ബിജെപി നേതാവിന്റെ ഭാര്യയ്ക്ക് പുനര്‍ നിയമനം; വിശദീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് മുന്‍ സര്‍ക്കാര്‍ നല്കിയ ജോലി കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ പകപോക്കുകയാണ് എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ നുതാന് കുമാരിക്ക് പുനര്‍ നിയമനം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. മാനുഷിക പരിഗണന നല്‍കിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ദക്ഷിണ കന്നഡ മേഖലയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം. തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവും കൊലപാതകവുമുണ്ടായി. പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് തീരുമാനിച്ചത് ബസവരാജ ബൊമ്മൈ സര്‍ക്കാരാണ്.

കരാര്‍ അടിസ്ഥാനത്തിലായിരുന്നു നുതാന് കുമാരിയുടെ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗ്രൂപ്പ് സി വിഭാഗത്തിലാണ് ജോലി നല്‍കിയത്. എന്നാല്‍ ബെംഗളൂരുവിലെത്തി ജോലിയില്‍ പ്രവേശിക്കുന്നതിന് തടസം അറിയിച്ചതോടെ ദക്ഷിണ കന്നഡയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് ജോലി മാറ്റി നല്കി. ബിജെപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് നുതാന് കുമാരിയുടെ ജോലി തുലാസിലായത്.
സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബിജെപി സര്‍ക്കാരിന്റെ കാലത്തെ എല്ലാ കരാര്‍ നിയമങ്ങളും റദ്ദാക്കി. ഇതോടെ 150 പേര്‍ക്ക് ജോലി നഷ്ടമായി. ഇതിലൊരാളായിരുന്നു നുതാന് കുമാരിയും. സര്‍ക്കാര്‍ മാറുമ്പോള്‍ സാധാരണ ഇത്തരത്തില്‍ കരാര്‍ നിയമനങ്ങള്‍ റദ്ദാക്കാറുണ്ട്. എന്നാല്‍ പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയുടെ ജോലി കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി എന്ന രീതിയില്‍ പ്രചാരണമുണ്ടായ പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
'മുന്‍ സര്‍ക്കാരിന്റെ കാലത്തെ താല്‍ക്കാലിക നിയമനങ്ങള്‍ പുതിയ സര്‍ക്കാര്‍ വന്നാല്‍ റദ്ദാക്കല്‍ സ്വാഭാവിക നടപടിയാണ്. പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് മാത്രമല്ല, 150ലധികം പേരുടെ ജോലി റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ യാതൊരു ഇടപെടലുമില്ല. നുതാന് കുമാരിയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നത് ചര്‍ച്ച ചെയ്യും. അവര്‍ക്ക് പുനര്‍നിയമനം നല്‍കും'- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലൈ 22നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. ബെല്ലാരിയിലെ കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിന്‍ കുമാര്‍ കതീലിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് അന്ന് സര്‍ക്കാര്‍ ജോലി നല്‍കിയത്. കരാര്‍ അടിസ്ഥാനത്തിലായിരുന്നു ജോലി. സര്‍ക്കാരിന് അധികാരം നഷ്ടമാകുന്നത് വരെയോ, പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെയോ ആകും ജോലി എന്ന് കരാറില്‍ വ്യക്തമാക്കിയിരുന്നു.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications