Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയ്ക്കിടെ പ്രിയങ്കയുടെ ചിത്രം സൂം ചെയ്ത് കണ്ട ബിജെപി എംഎല്‍എ വിവാദത്തില്‍

ബെലഗാവി: നിയമ സഭ സമ്മേളനത്തിനിടെ ബിജെപി എംഎല്‍എ മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമാകുന്നു. കര്‍ണാടക നിയമസഭയിലാണ് മൊബൈല്‍ ഉപയോഗം മൂലം എംഎല്‍എമാര്‍ വിവാദത്തിലായത്. എംഎല്‍എ മാരില്‍ ഒരാള്‍ സമ്മേളന സമയത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ ചിത്രം സൂം ചെയ്ത് കാണുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്ത് വിട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.

പ്രഭു ചവാന്‍, യുബി ബനകര്‍ എന്നീ എംഎല്‍എമാരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ വിവാദത്തിലായത്. സ്വകാര്യ ചാനലിന്റെ ക്യാമറ തങ്ങളെ പിന്തുടരുന്നത് അറിയാതെയായിരുന്നു എംഎല്‍എമാരുടെ സൂമിംഗ്. പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങള്‍ സൂം ചെയ്ത് കാണുന്ന പ്രഭുചവാന്റെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു. പ്രിയങ്കയ്ക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി, സോണിയഗാന്ധി എന്നിവരുടെ ചിത്രങ്ങളും ചവാന്‍ കാണുന്നുണ്ടായിരുന്നു.

Priyanka

എന്നാല്‍ മൊബൈല്‍ ഗെയിമാണ് ബനകറിനെ വെട്ടിലാക്കിയത്. സഭ സമ്മേളനത്തിനിടെ കാന്‍ഡി ക്രഷ് സാഗ കളിയ്ക്കുകയായിരുന്നു ബനകര്‍. പ്രിയങ്കയുടെ ഫോട്ടോയ്ക്ക് താഴെയുണ്ടായിരുന്ന വാചകങ്ങള്‍ കാണുന്നതിന് വേണ്ടിയാണ് താന്‍ സൂം ചെയ്ത് നോക്കിയതെന്നും പ്രിയങ്കയെ കാണുന്നതിന് വേണ്ടിയല്ലെന്നും പ്രഭു ചവാന്‍ പറഞ്ഞു. പത്ത് ദിവസത്തെ ശൈത്യകാല സമ്മേളനത്തിന് വേണ്ടി സഭ ചേര്‍ന്നപ്പോഴാണ് എംഎല്‍എമാരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിവാദത്തിലായത്. മുന്‍പ് സഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് എംഎല്‍എമാര്‍ പിടിയ്ക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+