കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലിക്കോപ്റ്ററില്‍ നിന്ന് അടിതെറ്റി വീണ് അമിത് ഷാ; വൈറലായി വീഡിയോ, ബിജെപിക്ക് ഇതിലും വലിയ വീഴ്ച്ച

Google Oneindia Malayalam News

രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ളത് മിസോറാമില്‍ മാത്രമാണ്. നവംബര്‍ 28 നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയേയും കോണ്‍ഗ്രസ്സിനേയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് അധികാരമുള്ള ഏക സംസ്ഥാനം നിലനിര്‍ത്താന്‍ വലിയ പരിശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

<strong>എംപിക്ക് പിന്നാലെ എംഎല്‍എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ നേതാക്കളുമായി ചര്‍ച്ച</strong>എംപിക്ക് പിന്നാലെ എംഎല്‍എയും മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക്; കൂടുതല്‍ നേതാക്കളുമായി ചര്‍ച്ച

മറുപക്ഷത്ത് ഏതു വിധേനയും അധികാരം പിടിക്കുക ലക്ഷ്യത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ദേശീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് മിസോറാമില്‍ ഇപ്പോള്‍ പ്രചരണ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്. ഇതിനിടെയാണ് മിസോറാമില്‍ പ്രചരണത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി വീഴുന്ന ദൃശ്യങ്ങള്‍ വൈറലായിരിക്കുന്നത്. സംഭവം ഇങ്ങനെ..

അവസാനിക്കുന്ന എക തുരുത്ത്

അവസാനിക്കുന്ന എക തുരുത്ത്

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്‍റെ അവസാനിക്കുന്ന എക തുരുത്തായ മിസോറാം പിടിച്ചടക്കാന്‍ ബിജെപി അണിയറ നീക്കങ്ങള്‍ സജീവമാക്കിയിട്ട് നാളുകളേറെയായി. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നില് സംസ്ഥാന പിടിക്കുക എന്ന ലക്ഷ്യമായിരുന്നു.

ഈ മാസം 28 ന്

ഈ മാസം 28 ന്

ഏതായാലും ഈ മാസം 28 ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി ആരോപണ-പ്രത്യാരോപണങ്ങളും വാഗ്ദാനപ്പെരുമഴകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം സജീവമാക്കിയിരിക്കുകയാണ്. ബിജെപിയുടെ പ്രചരണത്തിനായി നിരവധി ദേശീയ നേതാക്കളാണ് സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അമിത് ഷാ

അമിത് ഷാ

പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ ആയിരുന്നു കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രചരണത്തിനായി മിസോറാമില്‍ എത്തിയത്. വിമാനമിറങ്ങിയ അമിത് ഷാ ഹെലിക്കോപ്റ്ററിലായിരുന്നു പ്രചരണ സ്ഥലത്തേക്ക് തിരിച്ചത്.

ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍

ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍

ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്ത ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമിത് ഷാ അടിതെറ്റി വീഴുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറാലായി കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം.

നിലത്തേക്ക്

നിലത്തേക്ക്

ഹെലിക്കോപ്പ്റ്റില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും കുടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടി എത്തി.

എത്തിയത് പ്രചരണത്തിന്

എത്തിയത് പ്രചരണത്തിന്

പടിഞ്ഞാറന്‍ മിസോറാമിലെ ചക്കാമ ആദിവസികള്‍ക്കിടയില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുണ്ട്. ചക്കാമ വിഭാഗക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായിരുന്നു അമിത് ഷാ തൂയ്പൂയ് മണ്ഡലത്തിലെ പ്രചരണത്തിന് എത്തിയത്.

വീഡിയോ

അമിത് ഷാ വീഴുന്നു

പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്

പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്

അപകടത്തില്‍ ചെളിപറ്റിയ വസ്ത്രം മാറിയാണ് അമിത് ഷാ പിന്നീട് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്. പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.

കോണ്‍ഗ്രസ് മൗനം പാലിക്കുന്നു

കോണ്‍ഗ്രസ് മൗനം പാലിക്കുന്നു

മിസോറാം സര്‍ക്കാര്‍ കേന്ദ്ര വിഹിതം ദുരുപയോഗം ചെയ്യുകയാണ്. മിസോറാമിലെ ജനങ്ങള്‍ക്ക് വേണ്ടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ തുക ദുരുപയോഗം ചെയ്യുകയാണ്. ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്.

പകരം ചോദിക്കണം

പകരം ചോദിക്കണം

ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയില്ല എന്നുറപ്പുള്ള സ്ഥിതിക്ക് വോട്ടിങ്ങിലൂടെ ജനങ്ങള്‍ വേണം ഇതിന് പകരം ചോദിക്കണം. രാജ്യം പുരോഗതിയുടെ പാതയിലേക്ക് കുതിക്കുമ്പോല്‍ മിസോറാം പിന്നോട്ടു പോവാന്‍ പാടില്ല. ബിജെപിയിലൂടെ നാടിനെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും അമിത് ഷാ പറഞ്ഞു.

അധികാരത്തില്‍ എത്തിയാല്‍

അധികാരത്തില്‍ എത്തിയാല്‍

മിസോറാമിലെ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പാര്‍ട്ടി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബിജെപി മിസോറാമില്‍ അധികാരത്തില്‍ എത്തിയാല്‍ ആദിവാസി യുവാക്കള്‍ക്കായി 50,000 ത്തിലധികം ജോലിസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മറുപടി

മറുപടി

അതേസമയം അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ്സും രംഗത്ത് എത്തിയിട്ടുണ്ട്. ഹെലിക്കോപ്റ്ററില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ വീണതിനേക്കാള്‍ വലിയ വീഴ്ച്ചയായിരിക്കും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടാവുകയെന്നാണ് കോണ്‍ഗ്രസ്സ് പരിഹസിക്കുന്നത്. വീഴ്ച്ചയില്‍ അമിത് ഷായ്ക്ക് പരിക്ക് പറ്റാത്തത് നല്ല കാര്യം തന്നെ, എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പരിക്കായിരിക്കും പറ്റുകയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

English summary
BJP President Amit Shah falls from chopper while on campaign trail in Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X