കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗം..!! പത്തില്‍ ആറിലും കാവിക്കൊടിയേറ്റം..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബജെപിയ്ക്ക് വന്‍ മുന്നേറ്റം.ഫലം വന്ന നാല് സീറ്റുകളില്‍ മൂന്നിലും ബിജെപി വിജയം സ്വന്തമാക്കി. കര്‍ണാടകയിലൊഴികെ മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ മുന്നേറ്റമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനാണ് ലീഡ്.

ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബിജെപിയുടെ അനില്‍ ധിമാന്‍ 8433 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ കുത്തക മണ്ഡലമാണ് ബെരാഞ്ച്. ദി്ല്ലിയിലെ ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ രജൗറി ഗാര്‍ഡന്‍ ബിജെപി പിടിച്ചെടുത്തു.

പത്ത് മണ്ഡലങ്ങൾ വിധിയെഴുതി

പത്ത് മണ്ഡലങ്ങൾ വിധിയെഴുതി

ദില്ലിയിലെ രജൗരി ഗാര്‍ഡന്‍, ഝാര്‍ഖണ്ഡിലെ ലിതിപര, കര്‍ണാടകത്തിലെ നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട്, രാജസ്ഥാനിലെ ധോല്‍പൂര്‍, പശ്ചിമബംഗാളിലെ കാന്തി ദക്ഷിണ്‍, മധ്യപ്രദേശിലെ ബാന്ധവ്ഗഡ്, ഹിമാചല്‍ പ്രദേശിലെ ബോറഞ്ച്, ആസ്സാമിലെ ധേമാജി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ആരോപണങ്ങൾക്കിടെ വിജയം

ആരോപണങ്ങൾക്കിടെ വിജയം

ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേതുമടക്കം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍മുന്നേറ്റമുണ്ടാക്കിയ ബിജെപിയ്ക്ക് വന്‍ ആത്മവിശ്വാസം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പുകളിലും വിജയം കൊയ്യാനായത്. വോട്ടിംഗ് യന്ത്രത്തില്‍കൃത്രിമം കാണിച്ചുവെന്ന ആരോപണം നിലനില്‍്‌ക്കെയാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍.

ഹിമാചൽ ബിജെപിയ്ക്ക്

ഹിമാചൽ ബിജെപിയ്ക്ക്

ഹിമാചല്‍ പ്രദേശിലെ ബൊരാഞ്ചില്‍ ബിജെപിയുടെ അനില്‍ ധിമാന്‍ 8433 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ കുത്തക മണ്ഡലമാണ് ബെരാഞ്ച്. ദി്ല്ലിയിലെ ആംആദ്മി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ രജൗറി ഗാര്‍ഡന്‍ ബിജെപി പിടിച്ചെടുത്തു.

ദില്ലിയിൽ ആപ് തകർന്നു

ദില്ലിയിൽ ആപ് തകർന്നു

ദില്ലിയില്‍ കോണ്‍ഗ്രസ്സ് ആണ് രണ്ടാമത്. ഭരണകക്ഷിയായ ആപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അസ്സമിലെ നോമാജിയില്‍ ബിജെപ് സ്ഥാനാര്‍ത്ഥി അനില്‍ ധിമാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കർണാടകയിൽ കോൺഗ്രസ്

കർണാടകയിൽ കോൺഗ്രസ്

കര്‍ണാടകയിലെ നഞ്ചന്‍കോട് ബിജെപിയെ പിന്തള്‌ളി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസ്സിന്റെ ഗീത മഹാദേവ പ്രസാദ് പത്തായിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപിയുടെ സിഎസ് നിരഞ്ജന കുമാറിനെ പരാജയപ്പെടുത്തിയത്.

English summary
BJP candicateds lead in byelections in ten states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X