Get Updates
Get notified of breaking news, exclusive insights, and must-see stories!

48 മണിക്കൂറില്‍ ബിജെപി വിട്ടത് 15 എംഎല്‍എമാര്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി അഖിലേഷ്

ദില്ലി: ബിജെപിയില്‍ നിന്ന് തുടര്‍ച്ചയായുള്ള കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. 48 മണിക്കൂറിനിടെ പാര്‍ട്ടി വിട്ടവരുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നിരിക്കുകയാണ്. ഇവരെല്ലാം എംഎല്‍എമാരാണ്. ആയുഷ് മന്ത്രി ധരം സിംഗ് സെയ്‌നി ഉള്‍പ്പെടെ എട്ട് പേരാണ് ഇന്ന് പാര്‍ട്ടി വിട്ടത്. ഹാഥ്‌റസ് എംഎല്‍എ ഹരിശങ്കര്‍ മാഹോറാണ് അവസാനമായി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക് പോയത്. പ്രമുഖ എംഎല്‍എ വിനയ് ശാഖ്യ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. മൗര്യ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ്. ഞങ്ങളുടെ നേതാവാണ് അദ്ദേഹം. ഞാന്‍ മൗര്യക്കൊപ്പമാണെന്നും വിനയ് ശാഖ്യ രാജിക്കത്തില്‍ പറയുന്നു. ജനുവരി ഇരുപത് വരെ ബിജെപിയില്‍ നിന്നുള്ള രാജി തുടരുമെന്ന് ധരംസിംഗ് സെയ്‌നി പറയുന്നു. നിത്യേന ഒരു മന്ത്രിയും രണ്ടോ മൂന്നോ എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1

അഖിലേഷിന്റെ അപ്രതീക്ഷിത നീക്കമാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പതിനഞ്ച് പേര്‍ തിരഞ്ഞെടുപ്പിന് മുമ്പായി പോയത് ബിജെപിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. വനം മന്ത്രി ദാരാസിംഗ് ചൗഹാന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ രാജി നല്‍കിയിരുന്നു. ഹഥ്‌റസില്‍ നിന്നുള്ള എംഎല്‍എ ഹരിശങ്കര്‍ മാഹോറിന്റെ രാജി കൂടിയായതോടെ നേതൃത്വം ആകെ ആശങ്കയിലാണ്. പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് രാജിക്ക് കാരണമായി പറയുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയുമെല്ലം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. 29 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ എസ്പി പ്രഖ്യാപിച്ചത്. 19 സീറ്റില്‍ ആര്‍എല്‍ഡിയും പത്ത് സീറ്റില്‍ എസ്പിയും മത്സരിക്കാനാണ് ധാരണ.

ബിജെപി വിട്ടവരെ എസ്പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാവ് വ്യക്തമാക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം അഖിലേഷിനെ കണ്ടിട്ടുണ്ട്. ഇവരെയെല്ലാം ചേര്‍ത്ത് ബിജെപി വിരുദ്ധ സഖ്യം വിശാലമാക്കാനാണ് അഖിലേഷിന്റെ ശ്രമം. ജനുവരി ഇരുപത് വരെ ബിജെപിയില്‍ നിന്നുള്ള രാജി തുടരുമെന്ന് ധരംസിംഗ് സെയ്‌നി പറയുന്നു. നിത്യേന ഒരു മന്ത്രിയും രണ്ടോ മൂന്നോ എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറയുന്നു. നേരത്തെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. കേശവ് പ്രസാദ് മൗര്യ അടക്കം യോഗിയുടെ ഭരണരീതിയില്‍ അസന്തുഷ്ടനായിരുന്നു. എന്നാല്‍ മൗര്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തിരുന്നു യോഗി.

അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 വനിതകള്‍ക്ക് സീറ്റ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണിത്. 125 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നാല്‍പ്പത് ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകളും 40 ശതമാനം പേര്‍ യുവാക്കളുമാണ്. ചരിത്രപരമായ തീരുമാനത്തിലൂടെ പുതിയ രാഷ്ട്രീയത്തിന് തുടക്കമിടുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവുന്നുണ്ട്. കേശവ് പ്രസാദ് മൗര്യയെ ഉപയോഗിച്ച് ബിജെപി നേരത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+