കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; പാർട്ടി വിട്ടെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷന് സീറ്റ് നൽകി ബിജെപി

Google Oneindia Malayalam News

ഡറാഡൂൺ; പാർട്ടി വിട്ടെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷനെ സ്ഥാനാർത്ഥിയാക്കി ബി ജെ പി. കഴിഞ്ഞ ദിവസം ബി ജെ പിയിൽ ചേർന്ന കിഷോർ ഉപാധ്യായയ്ക്ക് ആണ് നേതൃത്വം സീറ്റ് അനുവദിച്ചത്. തെഹ്രി മണ്ഡലത്തിലാണ് കിഷോറിനെ മത്സരിപ്പിക്കുന്നത്.

തെഹ്റിയിൽ സീറ്റ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് കിഷോർ കോൺഗ്രസ് വിട്ടത്. കിഷോറിനെ ബി ജെ പി തെഹ്റിയിൽ മത്സരിപ്പിച്ചേക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഉപാധ്യായ പരാജയപ്പെട്ടു

2002 ലും 2007 ലും തെഹ്റിയിൽ നിന്നുള്ള എം എൽ എയായിരുന്നു ഉപാധ്യായ. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണയും ഉപാധ്യായ്ക്ക് കോൺഗ്രസ് തെഹ്റിയിൽ സീറ്റ് അനുവദിച്ചിരുന്നില്ല. പകരം സഹസ്പൂറിലായിരുന്നു സീറ്റ് നൽകിയത്. പക്ഷേ തിരഞ്ഞെടുപ്പിൽ ഉപാധ്യായ പരാജയപ്പെട്ടിരുന്നു.

സീറ്റ് നൽകി കോൺഗ്രസ്

അതേസമയം ഉപാധ്യായയെ ബി ജെ പി സ്വീകരിച്ചതിന് പിന്നാലെ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എം എൽ എയും ബി ജെ പി നേതാവുമായ ധൻ സിംഗ് നേഗി പാർട്ടിയിൽ നിന്നും രാജിവെച്ച് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.
2017ൽ 6,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നേഗി മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് നേഗിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

 70 മണ്ഡലത്തിലേക്കും സ്ഥാനാർത്ഥികൾ

അതിനിടെ മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ മണ്ഡലമായ ദൊയ്വാലയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി നിർണയം ബി ജെ പി പൂർത്തിയാക്കി. ദോയ്വാലയിൽ നിന്ന് ബ്രിജി ഭൂഷൺ ഗയ്റോളയെയാണ് ബിജെപി മത്സരിപ്പിക്കുക. ഇക്കുറി താൻ മത്സരത്തിന് ഇല്ലെന്ന് ത്രിവേന്ദ്ര സിംഗ് ബി ജെ പി നേതൃത്വത്തെ അറിയിച്ചിരുന്നു.

സ്ഥാനാർത്ഥി പട്ടിക

ജനുവരി 20 ന് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 59 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഖാതിമയിൽ നിന്നും അധ്യക്ഷൻ മദൻ കൗശിക്ക് ഹരിദ്വാർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ജനവരി 26 നായിരുന്നു ബി ജെ പി രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

കോൺഗ്രസിലും ബി ജെ പിയിലും തർക്കം

അതേസമയം സീറ്റ് നിഷേധിക്കപ്പെട്ട ബി ജെ പി എം എൽ എമാരിൽ പലരും കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഇവർ മറുകണ്ടം ചാടുമോയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. അതിനിടെ മറുവശത്ത് കോൺഗ്രസിലും സീറ്റ് വിതരണത്തെ ചൊല്ലിയുള്ള ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്.

പതിവ് തെറ്റുമോ?

ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി പതിവ് തെറ്റുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പുറത്തുവന്ന സർവ്വകളിൽ പലതും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. അതേസമയം ഇക്കുറി ഉത്തരാഖണ്ഡിൽ ബിജെപിയുടെ ഇരട്ട എൻജിൻ പരാജയപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പ് 14 ന്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 സീറ്റ് നേടിയായിരുന്നു ബി ജെ പി സംസ്ഥാന ഭരണം പിടിച്ചത് . കോൺഗ്രസിന് 11 സീറ്റുകളായിരുന്നു ലഭിച്ചത്. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നും വോട്ടെണ്ണൽ മാർച്ച് 10 നുമാണ് നടക്കുക.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
BJP fielded Former Congress leader Kishore Upadhyay from Tehri seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X