കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംസി പിടിക്കാൻ കോൺഗ്രസ് സഹായം തേടി ബിജെപി, മുഖം തിരിച്ച് കോൺഗ്രസ്, ഭരണം നിലനിർത്തി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുളള നെട്ടോട്ടത്തിലാണ് ഉദ്ധവ് താക്കറെയും കൂട്ടരും. ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു എന്നാൽ കോൺഗ്രസുമായോ എൻസിപിയുമായോ ബന്ധം ഉറപ്പിക്കാനുമായില്ല എന്ന അവസ്ഥയിലാണിപ്പോൾ ശിവസേന. ശിവസേനയെ കൂടെ നിർത്തി സർക്കാരുണ്ടാക്കണമോ എന്നത് ശരദ് പവാറും സോണിയാ ഗാന്ധിയും തീരുമാനിക്കാനിരിക്കുന്നതേ ഉളളൂ.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കോളിളക്കങ്ങൾക്കിടെ ശിവസേനയ്ക്ക് ആശ്വാസമായിരിക്കുകയാണ് ബിഎംസി തിരഞ്ഞെടുപ്പ്. ബിജെപി മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് കേവല ഭൂരിപക്ഷം ഇല്ലാതെ തന്നെ ബിജെപിക്ക് വീണ്ടും ബിഎംസി ഭരിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നത്.

ബിഎംസി ഉറപ്പിച്ച് ശിവസേന

ബിഎംസി ഉറപ്പിച്ച് ശിവസേന

30,000 കോടി ബഡ്ജറ്റുളള, ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷന്‍ ആണ് ബിഎംസി അഥവാ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ബിജെപി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ശിവസേന ബിഎംസി ഭരണം ഉറപ്പിച്ചത്. ശിവസേനയുടെ കിഷോരി പേഡ്‌നേക്കര്‍ ഇതോടെ ബിഎംസിയുടെ പുതിയ മേയറായി ചുമതലയേല്‍ക്കാനാണ് സാധ്യത. സുഹാസ് വഡ്കര്‍ ആയിരിക്കും ഡെപ്യൂട്ടി മേയര്‍.

വോട്ടില്ലാത്തത് കൊണ്ട് പിന്മാറുന്നു

വോട്ടില്ലാത്തത് കൊണ്ട് പിന്മാറുന്നു

മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് കിഷോരി പേഡ്‌നേക്കര്‍, സുഹാസ് വഡ്കര്‍ എന്നിവര്‍ മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുളളൂ. ഇതോടെയാണ് ഇരുവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 22നാണ് ബിഎംസിയിലെ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. 227 അംഗങ്ങളാണ് ബബിഎംസിയിലുളളത്.
വേണ്ടത്ര വോട്ടില്ലാത്തത് കൊണ്ടാണ് മത്സര രംഗത്ത് നിന്ന് പിന്മാറുന്നത് എന്നാണ് ബിജെപിയുടെ വിശദീകരണം.

കോൺഗ്രസിനെ സമീപിച്ചു

കോൺഗ്രസിനെ സമീപിച്ചു

അതേസമയം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സഹായത്തിനായി ബിജെപി കോണ്‍ഗ്രസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സഹകരിക്കാന്‍ തയ്യാറായില്ല എന്ന് പ്രാദേശിക നേതാവായ രവി രാജ വെളിപ്പെടുത്തി. 1996 മുതല്‍ ബിഎംസിയുടെ മേയര്‍ സ്ഥാനത്ത് ശിവസേനയാണിരിക്കുന്നത്. എന്നാല്‍ 2017ലെ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് തിരിച്ചടിയേറ്റിരുന്നു. 114 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2017ലെ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് ലഭിച്ചത് 84 സീറ്റുകള്‍ മാത്രമായിരുന്നു.

പുറത്ത് നിന്ന് ബിജെപി പിന്തുണച്ചു

പുറത്ത് നിന്ന് ബിജെപി പിന്തുണച്ചു

ബിജെപിക്ക് 82 സീറ്റുകളും ലഭിച്ചു. തുടര്‍ന്ന് ബിജെപിയുടെ പുറത്ത് നിന്നുളള പിന്തുണ സ്വീകരിച്ചാണ് ശിവസേന ബിഎംസി ഭരിച്ചത്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ 7 അംഗങ്ങളെ ശിവസേന സ്വന്തം പാളയത്തില്‍ എത്തിച്ചു. ഇതോടെ ശിവസേനയുടെ അംഗബലം 94 ആയി ഉയര്‍ന്നു. ബിഎംസിയില്‍ കോണ്‍ഗ്രസിന് 29 അംഗങ്ങളും എന്‍സിപിക്ക് 8 അംഗങ്ങളും സമാജ്വാദി പാര്‍ട്ടിക്ക് 6 അംഗങ്ങളും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒരു അംഗവും അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീനിന് 2 അംഗങ്ങളും ആണുളളത്.

2022ൽ തിരിച്ച് വരും

2022ൽ തിരിച്ച് വരും

വേണ്ടത്ര അംഗബലം ഇല്ലാത്തത് കൊണ്ടാണ് മത്സര രംഗത്ത് ഇറങ്ങാത്തത് എന്നും അല്ലാതെ ആരെയും സഹായിക്കാൻ വേണ്ടിയല്ല എന്നുമാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസ് മത്സര രംഗത്ത് ഇല്ലാത്തത് കൊണ്ടാണ് തങ്ങളും ഇല്ലാത്തത് എന്ന് എൻസിപിയും വിശദീകരിക്കുന്നു. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ എൻസിപി ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2022ൽ ബിഎംസി തനിച്ച് ഭരിക്കാനുളള ഭൂരിപക്ഷവുമായി തങ്ങൾ തിരിച്ച് വരുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.

English summary
BJP opts out of the BMC election and Shiv Sena likely to retain Mayor post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X