കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തോല്‍വി; 'സര്‍ജിക്കല്‍ ആക്ഷനു'മായി ബിജെപി!! ലക്ഷ്യം കേരളം ഉള്‍പ്പെടെ 4 സംസ്ഥാനങ്ങള്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
BJP prepares new action plan for coming assembly elections | Oneindia Malayalam

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയമാണ് ബിജെപി നേടിയതെങ്കിലും അതിന് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് ഒട്ടും ആശ്വാസകരമായിരുന്നില്ല. രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് അധികാരത്തില്‍ നിന്ന് പുറത്തായി. അധികാരം നിലനിര്‍ത്തിയ ഹരിയാനയില്‍ ആകട്ടെ തനിച്ചുള്ള ഭൂരിപക്ഷവും നഷ്ടപ്പെട്ടു. ഏറ്റവും ഒടുവില്‍ ദില്ലി പിടിക്കാമെന്ന മോഹവും പൊലിഞ്ഞിരിക്കുകയാണ്.

'ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം''ഒരുവന്‍ കഴുത്തിന് കുത്തി പിടിക്കുന്നു;ബിഗ് ബോസില്‍ രജത് കുമാറിനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം'

തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വമ്പന്‍ തിരിച്ചുവരവിനാണ് ബിജെപി കളമൊരുക്കുന്നത്. 'സര്‍ജിക്കല്‍ ആക്ഷന്‍' പ്ലാന്‍ തന്നെയാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

 ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങള്‍

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും പിന്‍പുമായി ഏഴ് നിയമസഭ തിരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടന്നത്. ആദ്യ മോദി സര്‍ക്കാരിന്‍റെ അവസാന കാലത്തായിരുന്നു രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഭരണ തുടര്‍ച്ച പ്രതീക്ഷ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി കനത്ത തിരിച്ചടി നേരിട്ടു.

 നിലം തൊട്ടില്ല

നിലം തൊട്ടില്ല

15 വര്‍ഷത്തോളം ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡിലും കൈവിട്ടു. രാജസ്ഥാനിലും ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തി. പക്ഷേ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നിലം തൊട്ടില്ല.

 രണ്ടക്കം തികച്ചില്ല

രണ്ടക്കം തികച്ചില്ല

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും അധികാരത്തില്‍ നിന്ന് പുറത്തായി. മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടിയായിരുന്നു ഫലം. രാജ്യതലസ്ഥാനത്ത് ഇക്കുറിയെങ്കിലും അധികാരത്തിലേറാമെന്ന പ്രതീക്ഷയാണ് ഏറ്റവും ഒടുവിലായി പൊലിഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ പ്ലാനുകളാണ് ബിജെപി ഒരുക്കുന്നത്.

 തിരിച്ചടിയായി

തിരിച്ചടിയായി

ദേശീയ വിഷയങ്ങള്‍ ഉയര്‍ത്തിപിടിച്ചും ഹിന്ദുവോട്ടുകളുടെ ഏകീകരണവും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ദില്ലിയില്‍ ഉള്‍പ്പെടെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ട് തേടിയത്. എന്നാല്‍ അതിതീവ്ര മുദ്രാവാക്യം തിരിച്ചടിയായെന്നാണ് ബിജെപിയുടെ നിഗമനം.

 കെജരിവാള്‍ മോഡല്‍

കെജരിവാള്‍ മോഡല്‍

ദില്ലിയില്‍ കെജരിവാളിനെ നേരിടാന്‍ യോഗ്യതയുള്ള നേതാവിന്‍റെ അഭാവവും എടുത്തുകാട്ടാന്‍ തക്ക വിഷയങ്ങള്‍ ഇല്ലാതിരുന്നതും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ അരവിന്ദ് കെജരിവാള്‍ പയറ്റിയ സമാന മാതൃക പിന്തുടരാനാണ് ബിജെപിയുടെ നീക്കം.

 ജനങ്ങളിലേക്ക്

ജനങ്ങളിലേക്ക്

ഇനി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചരണങ്ങള്‍. ഹര്‍ കാം ദേശ് കെ നാം (എല്ലാ പ്രവൃത്തിയും രാജ്യത്തിനുവേണ്ടി) എന്ന പേരിലാകും കേന്ദ്രത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപി ജനങ്ങളിലെത്തിക്കുകയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 സംസ്ഥാന തലത്തിലും

സംസ്ഥാന തലത്തിലും

ഇത് കൂടാതെ പുതിയ തരം രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ മാത്രമല്ല സംസ്ഥാന തലത്തിലും മികച്ച നേതാക്കള്‍ വേണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

 മികച്ച നേതാക്കള്‍

മികച്ച നേതാക്കള്‍

ദില്ലിയില്‍ കെജരിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. അതിനാല്‍ സംസ്ഥാന തലത്തിലും മികച്ച നേതാക്കള്‍ വരണമെന്നും രാം മാധവ് പറഞ്ഞു.

 മാധ്യമങ്ങളിലൂടെ

മാധ്യമങ്ങളിലൂടെ

ജനവിശ്വാസം നേടിയെടുക്കുകയാണ് ഇനി പാര്‍ട്ടിയുടെ ലക്ഷ്യം. വരാനിരിക്കുന്ന ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വഴി കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കും. ഈ മാസം 15 മുതല്‍ 31 വരെയാണ് പ്രചരണ പരിപാടികള്‍ നടപ്പാക്കുന്നത്.

 കത്തയച്ചു

കത്തയച്ചു

വിവിധ മന്ത്രാലയങ്ങള്‍ തങ്ങളുടെ വകുപ്പുകള്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവേദ്കര്‍ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ച് കഴിഞ്ഞു.

 നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

ബിഹാര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ബിഹാറില്‍ ഈ വര്‍ഷവും അസം, കേരള, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 2021 ഏപ്രില്‍-മെയ് മാസങ്ങളിലുമാകും തിരഞ്ഞെടുപ്പ് നടക്കുക.

English summary
BJP prepares new action plan for comming assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X