു 2015ല്‍ നടന്നത്. എഎപിയുടെ സരിത സിംഗ് 7874 വോട്ടിനാണ് അന്ന് വിജയിച്ചത്. ഇത്തവണ കടുത്ത പോരാട്ടം നടത്തിയാണ് ബിജെപി മണ്ഡലം പിടിച്ചത്. ഗോണ്ടയില്‍ 8093 വോട്ടിന് എഎപി വിജയിച്ചെങ്കിലും ഇത്തവണ വിജയം കൈവിട്ടു. കരാവല്‍ നഗറില്‍ അന്ന് എഎപിക്കൊപ്പമുണ്ടായിരുന്ന കപില്‍ മിശ്ര 44431 വോട്ടിന് ജയിച്ച മണ്ഡലമാണ്. ഇത്തവണ ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ഈ മണ്ഡലം പിടിക്കാനായതാണ്. കപില്‍ മിശ്ര ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്.

ദില്ലിയില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്... സീനിയര്‍ ക്യാമ്പ് തെറിക്കും, പുതുമുഖങ്ങള്‍ വരും!!ദില്ലിയില്‍ അഴിച്ചുപണിയുമായി കോണ്‍ഗ്രസ്... സീനിയര്‍ ക്യാമ്പ് തെറിക്കും, പുതുമുഖങ്ങള്‍ വരും!!

English summary
bjp faces setback but gain in some seats in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X