Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ഡബിള്‍ സ്‌ട്രൈക്കുമായി യോഗി, മന്ത്രിസഭാ പുന:സംഘടന വരുന്നു, എസ്പി തവിടുപൊടിയാവും

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ഡബിള്‍ സ്‌ട്രൈക്കിനൊരുങ്ങി ബിജെപി. ആദ്യത്തേതില്‍ മന്ത്രിസഭാ പുനസംഘടനയില്‍, രണ്ടാമത്തേത്തില്‍ എസ്പിക്കെതിരെ പുതിയൊരു പ്രചാരണത്തിനുമാണ് ബിജെപി തുടക്കമിടുന്നത്. അടുത്തയാഴ്ച്ച മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണായകമായ പല സമുദായങ്ങള്‍ക്കും മന്ത്രിസഭയില്‍ ഇടംലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്. ബ്രാഹ്മണ വിഭാഗവുമായി കൂടുതല്‍ അടുക്കാനാണ് ബിജെപിയുടെ പ്ലാന്‍. നിലവില്‍ ബ്രാഹ്മണ വിഭാഗത്തെ ബിജെപി അവഗണിക്കുന്നുവെന്നാണ് പരാതി.

ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ

1

ബ്രാഹ്മണരുമായി അടുക്കാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. എന്നാല്‍ മുന്നോക്ക വിഭാഗം ഫോര്‍മുലയിലൂടെ ഇവരെ കൂടെ നിര്‍ത്തുന്നത് ഉറപ്പിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ബിജെപിയുടെ സ്ഥിരം വോട്ടുബാങ്ക് കൂടിയാണ് ബ്രാഹ്മണര്‍. മീററ്റില്‍ നിന്നും എംഎല്‍എ സോമേന്ദ്ര തോമറാണ് മന്ത്രിസഭയില്‍ വരാന്‍ സാധ്യതയുള്ള മറ്റൊരു നേതാവ്. ഫത്തേപൂര്‍ എംഎല്‍എ കൃഷ്ണ പാസ്വാനും ദാദ്രിയില്‍ നിന്നുള്ള എംഎല്‍എ തേജ്പാല്‍ ഗുര്‍ജാറും സഞ്ജയ് നിഷാദ്, രാമചന്ദ്ര വിശ്വകര്‍മ, മഞ്ജു സിവാച്, അപ്‌നാദളിന്റെ ആശിഷ് പട്ടേല്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ ഇടംലഭിക്കും. സഖ്യകക്ഷികളെ പിണക്കാതിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

യുപി ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിലാണ് പേരുകള്‍ തീരുമാനമായത്. തുടര്‍ന്ന് ഈ പട്ടിക ദില്ലിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിക്കാനായി അയക്കുകയായിരുന്നു. ഈ പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗും സംഘടനാ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സലും ഈ യോഗത്തിലുണ്ടായിരുന്നു. അവരും കൂടി ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ വീട്ടിലായിരുന്നു ഈ യോഗം നടന്നത്. നിലവില്‍ യുപിയില്‍ 23 ക്യാബിനറ്റ് മന്ത്രിമാരാണ് ഉള്ളത്.

സ്വതന്ത്ര ചുമതലയുള്ള ഒമ്പത് മന്ത്രിമാര്‍ യോഗി മന്ത്രിസഭയിലുണ്ട്. 22 സഹ മന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മൊത്തം 54 മന്ത്രിമാരാണ് ഉള്ളത്. ഇതില്‍ നിലവില്‍ ആറ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഒരു മന്ത്രിയെയും ഒഴിവാക്കാതെ തന്നെ ആറ് പുതിയ മന്ത്രിമാരെ യോഗിക്ക് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ചില മന്ത്രിമാരെ തിരഞ്ഞെടുപ്പ് ചുമതലയുടെ ഭാഗമായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. 2017ല്‍ അധികാരത്തില്‍ വന്ന ശേഷം 2019 ഒാഗസ്റ്റ് 22നാണ് അവസാനമായി പുനസംഘടന നടന്നത്. 56 അംഗങ്ങള്‍ ആ സമയം യോഗിയുടെ മന്ത്രിസഭയിലുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് മൂന്ന് മന്ത്രിമാര്‍ മരിച്ചിരുന്നു. ഈ ഒഴിവുകളെല്ലാമാണ് നികത്തേണ്ടത്.

അതേസമയം മന്ത്രിസഭാ പുനസംഘടന കഴിഞ്ഞാല്‍ പുതിയ പ്രചാരണ രീതിയിലേക്കാണ് ബിജെപി കടുക്കുക. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചത് ഇത്തവണ യുപിയില്‍ പ്രധാന പ്രചാരണ വിഷയമാകും. എസ്പി നേതാക്കള്‍ താലിബാനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. താലിബാനെ കുറിച്ചുള്ള ഭയം ഇന്ത്യയിലുണ്ട്. എസ്പി നേതാക്കള്‍ താലിബാനെ ഹിന്ദുത്വവുമായി ചേര്‍ത്ത് വായിക്കുന്നത് കൂടുതല്‍ ദോഷകരമായി അവരെ ബാധിക്കും. ഈ പ്രചാരണം ബിജെപി പതിയെ ആരംഭിച്ചിട്ടുണ്ട്. ഹിന്ദു വോട്ടുകളെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏകീകരിപ്പിക്കാന്‍ ഇത് സഹായിക്കാം.

എസ്പിയുടെ സമ്പലില്‍ നിന്നുള്ള എംപി ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ഖ് നേരത്തെ പരസ്യമായി താലിബാനെ പിന്തുണച്ചിരുന്നു.ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായിട്ടാണ് ബാര്‍ഖ് ഇതിനെ താരതമ്യം ചെയ്തത്. യാദവരും മുസ്ലീങ്ങളും അടങ്ങുന്ന എസ്പിയുടെ വോട്ടുബാങ്കിനെതിരെ ഹിന്ദു വോട്ടുബാങ്ക് ഒന്നിച്ചിറങ്ങിയാല്‍ 2017 ബിജെപി വീണ്ടും ആവര്‍ത്തിക്കും. സമൂഹത്തെ താലിബാന്‍വത്കരിക്കുകയാണ് ചില ആളുകളുടെ ലക്ഷ്യമെന്ന് നേരത്തെ യോഗി നിയമസഭയില്‍ തന്നെ പറഞ്ഞിരുന്നു. പല മുസ്ലീം നേതാക്കളും താലിബാനെ പിന്തുണച്ച് രംഗത്ത് വന്നത് ബിജെപി ഗുണകരമാകുമെന്ന് ഉറപ്പാണ്.

Recommended Video

cmsvideo
    മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+