• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപി

മുംബൈ: തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് ധോണി മടങ്ങുമെന്ന് ആരാധാകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച മത്സരമാണ് അന്താരാഷ്ട്ര ടൂര്‍ണമെന്‍റിലെ ധോണിയുടെ അവസാന മത്സരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ധോണി തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ ഇനിയുള്ള അദ്ദേഹത്തിന്‍റെ നീക്കം എന്താണെന്ന് സംബന്ധിച്ച അഭ്യൂഹങ്ങളും തുടരുന്നുണ്ട്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ടീമിലെ സഹതാരം ഗൗതം ഗംഭീറിന്‍റെ പാത പിന്തുടര്‍ന്ന് ധോണിയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് ഗൗതം ഗംഭീറിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദില്ലിയില്‍ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.

ഗംഭീര വിജയം

ഗംഭീര വിജയം

ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ നിന്നായിരുന്നും ഗംഭീര്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയത്. രാഷ്ട്രീയത്തിലെ ആദ്യ ഇന്നിംങ്സില്‍ തന്നെ ഗംഭീറിന് ഗംഭീര വിജയം നേടാന്‍ സാധിച്ചു. കോണ്‍ഗ്രസിന്‍റെ അരവിന്ദര്‍ സിങ് ലവ്ലിക്കെതിരെ മൂന്ന് ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ഗംഭീര്‍ വിജയിച്ചത്. ഗംഭീറിനോടൊപ്പം തന്നെ സെവാഗിനേയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ ബിജെപി നീക്കം നടത്തിയിരുന്നു.

സെവാഗിനെ

സെവാഗിനെ

ഹരിയാനയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും സെവാഗിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ അദ്ദേഹം ഇതിന് തയ്യാറാവാതിരുന്നതോടെ നീക്കം വിജയിച്ചില്ല. എന്നിരുന്നാലും സെവാഗ് ഇപ്പോഴും ബിജെപിയുമായി അടുത്ത ബന്ധത്തില്‍ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ധോണിയുടെ രാഷ്ട്രീയ പ്രവേശനകളും ചര്‍ച്ചയാവുന്നത്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്

ഈ ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നു കൊണ്ടാണ് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് പുറത്തു വരുന്നത്. എം‌എസ് ധോണി ക്രിക്കറ്റില്‍ നേതൃത്വപരവും പ്രചോദനപരവുമായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. പൊതുജീവിതത്തിലും ഈ കഴിവുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

മറ്റൊന്നിൽ നിന്നും അല്ല

മറ്റൊന്നിൽ നിന്നും അല്ല

'എം. എസ്. ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു, പക്ഷേ മറ്റൊന്നിൽ നിന്നും അല്ല. പ്രതിബന്ധങ്ങൾക്കെതിരെ പോരാടാനുള്ള അദ്ദേഹത്തിന്‍റെ കഴിവും, ക്രിക്കറ്റിൽ പ്രകടിപ്പിച്ച ടീമിന്റെ പ്രചോദനാത്മകരമായ നേതൃത്വംവും പൊതുജീവിതത്തിലും ആവശ്യമാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കണം'-സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍ പാര്‍ട്ടിയുടെ ശക്തമായ മുഖമായി മാറാന്‍ എംഎസ് ധോണിയെ രാഷ്ട്രീയത്തിലേക്ക് ഇറക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പര്‍ക്ക യഞ്ജത്തിന്റെ ഭാഗമായി അമിത് ഷാ ധോണിയെ സന്ദര്‍ശിച്ചിരുന്നു. ധോണി വിരമിച്ചതിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് അമിത് ഷായും രംഗത്തെത്തി.

വിലമതിക്കാനാകാത്ത സംഭാവനകള്‍

വിലമതിക്കാനാകാത്ത സംഭാവനകള്‍

ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകള്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം താനും പങ്കുചേരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിഥ് ഷാ ട്വിറ്ററില്‍ പറഞ്ഞു. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പും ട്വറ്റി 20 ലോകകപ്പും ജയിച്ചതും അമിത് ഷ ചൂണ്ടിക്കാട്ടി.

ബിജെപിയില്‍ ചേരുമെന്ന്

ബിജെപിയില്‍ ചേരുമെന്ന്

സജീവ ക്രിക്കറ്റില്‍ നിന്ന് വിമരിച്ചതിന് ശേഷം മഹേന്ദ്ര സിങ് ധോണി ബിജെപിയില്‍ ചേരുമെന്ന് ജാര്‍ഖണ്ഡിലെ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍ നേരത്തെ അവകാശപ്പെടിരുന്നു. ധോണി തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായി ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ പാര്‍ട്ടി പ്രവേശനം

ധോണിയുടെ പാര്‍ട്ടി പ്രവേശനം

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം മാത്രമെ ധോണിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ജാര്‍ഖണ്ഡ‍് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധോണി ബിജെപിയില്‍ എത്തിയേക്കുമെന്ന പ്രചാരണമുണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ധോണിയുടെ വിരമിക്കല്‍ ഉണ്ടായതുമില്ല.

ചര്‍ച്ചകള്‍ ശക്തമായി

ചര്‍ച്ചകള്‍ ശക്തമായി

ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിന് പിന്നാലെ വീണ്ടും രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. അമിത് ഷായുടെ ആശംസയും സുബ്രഹ്മണ്യന്‍ സ്വാമിയുടെ ക്ഷണവും ഈ ചര്‍ച്ചകള്‍ക്ക് ചൂടു പകരുന്നു. എന്തു തന്നെയായാലും ധോണിയെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുമെന്ന കാര്യം ഉറപ്പാണ്.

ഗാംഗുലിയേയും

ഗാംഗുലിയേയും

അതേസമയം, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന് ബിജെപിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്താവുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം നിരാകരിക്കുകയാണ് സൗരവ് ഗാംഗുലി ചെയ്തത്. അമിത് ഷായുമായി മുമ്പുണ്ടായിരുന്നു ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. അതിനപ്പുറം ഒരു ബന്ധവും ഇല്ലെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം

രാജസ്ഥാനില്‍ ഗെലോട്ടിനെ രാഹുല്‍ കൈവിടില്ല, പൈലറ്റിന് പുതിയ റോള്‍, കോണ്‍ഗ്രസ് നോട്ടം ആ വോട്ടില്‍!!

English summary
BJP MP Subramanian Swamy makes Lok Sabha election offer to MS Dhoni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X