എസ്പി ഒപ്പത്തിനൊപ്പം, യുപിയില്‍ യോഗിക്ക് ക്ലിപ്പിട്ട് മോദി, പുതിയ മന്ത്രിയെത്തും, ഗെയിം ഇങ്ങനെ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടെന്ന വിലയിരുത്തലില്‍ ബിജെപി. ദേശീയ നേതൃത്വം നേരിട്ട് തന്നെ ഇവിടെ കളിക്കാന്‍ ഇറങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ ഇവിടെ മന്ത്രിസഭയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മന്ത്രിസഭയില്‍ അടക്കം ഇനി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടമുണ്ടാകും. വന്‍ ഭൂരിപക്ഷം തന്നെ യുപിയില്‍ നേടിയില്ലെങ്കില്‍ വലിയ നഷ്ടം രാജ്യസഭയില്‍ അടക്കം ബിജെപിക്കുണ്ടാവും.

യോഗിക്ക് നിയന്ത്രണം
കൊവിഡ് രണ്ടാം തരംഗം യോഗി ആദിത്യനാഥിനെ പ്രതിരോധത്തിലാക്കിയെന്നാണ് വിവരം. ബിജെപിയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും യോഗിക്ക് അടിതെറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി പേര്‍ യോഗിക്കെതിരെ നിശബ്ദമായി പ്രതികരിക്കുന്നുണ്ട്. നിശബ്ദമായി യോഗിക്കെതിരെ വലിയൊരു തരംഗം തന്നെയുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് യോഗി സര്‍ക്കാരില്‍ പിടിമുറുക്കാന്‍ മോദി തന്നെ തീരുമാനിച്ചത്.

മുഖം മിനുക്കും
യുപി സര്‍ക്കാരിന്റെ മുഖം മിനുക്കാനാണ് മോദി സര്‍ക്കാര്‍ നീക്കം. മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് നീക്കം. ഉടന്‍ ഉണ്ടാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എകെ ശര്‍മ മന്ത്രിയാകുമെന്നാണ് സൂചന. മോദിക്ക് ശര്‍മയെ മന്ത്രിസഭയിലെത്തിക്കാന്‍ പ്രത്യേക താല്‍പര്യവുമുണ്ട്.

വാരണാസിയിലെ ഇടപെടല്‍
വാരണാസിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കൂടി വലിയൊരു കൊവിഡ് ഹബ്ബായി അത് മാറിയിരുന്നു. ആ സമയത്ത് മോദി ഒരുപാട് വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഈ സമയത്താണ് ശര്‍മയെ അങ്ങോട്ട് കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നത് കൃത്യമായ ഇടപെടലിലൂടെ കാര്യങ്ങള്‍ ശര്‍മ മാറ്റിമറിച്ചു. ഇപ്പോള്‍ വളരെ കുറച്ച് കൊവിഡ് കേസുകള്‍ മാത്രമാണ് വാരണാസിയില്‍ ഉള്ളത്. പ്രധാനമന്ത്രിയുടെ അഭിനന്ദനവും അദ്ദേഹത്തിന് ലഭിച്ചു.

ബിജെപിയില്‍ വിള്ളല്‍
ഗംഗയിലെ ദയനീയ കാഴ്ച്ചകള്‍ അടക്കം വന്നതോടെ ബിജെപിയില്‍ യോഗിക്കുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ വെട്ടി മുഖ്യമന്ത്രിയാവാന്‍ താക്കൂര്‍ വിഭാഗവും രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നില്‍ക്കെ മുഖം നഷ്ടപ്പെട്ട യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പുനസംഘടന നടത്തുന്നത്. സ്വന്തം എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ യോഗിക്കെതിരെ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു.

എസ്പി കരുത്തരായി
എസ്പി ഇത്രയും കാലം എഴുതി തള്ളിയ ബിജെപി ഇപ്പോള്‍ അവരെ ഭയക്കുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ പിന്തുണ തന്നെ എസ്പി നേടിയെടുത്തു. മികച്ച ജയവും അവര്‍ക്ക് ലഭിച്ചു. അയോധ്യ പോലുള്ള നിര്‍ണായക സീറ്റുകളും സമാജ് വാദി പിടിച്ചു. അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത എസ്പി ശക്തമാക്കിയിരിക്കുകയാണ്. അഖിലേഷ് യാദവ് ശക്തമായ പ്രചാരണം യാദവ മേഖലകളില്‍ നടത്തുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ് കൂടി നേട്ടമുണ്ടാക്കിയാല്‍ അടുത്ത തവണ ഭരണം നഷ്ടമാവുമെന്ന ഭയം ബിജെപി ക്യാമ്പിലുണ്ട്.
Recommended Video

ചര്‍ച്ചകള്‍ ഇങ്ങനെ
അമിത് ഷാ, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എന്നിവരുമായി മോദി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിലാണ് മന്ത്രിസഭാ വിപുലീകരണം എന്ന ആശയം വന്നത്. എകെ ശര്‍മ നേരത്തെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സെക്രട്ടറിയായും പ്രധാനമന്ത്രിയായ ശേഷം ജോയിന്റ് സെക്രട്ടറിയായും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം യോഗിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കില്ലെന്നാണ് മോദിയുടെയും അമിത് ഷായുടെയും നിലപാട്. യോഗിയെ ഉയര്‍ത്തി കാണിച്ചാല്‍ സീറ്റുകള്‍ നഷ്ടമാകുമോ എന്ന പേടിയും ബിജെപിക്കുണ്ട്.












Click it and Unblock the Notifications