കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഇരുട്ടടി! രണ്ട് ഉപാധ്യക്ഷന്‍മാര്‍ രാജിവെച്ചു! ചാക്കിട്ട് കോണ്‍ഗ്രസ്!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് വീണ്ടും തിരിച്ചടി | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിക്ക് ഒട്ടും ആശ്വാസമല്ല കാര്യങ്ങള്‍. നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകുന്നത്. രാജിവെയ്ക്കുന്നതിനപ്പുറം പ്രബലരായ ഈ നേതാക്കളെല്ലാം തന്നെ കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

ത്രിപുരയില്‍ നിന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഒഡീഷയില്‍ നിന്നുള്ള ഉപാധ്യക്ഷനാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചന.

 രണ്ട് ഉപാധ്യക്ഷന്‍മാര്‍

രണ്ട് ഉപാധ്യക്ഷന്‍മാര്‍

കഴിഞ്ഞ ദിവസമാണ് ബിജെപി വൈസ് പ്രസിഡന്‍റായ സുബാല്‍ ഭൗമിക്ക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ബിജെപിയില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കിയ ഭൗമിക് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഇനിയും പ്രമുഖരായ നേതാക്കള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 രാജിവെച്ചു

രാജിവെച്ചു

ഇപ്പോള്‍ മറ്റൊരു സംസ്ഥാന ഉപാധ്യക്ഷനെയാണ് അടര്‍ത്തിയെടുത്തിരിക്കുന്നത്. ഒഡിഷയിലെ പാര്‍ട്ടി വൈസ് പ്രസിഡന്‍റായ സുബാസ് ചൗഹാനാണ് ബിജെപിയില്‍ നിന്ന് രാജി വെച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ മറ്റൊരു ഉപാധ്യക്ഷനായ രാജ് കിഷേര്‍ രാജി വെച്ചിരുന്നു.

 തിരിച്ചടി

തിരിച്ചടി

കാരണം വ്യക്തമാക്കാതെയായിരുന്നു രാജ് കിഷോര്‍ തന്‍റെ രാജി സമര്‍പ്പിച്ചത്. അതിന് പിന്നാലെയാണ് സുബാസ് ചൗഹാനും രാജിവെച്ചിരിക്കുന്നത്. മറ്റൊരു ഉപാധ്യക്ഷനായ സമീര്‍ മൊഹന്തേയ്ക്ക് സുബാസ് ചൗഹാന്‍ രാജി സമര്‍പ്പിച്ചു.

 വഴങ്ങാതെ നേതാക്കള്‍

വഴങ്ങാതെ നേതാക്കള്‍

സുബാസിനോട് തിരുമാനം പുനരാലോചിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അദ്ദേഹം വഴങ്ങിയില്ലെന്ന് മൊഹന്തേ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് സീറ്റ് നിഷേധിച്ചതാണ് സുബാസിനെ ചൊടിപ്പിച്ചതെന്നാണ് വിവരം.

 ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

ബാര്‍ഗ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സുബാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത്തവണ ബിജെപി ജനറല്‍ സെക്രട്ടറിയായ സുരേഷ് പൂജാരിയെയാണ് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്.

 വോട്ട് നേടി

വോട്ട് നേടി

2014 ല്‍ 3.72 ലക്ഷം വോട്ടുകളാണ് കഴിഞ്ഞ തവണ സുബാസ് മണ്ഡലത്തില്‍ നേടിയത്. അതേസമയം 11,178 വോട്ടുകള്‍ക്ക് ബിജെഡിയുടെ പ്രഭാസ് കുമാര്‍ സിങ്ങിനോട് സുബാസ് പരാജയപ്പെട്ടിരുന്നു.

 നിഷേധിച്ചു

നിഷേധിച്ചു

ഇത്തവണ തന്നെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ തയ്യാറായില്ല, മൂന്ന് ദശകമായ പാര്‍ട്ടിക്ക് വേണ്ടി താന്‍ പോരാടുന്നു. എന്നാല്‍ വിജയസാധ്യത പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്നും ചൗഹാന്‍ പറഞ്ഞു.

 ബിജെപി ജയിക്കില്ല

ബിജെപി ജയിക്കില്ല

ശക്തമായ പ്രചരണം നടത്തിയത് കൊണ്ടോ എല്ലാ വീടുകളിലും എല്‍പിജി കണക്ഷന്‍ വാഗ്ദാനം ചെയ്തത് കൊണ്ടോ ബിജെപിക്ക് മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നും സുബാസ് മുന്നറിയിപ്പ് നല്‍കി.ജനങ്ങളുമായി അടുത്ത് നില്‍ക്കുന്ന നേതാക്കള്‍ക്കേ വോട്ട് ലഭിക്കൂവെന്നും ചൗഹാന്‍ പറഞ്ഞു.

 ശക്തനായ നേതാവ്

ശക്തനായ നേതാവ്

പ്രാദേശിക തലത്തിലടക്കം ശക്തമായ സ്വാധീനമുള്ള നേതാവാണ് സുബാസ്. അതേസമയം പാര്‍ട്ടി വിട്ട രണ്ട് ഉപാധ്യക്ഷന്‍മാരും കോണ്‍ഗ്രസിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വം സുബാസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

അതേസമയം പ്രബലരായ രണ്ട് നേതാക്കളുടേയും രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. ഒഡീഷയില്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രചരണങ്ങളാണ് നടക്കുന്നത്. നിരവധി തവണ രാഹുല്‍ ഒഡീഷയില്‍ എത്തിക്കഴിഞ്ഞു.

 ലോക്സഭ തിരഞ്ഞെടുപ്പ്

ലോക്സഭ തിരഞ്ഞെടുപ്പ്

ഒഡീഷയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. 21 ലോക്‌സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ബാക്കി 20 സീറ്റുകളും ബിജെഡി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇവിടെ ലഭിച്ചിരുന്നുമില്ല.

English summary
BJP leader Subhas Chouhan quits saffron party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X