പാര്‍ട്ടിയ്ക്കും മതത്തിനുമപ്പുറം ഇന്ത്യക്കാര്‍ എന്ന വികാരം, ശക്തി തെളിയിച്ച് മോദി
ദില്ലി :ഒരിക്കൽകൂടി മോദി നേതൃത്വപാഠവം വിജയിച്ചിരിക്കുന്നു, എന്താ അതിനു മോദി ചെയ്ത എന്നാവും നിങ്ങളുടെ ചിന്ത. ആഭ്യന്തര സംഘർഷം നടക്കുന്ന യമനിൽനിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി മോദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും നടത്തിയ പ്രവർത്തനങ്ങൾ കാണാതിരിക്കാൻ വയ്യ. പാർട്ടിയ്ക്കും മതത്തിനുമപ്പുറം ഇന്ത്യക്കാർ എന്ന വികാരമാണ് മോദി ഇവിടെ പ്രാവർത്തികമാക്കിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും വിദേശകാര്യമന്ത്രിയ്ക്കും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും സൗദി സർക്കാരുമായി കൃത്യ സമയത്ത് ചർച്ച നടത്തി യെമനിലെ ഇന്ത്യക്കാർക്ക് തിരിച്ചുവാരാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും മോഡി തന്നെയായിരുന്ന മുൻപന്തിയിൽ.മാധ്യമങ്ങൾക്ക് മുഖംകൊടുക്കാതെ പ്രധാനമന്ത്രി തന്റെ ജോലി കൃതമായി തന്നെ ചെയ്യുന്നുണ്ടായിരുന്നു.

മറ്റ് ഏതൊരു രാജ്യത്തെക്കാളും യമനിൽ ഇന്ത്യയ്ക്കായിരുന്നു പ്രാധാന്യം എന്നു തോന്നിപ്പിക്കും വിധമായിരുന്നു ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ. ഇന്ത്യൻ വിമാനങ്ങളിലാണ് പാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും ആളുകൾ രക്ഷപ്പെട്ടിരുന്നത്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐ.എൻ.എസ് മുംബൈ, ഐ.എൻ.എസ് കവരത്തി, ഐ.എൻ.എസ് സുമിത്ര തുടങ്ങിയ കപ്പലുകളിലും നിരവധിപ്പോരേയാണ് നാട്ടിൽ എത്തിച്ചത്.
ഒരു പക്ഷെ യമനിലെ ഇന്ത്യക്കാർ എല്ലാവരും നാട്ടിലേക്ക് മടങ്ങിയെത്തിയാൽ ഉടൻ സൗദി കരയുദ്ധമാരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ എല്ലാ വിദേശികളും അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്ന് യമൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്












Click it and Unblock the Notifications