കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: ദക്ഷിണ കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തില്‍ ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ച പ്രസിഡന്റ് ഗുലാം റസൂല്‍ ദാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ലാല്‍ ചൗക്ക് പ്രദേശത്ത് ദമ്പതികള്‍ക്ക് നേരെ ഭീകരര്‍ വെടിയിതിര്‍ക്കുകയായിരുന്നു. ഗുലാം റസൂല്‍ ദാര്‍ സര്‍പഞ്ചും അനന്ത്‌നാഗിന്റെ പാര്‍ട്ടി ജില്ലാ പ്രസിഡന്റുു കൂടിയാണ്.

kerala

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ആക്രമണത്തിന് ശേഷം ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചെഹ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ലഷ്‌കറെ ത്വയിബയാണെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകള്‍ക്ക് മുമ്പ്, താഴ്വരയിലെ പൂഞ്ച് ജില്ലയിലെ ഒരു ഒളിത്താവളത്തില്‍ നിന്ന് സുരക്ഷാ സേന ഒരു വലിയ ആയുധ ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വന്‍ ആയുധശേഖരം പിടികൂടിയത്. രണ്ട് എകെ 47 തോക്കുകള്‍, നാല് എകെ 47 മാഗസിനുകള്‍, ഒരു ചൈനീസ് പിസ്റ്റള്‍, 10 പിസ്റ്റള്‍ മാഗസിനുകള്‍, നാല് ചൈനീസ് ഗ്രനേഡുകള്‍, 257 റൗണ്ട് എകെ 47 വെടിയുണ്ടകള്‍ എന്നിവയാണ് സുരക്ഷ സേന പിടിച്ചെടുത്തത്.

കോണ്‍ഗ്രസിനെ വെല്ലാന്‍ നോക്കി ആംആദ്മിക്ക് കിടിലന്‍ പണി: മുന്‍ സംസ്ഥാന കണ്‍വീനര്‍ കോണ്‍ഗ്രസില്‍കോണ്‍ഗ്രസിനെ വെല്ലാന്‍ നോക്കി ആംആദ്മിക്ക് കിടിലന്‍ പണി: മുന്‍ സംസ്ഥാന കണ്‍വീനര്‍ കോണ്‍ഗ്രസില്‍

അതേസമയം, കഴിഞ്ഞ ദിവസം കാശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. 56 ഇടങ്ങളിലാണ് കശ്മീരില്‍ റെയ്ഡ് നടന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീര്‍ പോലീസ്, സിആര്‍പിഎഫ്, എന്‍ഐഎ എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കശ്മിരിലെ പത്ത് ജില്ലകളിലും ഒരേ സമയമായിരുന്നു പരിശോധന. ജമ്മുവിലെ റാംബാന്‍, കിശ്ത്വാര്‍, ദോദ, റജൗരി എന്നീ ജില്ലകളിലും റെയ്ഡ് നടന്നിരുന്നു.

ആദ്യം വന്നത് തലവേദന; മൈഗ്രേയ്ന്‍ ആണെന്ന് കരുതി... 11 ഓപറേഷന്‍, 33 റേഡിയേഷന്‍, ശരണ്യയ്ക്ക് സംഭവിച്ചത്ആദ്യം വന്നത് തലവേദന; മൈഗ്രേയ്ന്‍ ആണെന്ന് കരുതി... 11 ഓപറേഷന്‍, 33 റേഡിയേഷന്‍, ശരണ്യയ്ക്ക് സംഭവിച്ചത്

Recommended Video

cmsvideo
കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

English summary
BJP leader Gulam Rasool Dar and his wife killed in Kashmir terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X