കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നിന്ന് 6 ബിജെപി എംഎല്‍എമാര്‍ മുങ്ങി, ട്വിസ്റ്റ്, ഗെലോട്ടിന് വസുന്ധരയുടെ സഹായം!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലേക്ക് പോയ ബിജെപി എംഎല്‍എമാരില്‍ കുറച്ച് പേരെ കാണാതായിരിക്കുകയാണ്. ഇവര്‍ എവിടെയാണെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. വസുന്ധര രാജ ദില്ലിയിലെത്തിയത് മുതല്‍ സംസ്ഥാനത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ്. ഹനുമാന്‍ ബേനിവാളുമായുള്ള ബന്ധം പൂര്‍ണമായും വേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ബിജെപി. അശോക് ഗെലോട്ടിനെ പ്രത്യക്ഷത്തില്‍ സഹായിക്കുന്ന നിലപാട് തന്നെയാണ് വസുന്ധര സ്വീകരിക്കുന്നത്.

ആറ് പേര്‍ മുങ്ങി

ആറ് പേര്‍ മുങ്ങി

ബിജെപിയുടെ 20 എംഎല്‍എമാരാണ് ഗുജറാത്തിലേക്ക് മാറിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് കുതിരക്കച്ചവടം നടക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ ആറ് പേരെ കാണാതായിരിക്കുകയാണ്. ഇവര്‍ അജ്ഞാതമായ ഒരിടത്തേക്ക് പോയെന്നാണ് നേതൃത്വം പറയുന്നത്. ഇന്നലെ വൈകീട്ട് സോമ്‌നാഥില്‍ നിന്നാണ് ബിജെപിയുടെ ആറ് എംഎല്‍എമാര്‍ പോര്‍ബന്ദറില്‍ എത്തിയത്. സോമ്‌നാഥിലേക്ക് തീര്‍ത്ഥാടനത്തിന് വന്നെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

എംഎല്‍എമാരെ കാണാനില്ലെന്ന് ബിജെപിയുടെ ജനറല്‍ സെക്രട്ടറി മാന്‍സിംഗ് പാര്‍മര്‍ പറഞ്ഞു. ഇന്ന് രാവിലെയോടെ ഇവര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പോവുകയായിരുന്നു. എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്ന് പാര്‍മര്‍ പറയുന്നു. അവരെ പോര്‍ബന്ദറില്‍ നിന്ന് ഗസ്റ്റ് സൗഹസില്‍ എത്തിക്കുകയാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്ന കാര്യം. രാത്രി ഭക്ഷണം കഴിഞ്ഞതോടെ തന്നെ ഞാന്‍ മടങ്ങിയിരുന്നു. രണ്ട് ദിവസം ഇവിടെ തങ്ങേണ്ടവരെയാണ് കാണാതായതെന്ന് പാര്‍മര്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കളോടൊപ്പമാണ് ഇവര്‍ പോയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

വിമതരെ കടത്തിയോ

വിമതരെ കടത്തിയോ

വിമതരെ പോലീസിന്റെ സഹായത്തോടെ അശോക് ഗെലോട്ട് കടത്തിയോ എന്ന സംശയം ശക്തമാണ്. വിശ്വാസ വോട്ടിന് ശേഷം മാത്രമേ ഇവര്‍ തിരികെ എത്തൂ എന്നും സൂചനയുണ്ട്. ഏതെങ്കിലും തരത്തില്‍ ഭൂരിപക്ഷം കുറയുകയാണെങ്കില്‍ സര്‍ക്കാരിന് പ്രശ്‌നമൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് ഗെലോട്ട് ഈ നീക്കത്തെ കാണുന്നത്. അതേസമയം വസുന്ധര രാജയുടെ മൗനസമ്മതം കൂടി ഈ നീക്കത്തിനുണ്ടെന്നാണ് സൂചന. ഗെലോട്ട് ഇന്ന് രാത്രിയില്‍ യോഗം ചേര്‍ന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്.

ഗെലോട്ടിന്റെ നീക്കം

ഗെലോട്ടിന്റെ നീക്കം

ജയ്‌സാല്‍മീറില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് പിന്തുണ ഉറപ്പിച്ചിരിക്കുകയാണ് ഗെലോട്ട്. എല്ലാവരും ഒരേ സ്വരത്തില്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട് എന്നും ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേസമയം സച്ചിനുമായി നടക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളും ഗെലോട്ട് വിശദീകരിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് സച്ചിന്‍ അറിയിച്ചിരിക്കുന്നത്. പക്ഷേ ഒത്തുതീര്‍പ്പ് ഫോര്‍മുല ഗെലോട്ടിന് പൂര്‍ണമായി സമ്മതമില്ലാത്ത തരത്തിലാണ്. എങ്കിലും മന്ത്രിമാരെ തുല്യമായി പങ്കിടാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ചയുണ്ടാവില്ല.

