കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കർഷകർ നമ്മുടെ അതേ മാംസവും രക്തവും" കർഷക സമരത്തെ പിന്തുണച്ച് വരുൺ ഗാന്ധി, ചർച്ച അനിവാര്യമെന്ന് ബിജെപി നേതാവ്

Google Oneindia Malayalam News

ദില്ലി: കർഷകനിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന കർഷകർക്ക് പിന്തുണയുമായി ബിജെപി എംപി വരുൺ ഗാന്ധി. കർഷക സമരത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ള ചുരുക്കം ബിജെപി നേതാക്കളിൽ ഒരാളാണ് വരുൺ ഗാന്ധി. ഉത്തർപ്രദേശിലെ ഫിൽബിത്ത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് വരുൺ ഗാന്ധി. അടുത്ത കാലത്ത് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ള ബിജെപി നേതാക്കളിൽ ഒരാളാണ് വരുൺ.

 ഗ്രീൻ വിസ പ്രഖ്യാപനവുമായി യുഎഇ; റെസിഡന്റ് വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസംവരെ രാജ്യത്ത് തങ്ങാം ഗ്രീൻ വിസ പ്രഖ്യാപനവുമായി യുഎഇ; റെസിഡന്റ് വിസ റദ്ദാക്കിയാല്‍ 90 മുതല്‍ 180 ദിവസംവരെ രാജ്യത്ത് തങ്ങാം

1

കർഷകർ നമ്മുടെ രക്തവും മാംസവുമാണെന്ന് വിശേഷിപ്പിച്ച വരുൺ ഗാന്ധി ബഹുമാനത്തോടെ അവരുമായി കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ആരംഭിക്കേണ്ടതുണ്ടെന്നാണ് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മഹാപഞ്ചായത്തിന് വേണ്ടി കൂടിച്ചേർന്ന സാഹചര്യത്തിലാണ് വരുൺ ഗാന്ധി എംപിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സർക്കാർ ഇന്റർ കോളേജ് ഗ്രൗണ്ടിൽ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) സംഘടിപ്പിക്കുന്ന ഒരു മഹാപഞ്ചായത്തിൽ ധാരാളം കർഷകരാണ് പങ്കെടുക്കുന്നത്.

1

കർഷകർ നമ്മുടെ രക്തവും മാംസവുമാണെന്ന് വിശേഷിപ്പിച്ച വരുൺ ഗാന്ധി ബഹുമാനത്തോടെ അവരുമായി കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ ആരംഭിക്കേണ്ടതുണ്ടെന്നാണ് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മഹാപഞ്ചായത്തിന് വേണ്ടി കൂടിച്ചേർന്ന സാഹചര്യത്തിലാണ് വരുൺ ഗാന്ധി എംപിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സർക്കാർ ഇന്റർ കോളേജ് ഗ്രൗണ്ടിൽ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) സംഘടിപ്പിക്കുന്ന ഒരു മഹാപഞ്ചായത്തിൽ ധാരാളം കർഷകരാണ് പങ്കെടുക്കുന്നത്.

3


"മുസഫർനഗറിൽ ഇന്ന് ലക്ഷക്കണക്കിന് കർഷകർ പ്രതിഷേധത്തിൽ ഒത്തുകൂടിയിട്ടുണ്ട്. അവർ നമ്മുടെ സ്വന്തം മാംസവും രക്തവുമാണ്. ഞങ്ങൾ അവരോട് മാന്യമായ രീതിയിൽ വീണ്ടും ഇടപെടാൻ തുടങ്ങണം. അവരുടെ വേദനയും കാഴ്ചപ്പാടും മനസ്സിലാക്കുകയും അവരുമായി പഴയ നിലയിലെത്താൻ പ്രവർത്തിക്കുകയും ചെയ്യണം. മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ വലിയ ജനക്കൂട്ടത്തിന്റെ ഒരു ഹൃസ്വവീഡിയോയും വരുൺ ഗാന്ധി ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായക ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

4


സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രം പലതവണ ചർച്ച നടത്തിയെങ്കിലും കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന അവരുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ സമരം തുടരുകയായിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം. എന്നാൽ കർഷിക ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില ഉറപ്പാക്കണമെന്നാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

5

ഉത്തർപ്രദേശിൽ 2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ബിജെപിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഫിൽബിത്ത് ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് വരുൺ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ തെരായി മേഖല പഞ്ചാബിൽ നിന്നുള്ള കർഷകരുടെ കേന്ദ്രമാണ്. വരുൺ ഗാന്ധിയുടെ കുടുംബവും പരമ്പരാഗതമായി ഈ മേഖലയിൽ നിന്നുള്ളവരാണ്. ദില്ലിയിൽ കർഷക സമരത്തിന്റെ മുൻനിരയിലുള്ളതും പഞ്ചാബിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നുമുള്ള കർഷകരാണ്. നേരത്തെ കർഷക സമരത്തിനിടെ ദില്ലി ഐടിഒയിൽ നിന്ന് പരിക്കേറ്റ് മരിച്ച നവനീത് സിംഗ് എന്ന കർഷനും ഉത്തരാഖണ്ഡിലെ തെരായി മേഖലയിൽ നിന്നുള്ളവരാണ്. തന്റെ മണ്ഡലത്തിൽ നിന്നുള്ളവരുടെ ആശങ്കകൾ പങ്കുവെച്ചുകൊണ്ടാണ് വരുൺ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്.

6

തന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ, ഖുർജയിൽ നിന്നുള്ള ബിജെപി എംഎൽഎ വിജേന്ദ്ര സിംഗും ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. വരുൺ ഗാന്ധി കർഷകരെയും ദേശവിരുദ്ധരെയും തമ്മിൽ വേർതിരിക്കണമെന്ന്, വലതുപക്ഷത്ത് നിന്ന് പലരും കർഷകർക്കെതിരെ ഉപയോഗിക്കുന്ന അപവാദങ്ങളിലൊന്ന് ഇതാണ്. രണ്ട് ബിജെപി നേതാക്കളുടെയും ട്വീറ്റുകൾക്ക് മറുപടിയായി, രാഷ്ട്രീയ ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരി ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വരുൺ ഗാന്ധിയുടെ ട്വീറ്റ് സ്വാഗതം ചെയ്യുന്നതായി വിജേന്ദ്ര സിംഗ് വ്യക്തമാക്കി. "കണ്ണുകൾ പരിശോധിക്കുക" അല്ലെങ്കിൽ തന്റെ മണ്ഡലത്തിലെ കർഷകരെ സന്ദർശിക്കുക എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

എലിസബത്ത് എന്റെ മനസു മാറ്റിയെന്ന് ബാല; മതം മാറുമോ എന്ന് ചോദ്യം, വിവാഹവേദിയില്‍ താരത്തിന്റെ മറുപടിഎലിസബത്ത് എന്റെ മനസു മാറ്റിയെന്ന് ബാല; മതം മാറുമോ എന്ന് ചോദ്യം, വിവാഹവേദിയില്‍ താരത്തിന്റെ മറുപടി

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
BJP MP Varun Gandhi supports farmers protest, and calls "They're Our Flesh And Blood"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X