
സവർക്കർക്ക് എതിരെയുളള പരാമർശം: രാഹുലിന്റെ ചിത്രത്തിൽ ബിജെപിക്കാരുടെ ചെരിപ്പേറ് പ്രതിഷേധം
ദില്ലി: സവര്‍ക്കറെ കുറിച്ചുളള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ബിജെപി. സവര്‍ക്കര്‍ സ്വാതന്ത്ര സമരകാലത്ത് ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നുവെന്നും അവരില്‍ നിന്ന് സ്റ്റൈപ്പന്‍ഡ് കൈപ്പറ്റിയിരുന്നു എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബിജെപി നേതാവ് രാം കദമിന്റെ നേതൃത്വത്തിലാണ് മുംബൈയില്‍ ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിഷേധിച്ചത്.
രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് എഴുതിയ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളുമായാണ് ബിജെപിക്കാര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകര്‍ രാഹുലിന്റെ ചിത്രത്തിന് മേലെ ചെരിപ്പ് കൊണ്ട് അടിക്കുകയും കറുത്ത മഷി ഒഴിക്കുകയുമടക്കം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതാണ് എന്നും തുടര്‍ച്ചയായി ഇത്തരത്തില്‍ രാഹുല്‍ പരാമര്‍ശം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ മാപ്പ് പറയണമെന്നും രാം കദം ആവശ്യപ്പെട്ടു.
ചെലവ് വഹിക്കുന്നത് പ്രവാസി മലയാളികള്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
''ഈ വിഷയത്തില്‍ ഉദ്ധവ് താക്കറെയുടെ നിലപാട് എന്താണ്. എന്തുകൊണ്ടാണ് ഉദ്ധവ് ഒന്നും പറയാത്തത്, രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാത്തത്. ഉദ്ധവ് താക്കറെ ഹിന്ദുത്വം ഒഴിവാക്കിയിരിക്കുന്നു. ബാലാസാഹിബ് താക്കറെയുടെ ആശയങ്ങള്‍ ഉദ്ധവ് കൈവിട്ടിരിക്കുന്നു'', ബിജെപി നേതാവ് കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് എത്തി. 'രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയോ എന്തിന് കോണ്‍ഗ്രസിന്റെയോ ചരിത്രത്തെ കുറിച്ച് അറിയില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. ''രാഹുല്‍ ഗാന്ധി വീണ്ടും സ്വാതന്ത്ര സമര സേനാനിയായ സവര്‍ക്കറെ അപമാനിച്ചിരിക്കുകയാണ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ഏജന്റ് ആയിരുന്നുവെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നും പറഞ്ഞ് കൊണ്ടിരിക്കുന്നു. രാഹുലിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു'', ഫട്‌നാവിസ് പറഞ്ഞു.
Dilsha Prasannan: വീണ്ടും തട്ടം... ഹിജാബിൽ തിളങ്ങി ബിഗ് ബോസ് താരം; സോഷ്യൽ മീഡിയയിൽ തരംഗമായി ദിൽഷ
ഭാരത് ജോഡോ യാത്രയ്ക്കിടെ ശനിയാഴ്ച കര്‍ണാടകയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. ''എന്റെ അറിവ് അനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പൊരുതിയത്, അവരാണ് ജയിലില്‍ കിടന്നത്. മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും അടക്കമുളളവര്‍ സ്വന്തം ജീവന്‍ കൊടുത്താണ് ബ്രിട്ടീഷിനെതിരെ പോരാടിയത്. താന്‍ പഠിച്ച ചരിത്രം പ്രകാരം ആര്‍എസ്എസ് ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു. സവര്‍ക്കര്‍ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്റ്റൈപ്പന്‍ഡ് കിട്ടിയിരുന്നു. ഇതൊക്കെ ബിജെപിക്ക് പോലും നിഷേധിക്കാനാകാത്ത ചരിത്ര വസ്തുതകളാണ്'', രാഹുല്‍ ഗാന്ധി പറഞ്ഞു.