കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് സഖ്യം തറപറ്റും, ബിഹാറില്‍ ബിജെപി ഭരണമെന്ന് സര്‍വ്വേ

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയ്ക്ക് എന്ന് സര്‍വ്വേഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വ്വേയിലാണ് ബി ജെ പി സഖ്യം 125 സീറ്റുകളോടെ ബിഹാറില്‍ ഭരണം പിടിക്കും എന്ന് പറയുന്നത്. 243 സീറ്റുകളുള്ള ബിഹാര്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന വിശാല സഖ്യത്തെ തോല്‍പ്പിച്ചാകും ബിഹാറിലും കാവിക്കൊടി പറക്കുക. ജെ ഡി യു നേതാവായ നിതീഷ് കുമാറിനൊപ്പം ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയുടെ ലാലുപ്രസാദ് യാദവും കൂട്ടരുമുണ്ട്. കോണ്‍ഗ്രസ് - എന്‍ സി പി - സമാജ് വാദി പാര്‍ട്ടികളും ബി ജെ പിക്ക് എതിരെ കച്ചമുറുക്കിയവരില്‍ പെടുന്നു.

ബിഹാര്‍ ബിജെപിക്കൊപ്പം

ബിഹാര്‍ ബിജെപിക്കൊപ്പം

കേന്ദ്രം ഭരിക്കുന്ന ബി ജെ പി ബിഹാറിലും കേവലഭൂരിപക്ഷം നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. 243 ല്‍ 125 സീറ്റുകളാണ് ബി ജെ പി സഖ്യത്തിന് സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതി.

പിന്നാലെയുണ്ട് നിതീഷ് കുമാര്‍

പിന്നാലെയുണ്ട് നിതീഷ് കുമാര്‍

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിഹാറില്‍ നടക്കുക എന്നാണ് സര്‍വ്വേ പറയുന്നത്. 106 സീറ്റുകളാണ് നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ സഖ്യത്തിന് കിട്ടുക.

അവസാനനിമിഷം മാറാം

അവസാനനിമിഷം മാറാം

സെപ്തംബര്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഇതായേനെ ഫലം എന്നാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് പറയുന്നത്. ഒക്ടോബര്‍ 12 മുതലാണ് തിരഞ്ഞെടുപ്പ് ശരിക്കും നടക്കുക. അവസാന നിമിഷമാകുമ്പോഴേക്കും ഈ ലീഡ് നിലയില്‍ മാറ്റങ്ങള്‍ വരാനിടയുണ്ട്.

മുഖ്യമന്ത്രിയാകാന്‍ നിതീഷ് തന്നെ

മുഖ്യമന്ത്രിയാകാന്‍ നിതീഷ് തന്നെ

സീറ്റുകള്‍ കൂടുതല്‍ കിട്ടുക ബി ജെ പിക്കാണ് എന്ന് പറയുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിഹാര്‍ മനസില്‍ കാണുന്നത് നിതീഷ് കുമാറിനെയാണ്. 29 ശതമാനം പേരും നിതീഷിനെ അനുകൂലിക്കുന്നവരാണ്.

കഴിഞ്ഞ തവണ ചിത്രം ഇങ്ങനെ

കഴിഞ്ഞ തവണ ചിത്രം ഇങ്ങനെ

2010ല്‍ ബി ജെ പി - ജെ ഡി യു സഖ്യം ബിഹാര്‍ തൂത്തുവാരിയിരുന്നു. ജെ ഡി യുവിന് 115ഉം ബി ജെ പിക്ക് 94 സീറ്റ് കിട്ടി. എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തെ ചൊല്ലി നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടതോടെ ഈ സഖ്യം പിരിഞ്ഞു.

കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല

കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ചിത്രമെടുത്താന്‍ കോണ്‍ഗ്രസിനെ കാണാനേ ഇല്ല. വെറും നാലേ നാല് സീറ്റാണ് 243 അംഗ സഭയില്‍ കോണ്‍ഗ്രസിന് കിട്ടിയത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിക്ക് 22 സീറ്റുകള്‍ ഉണ്ടായിരുന്നു.

രണ്ട് മാസമായി തിരഞ്ഞെടുപ്പ്

രണ്ട് മാസമായി തിരഞ്ഞെടുപ്പ്

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നവംബര്‍ 5 ന് അവസാനഘട്ടം. നവംബര്‍ 8ന് ഫലമറിയാം.

English summary
Pre-poll survey states that BJP-led NDA will win simple majority in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X