കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി മാപ്പ് പറയണം; രാഹുല്‍ ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ആരോപണം

രാഹുല്‍ ഗാന്ധി ആനാവശ്യ ആരോപണം ഉന്നയിച്ച് സ്വയം വിഢിയാകുകയാണ്. ഉന്നയിച്ച അഴിമതി ആരോപണം തട്ടിപ്പാണെന്നും ആനന്ദ് കുമാര്‍ പറഞ്ഞു

  • By Akshay
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍. രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധി ആനാവശ്യ ആരോപണം ഉന്നയിച്ച് സ്വയം വിഢിയാകുകയാണ്. ഉന്നയിച്ച അഴിമതി ആരോപണം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നാണ് രാഹുല്‍ ഗാന്ധി നേരത്തേ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇത് ലോക് സഭയില്‍ വിശദീകരിക്കാന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Rahul Gandhi

ഭയത്തെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ നിന്ന് നരേന്ദ്ര മോദി ഒളിച്ചോടുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഴിമതി പുറത്തു വരാതിരിക്കാനാണ് പാര്‍ലമെന്റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആക്ഷേപം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഒന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

English summary
BJP hit back at Congress Vice President Rahul Gandhi over his remarks about having personal information about PM Modi’s involvement in corrupted activities. BJP leader Prakash Javadekar said that it was not in the nature of the Prime Minister to be hiding. He spoke about Rahul Gandhi’s statement of creating earthquakes when he speaks and said that the only thing that would happen was the land sliding away from under Gandhi’s feet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X