കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ച ബിജെപി നേതാവ് നിലപാട് മാറ്റി; മറ്റ് പാര്‍ട്ടിയില്‍ ചേരും? കടുത്ത വാക്കുകള്‍ പിന്‍വലിച്ചു...

Google Oneindia Malayalam News

കൊല്‍ക്കത്ത: രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ച മുന്‍ കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ നിലപാട് മാറ്റി. ഇനി ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും തന്റെ പാര്‍ട്ടി ബിജെപി മാത്രമാണ് എന്നുമായിരുന്നു അദ്ദേഹം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ അധികം വൈകാതെ കുറിപ്പ് എഡിറ്റ് ചെയ്തു. മറ്റൊരു പാര്‍ട്ടിയിലും ചേരില്ല എന്ന ഭാഗം ഒഴിവാക്കി. എല്ലാവരുമായും സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തത് എന്ന് വ്യക്തമാക്കിയ ബാബുല്‍ സുപ്രിയോ ഒഴിയുകയാണ് എന്ന് മാത്രമാക്കി ചുരുക്കി.

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; 'കൊറോണയെ വിറപ്പിക്കുന്ന' വമ്പന്‍ പരിപാടികള്‍, കേരളത്തെ കൈവിട്ടുബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; 'കൊറോണയെ വിറപ്പിക്കുന്ന' വമ്പന്‍ പരിപാടികള്‍, കേരളത്തെ കൈവിട്ടു

നേരത്തെ ഈ ഭാഗത്ത് മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും തൃണമൂലിലോ സിപിഎമ്മിലോ കോണ്‍ഗ്രസിലോ പോകില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു. ഈ നിലപാട് മാറ്റം ബാബുല്‍ സുപ്രിയോ മറ്റ് പാര്‍ട്ടിയില്‍ വൈകാതെ ചേരുമെന്നതിന്റെ സൂചനായി വിലയിരുത്തുന്നു. ബംഗാളില്‍ തിളങ്ങി നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍ അദ്ദേഹം ചേരുമോ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകഴിഞ്ഞു.

b

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ആദ്യം രാഷ്ട്രീയം വിടുന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച ശേഷം പത്ത് മിനുട്ട് കഴിഞ്ഞാണ് നിലപാട് മാറ്റിയത്. ഇത് ബിജെപി കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ മാസം ആദ്യത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ 12 പേരില്‍ ബാബുല്‍ സുപ്രിയോയും ഉണ്ടായിരുന്നു. മന്ത്രിപദവി എടുത്തുകളഞ്ഞതാണ് അദ്ദേഹം ബിജെപി വിടാന്‍ തീരുമാനിച്ചതിന് കാരണം എന്ന് സൂചനയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷുമായി അത്ര രസത്തിലായിരുന്നില്ല എന്നും സുപ്രിയോ വ്യക്തമാക്കിയിരുന്നു.

നൃത്ത രംഗം വൈറല്‍!! പിന്നാലെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയില്‍... 'നടിയെ തട്ടിക്കൊണ്ടുപോകും'നൃത്ത രംഗം വൈറല്‍!! പിന്നാലെ ചെങ്കല്‍ചൂളയിലെ കുട്ടികള്‍ സിനിമയില്‍... 'നടിയെ തട്ടിക്കൊണ്ടുപോകും'

രാഷ്ട്രീയം വിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായതാണെന്ന് ദിലീപ് ഘോഷ് പിന്നീട് പ്രതികരിച്ചു. എംപി പദവി രാജിവയ്ക്കുമെന്നും ബിജെപി വിടുകയാമെന്നും രാഷ്ട്രീയം മതിയാക്കി എന്നുമുള്ള ബാബുല്‍ സുപ്രിയോയുടെ പ്രഖ്യാപനത്തില്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സുപ്രിയോയുടെ രാജി സംബന്ധിച്ച് എനിക്കറിയില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. രാജിവയ്ക്കുന്ന കാര്യം അദ്ദേഹത്തിന്റെ വ്യക്തിപരമാണ് എന്നും ഘോഷ് വിശദീകരിച്ചു.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

English summary
BJP Leader Babul Supriyo Quits Politics; But Edited His Facebook Post, Likely to Join other Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X