നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്ത് ബിജെപി എംപി; സാക്ഷി മഹാരാജിനെതിരെ രൂക്ഷ വിമർശനം, വിവാദം..

  • Written By: Desk
Subscribe to Oneindia Malayalam

ലഖ്നൗ: ഉന്നേവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരിൽ ബിജെപി എംഎൽഎയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിരവധി പ്രതിഷേധങ്ങൾക്ക് ശേഷമായിരുന്നു പോലീസ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ബിജെപിക്ക് വൻ ക്ഷീണമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാൽ ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് തന്നെ ഉന്നാവോയിലെ ബിജെപി എംപി മറ്റൊരു വിവാദത്തിലേക്ക് എടുത്ത് ചാടിയിരിക്കുകയാണ്.

വിവാദ പ്രസംഗത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബിജെപി എംപി സാക്ഷി മഹാരാജിനാണ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പെൺകുട്ടികൾ പൊതുസ്ഥലങ്ങളിൽ പോലും നടക്കരുതെന്ന് പറഞ്ഞ ഇദ്ദേഹം ലഖ്നൗവിലെ അലിഗ‍ഞ്ച് ഏരിയയിലെ നിശാക്ലബ് ഉദ്ഘാടനം ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഞായറാഴ്ചയായിരുന്നു നിശാക്ലബ് ഉദ്ഘാടനം ചെയ്തത്.

നിശാക്ലബ് ഉദ്ഘാടനം

നിശാക്ലബ് ഉദ്ഘാടനം

‘ലറ്റ്‌സ് മീറ്റ്' എന്നാണ് നിശാക്ലബിന്റെ പേര്. ഉത്തർപ്രദേശിലെ അലിഗഞ്ച് ഏരിയയിലെ റാംറാം ബാങ്ക് ക്രോസിലുള്ള ജീറ്റ പ്ലാസയിലെ രണ്ചാം നിലയിലാണ് നിശസാക്ലബ് പ്രവർത്തിക്കുന്നത്. നാടമുറിച്ചായിരുന്നു ക്ലബിന്റെ ഉദ്ഘാടനം. ഇത് ബിജെപിയിലും വൻ ചർച്ചയായിരിക്കുകയാണ്. വിദ്വേഷം ചൊരിയുന്നതില്‍ കുപ്രിസിദ്ധനായ സാക്ഷി പൊതുസ്ഥലത്ത് ‘വള്‍ഗര്‍' ആയി പെരുമാറുന്നതാണ് റേപ്പിന് കാരണമെന്ന തരത്തില്‍ പീഡനത്തെ ന്യായികരിച്ചുള്ള പ്രസ്താവന നടത്തിയത് ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ്. ഇതിന് ശേഷമാണ് നിശാക്ലബ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ആൺകുട്ടികളും പെൺകുട്ടികളും

ആൺകുട്ടികളും പെൺകുട്ടികളും

പൊതു സ്ഥലത്ത് ഒരുമിച്ച് നടക്കുന്ന ആണ്‍-പെണ്‍കുട്ടികളെ ജയിലിലടക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ബൈക്കിലും കാറിലും ഒരുമിച്ച് പോകുന്നവരും പാര്‍ക്കിലും മറ്റും ചേര്‍ന്നിരിക്കുന്നവരും റേപ്പിന് കാരണക്കാരാണെന്നും ഇവരെ ജയിലിലടക്കണമെന്നുമായിരുന്നു സാക്ഷിയുടെ വിവാദ പ്രസ്താവന. ഈ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പാണ് പാര്‍ട്ടികാര്‍ നടത്തുന്ന അനാശാസ്യ കേന്ദ്രം ഇദ്ദേഹം ഉദ്ഘാടനം ചെയ്തത്.

പെൺകുട്ടിയെ ബാലാത്സംഗം ചെയ്ത സംഭവം

പെൺകുട്ടിയെ ബാലാത്സംഗം ചെയ്ത സംഭവം

ഉന്നോവൊയില്‍ നിന്നുള്ള ബിജെപി എം എല്‍ എ കുല്‍ദിപ് സിംഗും ബന്ധുവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡീപ്പിച്ച കേസില്‍ സി ബി ഐ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിഷയം രാജ്യശ്രദ്ധയില്‍ പെട്ടത്. ഈ സംഭവം നടന്ന ഉന്നോവയെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാജൻ. നിരവധി വിവാദ പ്രസംഗങ്ങളും സാക്ഷി മഹാജൻ നടത്തിയിരുന്നു.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും നടപടിയില്ല

എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും നടപടിയില്ല

ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺ‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി എം എൽ എ കുൽദീപ് സിംഗ് സേഗറിനെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ, ഐ പി സി 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ ദിവസം പോലീസ് കുൽദീപ് സിംഗ് സേഗറിനെതിരെ കേസെടുത്തിരുന്നത്. 6 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബി ജെ പി എം എൽ എയെ അറസ്റ്റ് ചെയ്യാത്തതിൽ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും എംഎൽഎക്കെതിരെ നടപടി ഉണ്ടായിരുന്നില്ല.

സെന്‍ഗാറും അനുയികളും ചേർന്ന് പീഡിപ്പിച്ചു

സെന്‍ഗാറും അനുയികളും ചേർന്ന് പീഡിപ്പിച്ചു

കഴിഞ്ഞ വർഷം ജൂണിൽ സെന്‍ഗാറും അനുയികളും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ പെൺകുട്ടി ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം ഉണ്ടായത്. എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

രാജ്യത്താകമാനം പ്രതിഷേധം

രാജ്യത്താകമാനം പ്രതിഷേധം

ഇതിനു പിന്നാലെയാണ് കത്വയിൽ എട്ട് വയസ്സുള്ള പെൺകുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതിനു പിന്നിലും ആർഎസ്എസ് പ്രവർത്തകരായിരുന്നു. പ്രതികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടന്ന റാലിയിൽ ജമ്മു കശ്മീരിലെ രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ബിജെപിക്കെതിരെ പ്രതിഷേധങ്ങൾ നടന്നു വരികയാണ്. ഇതിനിടിലാണ് നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബിജെപി എംപി വിവാദമുണ്ടാക്കിയിരിക്കന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bharatiya Janata Party (BJP) MP Sakshi Maharaj has sparked a row by inaugurating a nightclub in Lucknow in Uttar Pradesh. According to reports, the controversial BJP MP inaugurated a nightclub at a complex in Aliganj area of Lucknow.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്