രണ്ട് ശത്രുക്കള്‍

രണ്ട് ശത്രുക്കള്‍

ഗെലോട്ടിനും വസുന്ധര രാജയ്ക്കും രണ്ട് പൊതുശത്രുക്കളാണ് ഉള്ളത്. ഇവരെ രണ്ടുപേരെയും പൂട്ടാനാണ് ഈ അവസരം ഇവര്‍ ഉപയോഗിക്കുന്നത്. ഗജേന്ദ്ര ഷെഖാവത്തും ഹനുമാന്‍ ബേനിവാളുമാണ് ഇവര്‍. ഷെഖാവത്ത് ഗെലോട്ടിന്റെ മകനെ രണ്ട് ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയ നേതാവാണ്. ബേനിവാള്‍ വസുന്ധരയുമായി തെറ്റി ബിജെപിയില്‍ നിന്ന് പുറത്തുപോയി വിജയിച്ചയാളാണ്. വസുന്ധര ഗെലോട്ടിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിരന്തരം ഉന്നയിച്ചത് ബേനിവാളാണ്. ഇയാളുടെ ആര്‍എല്‍പിയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഹനുമാന്‍ ബേനിവാള്‍ രണ്ട് സഖ്യത്തിലുമില്ലാതാവും. അതോടെ നിലനില്‍പ്പ് തന്നെ ഇല്ലാതായിരിക്കുകയാണ്.

ഗെലോട്ടിന്റെ ഉപകാരം

ഗെലോട്ടിന്റെ ഉപകാരം

ബിജെപിക്കുള്ളില്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ എല്ലാ അധികാരങ്ങളും വസുന്ധര രാജ തിരിച്ച് പിടിച്ചിരിക്കുകയാണ്. സംസ്ഥാന സമിതിയില്‍ എതിരാളികളെ നിയമിക്കുകയും, ബേനിവാളിനെ വളര്‍ത്തി കൊണ്ടുവരികയും ചെയ്തത് അമിത് ഷായാണ്. അതാണ് സഖ്യം തന്നെ വസുന്ധര ഇല്ലാതാക്കാന്‍ കാരണം. ഇതിലൂടെ രാജസ്ഥാനില്‍ ബിജെപിയെന്നാല്‍ താനാണെന്ന സന്ദേശവും വസുന്ധര അമിത് ഷായ്ക്ക് നല്‍കിയിരിക്കുകയാണ്. അശോക് ഗെലോട്ട് സര്‍ക്കാര്‍ ബംഗ്ലാവ് കഴിഞ്ഞ ദിവസം അവര്‍ക്ക് അനുവദിച്ചത് ഉപകാര സ്മരണയാണ്.

ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍

ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍

ഗെലോട്ട് വിശ്വാസ വോട്ടില്‍ ജയിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ്. അതിന് ഉറപ്പ് വസുന്ധരയില്‍ നിന്നാണ്. ഇവര്‍ രണ്ട് പേരും ലക്ഷ്യമിടുന്നത് ഒരേകാര്യമാണ്. അടുത്ത തവണ പ്രതിപക്ഷ നേതാവായി ഗെലോട്ട് ലക്ഷ്യമിടുന്നത് മകന്‍ വൈഭവിനെയാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തില്‍ വരില്ലെന്ന് ഗെലോട്ടിന് നന്നായി അറിയാം. അതേസമയം വസുന്ധരയ്ക്ക് മുഖ്യമന്ത്രിയാവുകയും, അതോടൊപ്പം മകന്‍ ദുഷ്യന്തിനെ ഉപമുഖ്യമന്ത്രിയാക്കുകയും വേണം. ഗെലോട്ടിന് 2028ല്‍ മകനെ മുഖ്യമന്ത്രിയാക്കാനുള്ള ലക്ഷ്യവുമുണ്ട്. ഇതിന് തടസ്സം, സച്ചിന്‍ പൈലറ്റ്, ബേനിവാള്‍, ഗജേന്ദ്ര ഷെഖാവത്ത് എന്നിവരാണ്. ഇവരെ രാഷ്ട്രീയമായി തകര്‍ക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പായത്.

English summary
bjp mla's went missing from gujarat, party says they moved to undisclosed place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X