കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി തന്നെ, മോദിയുടെ നാട്ടില്‍ കോണ്‍ഗ്രസ്!

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: സംസ്ഥാനം ഭരിക്കുന്ന ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാരിന് റിയാലിറ്റി ചെക്ക് ആകുമെന്ന് കരുതിയിരുന്ന ഗുജറാത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജയം. പട്ടേല്‍ സമരങ്ങളും ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ബി ജെ പി ഗുജറാത്തില്‍ ഭൂരിപക്ഷം പിടിച്ചത്. ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മെച്ചമുണ്ടാക്കിയപ്പോള്‍ നഗരപ്രദേശങ്ങള്‍ ബി ജെ പിക്ക് ഒപ്പം നിന്നു.

ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറിടങ്ങളിലും ബി ജെ പി ജയിച്ചു. അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ 86 സീറ്റുകളില്‍ ബി ജെ പി ജയിച്ചപ്പോള്‍ 31 ഇടങ്ങളില്‍ മാത്രമേ കോണ്‍ഗ്രസിന് ജയിക്കാനായുള്ളു. 192 സീറ്റുകളാണ് ഇവിടെയുള്ളത്. സൂറത്തില്‍ 116 ല്‍ 41 സീറ്റുകള്‍ ബി ജെ പി പിടിച്ചപ്പോള്‍ പകുതി പോലും എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

narendramodi

നരേന്ദ്ര മോദിയില്‍ നിന്നും ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമേറ്റ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജില്ലയായ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മോര്‍ബിയിലും രാജ്‌കോട്ടിലും ഭാവ്‌നഗറിലും കോണ്‍ഗ്രസ് ബി ജെ പിക്ക് മേല്‍ വിജയം നേടി.

31 ജില്ലാ പഞ്ചായത്തുകളും 230 താലൂക്ക് പഞ്ചായത്തുകളും 56 മുനിസിപ്പാലിറ്റികളുമാണ് ഗുജറാത്തില്‍ ആകെയുള്ളത്. ഇക്കഴിഞ്ഞ 26 നാണ് കോര്‍പ്പറേഷനുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. 29ന് ജില്ലാ പഞ്ചായത്തുകളിലേക്കും താലൂക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വോട്ടെടുപ്പ് നടന്നു. കോര്‍പ്പറേഷനുകളില്‍ 45 ശതമാനം മാത്രമേ പോളിംഗ് ഉണ്ടായിരുന്നുള്ളൂ.

English summary
Results are out for the six municipal corporations, 56 municipalities, 31 district and 230 taluka panchayats elections held in Gujarat last month end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X