കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ദേശീയ നേതാവും മകനും ഉടന്‍ രാജിവയ്ക്കും; കൂടെ ഒട്ടേറെ നേതാക്കളും... ചര്‍ച്ച നടക്കുന്നു

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം മുകുള്‍ റോയ് ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച തുടങ്ങിയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ നേതാവാണ് മുകുള്‍ റോയ്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അദ്ദേഹം പാര്‍ട്ടി വിടുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. മമതാ ബാനര്‍ജിയെ നേരില്‍ കാണാന്‍ മുകുള്‍ റോയ് തൃണമൂല്‍ നേതാക്കളെ സമീപിച്ചിരിക്കുകയാണ്. മുകുള്‍ റോയ് രാജിവച്ചാല്‍ ബംഗാളിലെ ബിജെപിക്ക് കനത്ത തിരിച്ചടിയാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

ആരായിരുന്നു മുകുള്‍ റോയ്

ആരായിരുന്നു മുകുള്‍ റോയ്

മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു മുകുള്‍ റോയ്. 2015ലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അദ്ദേഹം ഉടക്കിയത്. പിന്നീട് 2017ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2018ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നേറാന്‍ സഹായിച്ചത് മുകുള്‍ റോയ് ആയിരുന്നു.

രാജിവച്ച സാഹചര്യം

രാജിവച്ച സാഹചര്യം

ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലെ പ്രതിയാണ് മുകുള്‍ റോയ്. കൂടാതെ ഒട്ടേറെ തൃണമൂല്‍ നേതാക്കളും ഈ കേസില്‍ പ്രതിയായിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കുകയും മുകുള്‍ റോയിയെ ചോദ്യം ചെയ്യുകയും ചെയ്ത വേളയിലാണ് അദ്ദേഹം തൃണമൂലില്‍ നിന്ന് രാജിവച്ചതും ബിജെപിയില്‍ ചേര്‍ന്നതും.

ബിജെപിക്ക് അതൃപ്തി

ബിജെപിക്ക് അതൃപ്തി

മുകുള്‍ റോയ് ഒട്ടേറെ തൃണമൂല്‍ നേതാക്കളെയും എംഎല്‍എമാരെയും ബിജെപിയിലെത്തിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ക്ക് അതൃപ്തി ഉടലെടുത്തു. മാത്രമല്ല, വാഗ്ദാനം ചെയ്ത പല പദവികളും മുകുള്‍ റോയ്ക്ക് നല്‍കിയതുമില്ല.

തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച

തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച

കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നുണ്ട്. മമത ബാനര്‍ജിയെ നേരിട്ട് കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവത്രെ. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

റോയിയും മകനും സംഘവും

റോയിയും മകനും സംഘവും

മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത് 2017ലാണ്. മകന്‍ സുബ്രാങ്ഷു റോയ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയത് 2019ലാണ്. കൂടാതെ ഒട്ടേറെ തൃണമൂല്‍ നേതാക്കളും വൈകാതെ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ഇവരെല്ലാം തിരിച്ച് തൃണമൂലില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

മകന്റെ നിലപാട്

മകന്റെ നിലപാട്

പിതാവ് വന്നില്ലെങ്കിലും തനിച്ച് തൃണമൂലില്‍ ചേരാന്‍ തയ്യാറാണെന്ന് സുബ്രാങ്ഷു റോയ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ. പിതാവ് തൃണമൂല്‍ വിട്ടപ്പോഴും താന്‍ തൃണമൂലില്‍ തുടര്‍ന്നിരുന്നില്ലേ എന്നും അദ്ദേഹം നേതാക്കളുമായുള്ള അനൗദ്യോഗിക ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് ഇദ്ദേഹത്തോടും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചത്.

പിന്നീട് സിബിഐ ചോദ്യം ചെയ്തില്ല

പിന്നീട് സിബിഐ ചോദ്യം ചെയ്തില്ല

സിബിഐ ചോദ്യം ചെയ്ത വേളയിലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്തില്ല എന്നതും ഏറെ ആശ്ചര്യമാണ്. മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കും അദ്ദേഹം വഹിച്ചു. റോയ് രാജിവയ്ക്കുമെന്ന തോന്നല്‍ ബിജെപി നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിന് ഇഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു.

മൂന്ന് ആവശ്യങ്ങള്‍

മൂന്ന് ആവശ്യങ്ങള്‍

മൂന്ന് ആവശ്യങ്ങളാണ് മുകുള്‍ റോയ് തൃണമൂല്‍ നേതാക്കളുടെ മുന്നില്‍ വച്ചിരിക്കുന്നത്. തന്നെയും തനിക്കൊപ്പം പാര്‍ട്ടി വിട്ടവരെയും തിരിച്ചെടുക്കണം. സുരക്ഷിതമായ ഭാവി ഉറപ്പ് നല്‍കണം. മുമ്പ് വഹിച്ചിരുന്ന പദവികള്‍ നല്‍കണം എന്നിവയാണിത്. എന്നാല്‍ അത്ര എളുപ്പം നടക്കുന്ന കാര്യമില്ല ഇതെല്ലാം എന്ന് തൃണമൂല്‍ നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു.

അമിത് ഷായുടെ പ്രത്യേക നിര്‍ദേശം

അമിത് ഷായുടെ പ്രത്യേക നിര്‍ദേശം

അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുകുള്‍ റോയിയെ 2017ല്‍ ബിജെപിയിലെത്തിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളില്‍. ബിജെപി അധികാരം പിടിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വാദം. അതിനിടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ ചാണക്യനായ മുകുള്‍ റോയി പാര്‍ട്ടിയുമായി അകലുന്നത്.

ഒത്തുപോകാന്‍ സാധിക്കില്ല

ഒത്തുപോകാന്‍ സാധിക്കില്ല

മുകുള്‍ റോയിയുടെ നിലപാടുകളുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുകുള്‍ റോയ് ബിജെപി ഓഫീസിലെത്താറില്ല. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദില്ലിയിലെ നിര്‍ണായക ചര്‍ച്ചയില്‍ മുകുള്‍ റോയ് പങ്കെടുത്തതുമില്ല.

ആര്‍എസ്എസ് ഉടക്കിട്ടു

ആര്‍എസ്എസ് ഉടക്കിട്ടു

ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ് മുകുള്‍ റോയ്. 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. രണ്ടില്‍ നിന്ന് 18 ലേക്ക് സീറ്റുകള്‍ ഉയര്‍ന്നു. തൃണമൂലിന്റെ പല സീറ്റുകളും പിടിച്ചടക്കി. ഇതിന് പിന്നിലെ നിര്‍ണായക ശക്തി മുകുള്‍ റോയ് ആയിരുന്നു. എന്നാല്‍ ആര്‍എസ്എസിന് മുകുള്‍ റോയിയുടെ പ്രവര്‍ത്തനത്തില്‍ തൃ്പിതിയില്ലെന്നാണ് വിവരം.

നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി

നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി

മുകുള്‍ റോയിയുടെ ദില്ലിയിലെ വീടിന് പുറത്തുള്ള മതിലില്‍ നിന്ന് ബിജെപി ദേശീയ നേതാക്കളുടെ ചിത്രം മായ്ച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളാണുണ്ടായിരുന്നത്. ഇതും അദ്ദേഹം ബിജെപി വിടുമെന്ന സൂചനയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
BJP National Leader Mukul Roy and Son was Trying To Join TMC Since March- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X