ഛത്തീസ്ഗഡില്‍ അങ്കം പൊടിപാറും, പട്ടാനില്‍ അമ്മാവന്-അനന്തരവന് പോര്, ബാഗലിനെതിരെ ബിജെപി തന്ത്രം
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ബിജെപി അപ്രതീക്ഷിതമായി വ്യാഴാഴ്ച്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇതില്‍ വമ്പനൊരു തന്ത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ മണ്ഡലത്തില്‍ വന്‍ പോരാട്ടമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. അതായത് ഇടം വലം തിരിയാനാവാതെ ബാഗലിനെ പൂട്ടാനാണ് ബിജെപി പ്ലാന്‍ ചെയ്യുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തുറുപ്പീട്ടാണ് ബാഗല്. അദ്ദേഹത്തെ മറ്റിടങ്ങളിലേക്ക് പ്രചാരണത്തിനെത്തിക്കാതെ ബുദ്ധിമുട്ടിലാക്കാനാണ് ബിജെപിയുടെ ശ്രമം. ബാഗലിന്റെ മണ്ഡലമായ പട്ടാനില്‍ സ്വന്തം അനന്തരവനെ തന്നെയാണ് അദ്ദേഹത്തിനെതിരെ ബിജെപി മത്സരിപ്പിക്കുന്നത്.പട്ടാനില്‍ ബാഗലിനോളം പ്രശസ്തനായ ഒരു നേതാവില്ല. അനന്തരവന് വരുന്നതോടെ വോട്ട് ഭിന്നിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്.

ഭൂപേഷ് ബാഗലിനെ ഈ സീറ്റില്‍ നിന്ന് എന്തായാലും കോണ്‍ഗ്രസ് മാറ്റാനും സാധ്യതയില്ല. കാരണം ഈ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. അതേസമയം അനന്തരവനും, അമ്മാവനും തമ്മിലുള്ള പോരാട്ടം മണ്ഡലത്തില്‍ നടക്കുന്നത് ആദ്യമായിട്ടല്ല. ഇത് നാലാം തവണയാണ് ഇരുവരും പരസ്പരം മത്സരിക്കുന്നത്. 2008ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയ് ബാഗല് ഭൂപേഷിനെ പരാജയപ്പെടുത്തിയിരുന്നു. അന്ന് 7500 വോട്ടിനായിരുന്നു വിജയ് ബാഗല് വിജയിച്ചത്.
നേരത്തെ രണ്ട് തവണ ബാഗല് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. 2013, 2013, വര്‍ഷങ്ങളിലായിരുന്നു ഭൂപേഷ് ബാഗല് ഇവിടെ നിന്ന് വിജയിച്ചത്. കഴിഞ്ഞ തവണ ബാഗള്‍ ബിജെപിയുടെ മോത്തിലാല്‍ സാഹുവിനെയാണ് നേരിട്ടത്. 27000 വോട്ടിന് ബാഗല് വിജയിക്കുകയും ചെയ്തു. ഭൂപേഷ് ബാഗല് സ്വന്തം കോട്ടയായി കാണുന്ന മണ്ഡലമാണ് പട്ടാന്‍. 1993ലാണ് ബാഗല് എംഎല്‍എയായി പട്ടാനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്.
1998ല്‍ ഈ സീറ്റ് അദ്ദേഹം നിലനിര്‍ത്തി. അടുത്ത തവണയും അത് ആവര്‍ത്തിച്ചു. 2008ലെ തോല്‍വി പക്ഷേ അപ്രതീക്ഷിതമായിരുന്നു. നിലവില്‍ മണ്ഡലത്തില്‍ അതിശക്തനാണ് ബാഗല്. പക്ഷേ വിജയ് ബാഗല് വന്നതോടെ മത്സരം കടുപ്പമായിരിക്കുകയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 29 സ്ഥാനാര്‍ത്ഥികള്‍ വരുന്ന പട്ടികയാണ് ഛത്തീസ്ഗഡില്‍ ഉള്ളത്. എന്നാല്‍ ഈ സീറ്റുകളില്‍ ഭൂരിഭാഗവും സംവരണ മണ്ഡലങ്ങളാണ്.
ബിജെപി ഈ വോട്ടുബാങ്കിലേക്ക് ശക്തമായി ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനൊപ്പമാണ്. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ബിജെപി നേതാക്കള്‍ക്ക് അവസരമൊരുക്കും. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ 2018ല്‍ നിരവധി പേര് പരാജയപ്പെട്ടതാണ്. ഈ മേഖലയിലാണ് ബിജെപി കൂടുതല്‍ ഫോക്കസ് നല്‍കുന്നത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications