
കോണ്‍ഗ്രസ് മറന്ന ഹര്‍ദിക് പട്ടേല്‍ ബിജെപിയുടെ തുറുപ്പുചീട്ട്; വിരാംഗം സീറ്റില്‍ മത്സരിപ്പിച്ചേക്കും
ദില്ലി: ഗുജറാത്തില്‍ ഹര്‍ദിക് പട്ടേലിനെ വെച്ചൊരു ചൂതാട്ടത്തിന് ബിജെപി. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കി വിജയിപ്പിച്ചെടുക്കാനാണ് നീക്കം. പാട്ടീദാര്‍ വോട്ടുകള്‍ കൂടിയാണ് നോട്ടം. അതേസമയം ബിജെപി കടുത്ത തമ്മിലടി നേരിടുന്ന മണ്ഡലത്തിലേക്കാണ് ഹര്‍ദിക്കിനെ പരിഗണിക്കുന്നത്. വിരാംഗം മണ്ഡലമാണിത്. എന്നാല്‍ ഇവിടെ നിരവധി നേതാക്കള്‍ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്നുണ്ട്.ഇവിടെ മത്സരിക്കാനായി നേതാക്കളുടെ തമ്മിലടിയാണ്.
ആ സീറ്റ് ഹര്‍ദിക്കിന് നല്‍കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിലേക്കും. ഈ വര്‍ഷം ആദ്യമാണ് ഹര്‍ദിക് ബിജെപിയിലെത്തിയത്. അങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നത് നേതാക്കള്‍ക്കിടയില്‍ തന്നെ എതിര്‍പ്പിനും കാരണമാകും.
മുന്‍ എംഎല്‍എ തേജശ്രീ പട്ടേല്‍, ചിരാഗ് പട്ടേല്‍ എന്നിവര്‍ വിരാംഗമില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ്. ഇതില്‍ ചിരാഗ് പട്ടേല്‍ പാട്ടീദാര്‍ പ്രക്ഷോഭ കാലത്ത് ഹര്‍ദിക്കിന്റെ വിശ്വസ്തനായിരുന്നു. അതിന് ശേഷം ചിരാഗ് ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. ഇവര്‍ മാത്രമല്ല, പ്രമുഖരല്ലാത്ത മറ്റുള്ളവരും സീറ്റിനായിട്ടുള്ള മത്സരത്തിലാണ്. എന്നാല്‍ ഹര്‍ദിക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
എന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം
ബിജെപിക്ക് വേണ്ടി ഒരുപാട് പ്രവര്‍ത്തനം വിരാംഗമില്‍ ഇതിനോടകം ഹര്‍ദിക് നടത്തി കഴിഞ്ഞു. ഇവിടെ ജയിക്കുമെന്ന് ഉറപ്പുണ്ട് ഹര്‍ദിക്കിന്. നല്ല പിന്തുണയും മണ്ഡലത്തില്‍ കിട്ടുന്നുണ്ട്. സേഫ് സീറ്റായിട്ടാണ് അദ്ദേഹം വിരാംഗമിനെ കാണുന്നത്.
ഇന്റര്‍നെറ്റിനെ വിഴുങ്ങുന്ന തീജ്വാല.... സൂര്യകോപത്തിന്റെ ചൂടറിയും; ഭൂമിക്ക് അഗ്നിപരീക്ഷകള്‍
അമിത് ഷായില്‍ നിന്ന് അനുകൂലമായ മറുപടി ഹര്‍ദിക്കിന് ലഭിച്ചുവെന്ന് സൂചനയുണ്ട്. ഗുജറാത്ത് ഗൗരവ് യാത്രയുടെ ഭാഗമായിരുന്നു ഹര്‍ദിക്. വിരാംഗമിലൂടെ ഈ യാത്ര കടന്നുപോയ സമയത്താണ് അദ്ദേഹം യാത്രയുടെ ഭാഗമായത്. മണ്ഡലത്തില്‍ മാസങ്ങളായി ക്യാമ്പ് ചെയ്താണ് വിരാംഗമില്‍ പ്രവര്‍ത്തനം നടത്തുന്നത്. മികച്ച ക്യാമ്പയിനിംഗും മണ്ഡലത്തില്‍ ഹര്‍ദിക് നടത്തുന്നുണ്ട്.
ഇത് കോണ്‍ഗ്രസിനേക്കാള്‍ ഏറെ ആശങ്കപ്പെടുത്തുന്നത് ബിജെപി പ്രവര്‍ത്തകരെയാണ്. ഹര്‍ദിക് ബിജെപിയില്‍ ചേരുന്നതിനെ ഇവര്‍ പിന്തുണച്ചിരുന്നില്ല. തേജശ്രീ പട്ടേല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്.വിരാംഗമില്‍ നിന്നാണ് അവരും ജയിച്ചത്. 2017ലാണ് അവര്‍ ബിജെപിയിലെത്തിയത്. എന്നിട്ടും മണ്ഡലത്തില്‍ തോറ്റു.
വിരാംഗം ടിക്കറ്റിനായി ചിരാഗ് പട്ടേലും ക്യാന്‍വാസിംഗ് തുടങ്ങിയിട്ടുണ്ട്. അതേസമയം ബിജെപിയുടെ നിരീക്ഷണ സംഘ അടുത്ത മുന്ന് ദിവസം മണ്ഡലത്തിലുണ്ടാവും. ഒപ്പം 182 മണ്ഡലങ്ങളും ഇവര്‍ സന്ദര്‍ശിക്കും. അത് മാത്രമല്ല മത്സരിക്കാന്‍ താല്‍പര്യമുള്ളവരുടെ പട്ടികയും ഇവര്‍ തയ്യാറാക്കും. അതേസമയം വൈകീട്ട് വരെ ഇവര്‍ മണ്ഡലത്തിലുണ്ടാവും. ഹര്‍ദിക് പട്ടേലിന് തന്നെയാണ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞു. 2012 മുതല്‍ വിരാംഗം മണ്ഡലത്തില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക്കും അമിത് ഷായും തമ്മിലുള്ള ചിത്രം പുറത്തുവന്നത്. ഇതിന് പിന്നാലെ ഹര്‍ദിക് ടിക്കറ്റ് ഉറപ്പിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.