Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കളെയും സിഖുക്കാരെയും തമ്മിലടിപ്പിക്കുന്നു, ബിജെപി യഥാര്‍ത്ഥ തുക്ക്‌ഡെ ഗ്യാംഗെന്ന് ബാദല്‍!!

ദില്ലി: ബിജെപിയാണ് രാജ്യത്തെ യഥാര്‍ത്ഥ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍. ശിരോമണി അകാലിദള്‍ ബിജെപിക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തില്‍ മോദി സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ബിജെപി പഞ്ചാബി ഹിന്ദുക്കളും സിഖുക്കാരും തമ്മില്‍ അടിച്ച് പിരിയാനാണ് ആഗ്രഹിക്കുന്നതെന്ന് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. പഞ്ചാബില്‍ വര്‍ഗീയ കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നത്. അതിലൂടെ കര്‍ഷക സമരത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബാദല്‍ പറഞ്ഞു.

1

കര്‍ഷക സമരത്തെ പരിഹരിക്കാന്‍ ബിജെപിക്ക് അറിയില്ല. അതാണ് വര്‍ഗീയ കലാപത്തിന് അവര്‍ ശ്രമിക്കാന്‍ കാരണം. ദേശീയ ഐക്യത്തെ ബിജെപി ചിന്നി ചിതറിച്ചെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു. ബിജെപി ഈ രാജ്യത്തെ യഥാര്‍ത്ഥ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗാണ്. അവര്‍ക്ക് ഒട്ടും നാണമില്ല. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ചാണ് അവര്‍ രാഷ്ട്രീയം കലിക്കുന്നത്. ഇപ്പോഴവര്‍ പഞ്ചാബി ഹിന്ദുക്കളെ സിഖുക്കാര്‍ക്കെതിരെ തിരിക്കുകയാണ്. പ്രധാനമായും കര്‍ഷകരെയാണ് ലക്ഷ്യമിടുന്നതെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ ആരോപിച്ചു.

രാജ്യസ്‌നേഹിയായ പഞ്ചാബിയെ വര്‍ഗീയതയുടെ തീയിലേക്ക് തള്ളിവിടുകയാണ് ബിജെപിയെന്ന് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു അവര്‍. എന്നാല്‍ കാര്‍ഷിക നിയമത്തിന്റെ പേരില്‍ അവര്‍ ബിജെപിയുമായുള്ള സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഇപ്പോള്‍ ബിജെപിയുടെ രൂക്ഷ വിമര്‍ശകരാണ് അവര്‍. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുകയാണ് ബിജെപി. ഇത് കാര്‍ഷിക നിയമം സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ വേണ്ടിയാണ്. അധികാര കേന്ദ്രീകരണത്തിലൂടെ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അവര്‍ പ്രതികരിക്കുന്നതെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

Recommended Video

cmsvideo
    Farmers' protest at Singhu and Tikri borders enters Day 20

    ജനാധിപത്യ ഘടനയ്ക്കായി മുമ്പ് വാദിച്ചപ്പോള്‍ വിഘടനവാദികളെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇന്ന് എല്ലാ സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ് ദേശഭക്തര്‍. എന്നാല്‍ പിന്തുണച്ചില്ലെങ്കില്‍ അവര്‍ രാജ്യദ്രോഹിയായി മാറും. അതല്ലെങ്കില്‍ തീവ്രവാദിയോ തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാംഗോ ആയി മാറുമെന്നും സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്തമാക്കി. പ്രകാശ് സിംഗ് ബാദല്‍ പദ്മവിഭൂഷണ്‍ മടക്കി നല്‍കി. ഹര്‍സിമ്രത് കൗര്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ഇവരും ദേശദ്രോഹികളായി മുദ്രകുത്തപ്പെടുമോയെന്നും ബാദല്‍ ചോദിച്ചു. ബിജെപി കര്‍ഷക സമരത്തെ സിഖുക്കാരും ഹിന്ദുക്കളും തമ്മിലുള്ള പോരാട്ടമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+