കോടികളുടെ ആസ്തി; മകന്റെ കൈക്കൂലി കേസോടെ നാണക്കേട്, ആരാണ് മാടല്‍ വിരൂപാക്ഷപ്പ

ദില്ലി: ബി ജെ പി നേതാവ് മാടല്‍ വിരൂപാക്ഷപ്പയുടെ മകന്‍ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. സോപ്പുകളും ഡിറ്റര്‍ജന്റുകളും നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മാടല്‍ വിരൂപാക്ഷപ്പയുടെ മകന്‍ കുടുങ്ങിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് കോടി രൂപയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൈക്കൂലി കേസ് പുറത്തുവന്നതോടെ കര്‍ണാടകയിലെ ബി ജെ പി നേതൃത്വത്തിനും നാണക്കേടായിരിക്കുകയാണ്.
കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരിയില്‍ നിന്നുള്ള എം എല്‍ എയാണ് മാടല്‍ വിരൂപാക്ഷപ്പ. 2008ല്‍ ചന്നഗിരി നിയോജക മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2013-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വഡ്‌നാല്‍ രാജണ്ണയോട് പരാജയപ്പെട്ടു. പിന്നീട് 2018ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹം വീണ്ടും എം എല്‍ എ ആയത്.
എഡിആര്‍ ഡാറ്റ അനുസരിച്ച്, 2018 ലെ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ വിരൂപാക്ഷപ്പയ്ക്ക് 5.73 കോടി രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. പ്രസിദ്ധമായ മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.
എന്നാല്‍ മകന്‍ പ്രശാന്ത് മാടലിന്റെ കൈക്കൂലി കേസ് പുറത്തുവന്നതോടെ അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് രാജിവച്ചു. കൂടാതെ ഇന്ന് നടന്ന റെയ്ഡില്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കര്‍ണാടകയുടെ ഓംബുഡ്സ്മാനായ ലോകായുക്തയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് പരിശോധന നടത്തിയത്. തനിക്ക് ഇതില്‍ യാെതാരു ബന്ധമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായാണ് ഈ റെയ്‌ഡെന്നും അദ്ദേഹം രാജിക്കത്തില്‍ അറിയിച്ചു.












Click it and Unblock the Notifications