Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാർത്ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് ബിജെപി ഹലാലും ഹിജാബും ഉയർത്തുന്നത്: ഡികെ

ബെംഗളൂരു: സംസ്ഥാനത്തെ ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്തുന്നതിൽ ബി ജെ പി സർക്കാർ പരാജയപ്പെട്ടുവെന്ന് കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാർ. ഹലാൽ, ഹിജാബ് വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നതിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടാവുന്നത്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ബി ജെ പിയേക്കാല്‍ മുൻതൂക്കം ഉണ്ട്. അതിനാലാണ് ഹലാൽ, ഹിജാബ് വിഷയങ്ങൾ ബി ജെ പി ഉയർത്തിക്കാട്ടുന്നത്. യഥാർത്ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളെ വഴിതിരിച്ച് വിടുകയാണ് ഇത്തരം പ്രശ്നങ്ങളിലൂടെ ബി ജെ പി ചെയ്യുന്നതെന്നും കെ പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു .

dk-shivkumar-

"സംസ്ഥാനത്തെ ജനങ്ങളെ രാഷ്ട്രീയമായി ബോധ്യപ്പെടുത്തുന്നതിൽ ബി ജെ പി പരാജയപ്പെട്ടു. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മുൻതൂക്കം ഉണ്ട്. അതിനാൽ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അവർ ആഗ്രഹിക്കുന്നു. ഹിജാബായാലും ഹലാലായാലും എല്ലാം കർണാടകയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്," ഡി കെ ശിവകുമാർ പറഞ്ഞു.

കർഷകരെയും ചെറുകിട കച്ചവടക്കാരെയും അവർ ദ്രോഹിക്കുകയാണ്. സ്ലീം സമുദായത്തിനെതിരേയും അവർ പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, സംസ്ഥാന ആഭ്യന്തരമന്ത്രി തന്റെ പരാമർശങ്ങളിലൂടെ സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് നാലപ്പാട് ആരോപിച്ചു. ഉറുദു അറിയാത്തതിനാൽ 22 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവകാശപ്പെട്ടിരുന്നു. പിന്നീട് പൊലീസ് സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നതോടെ മന്ത്രിക്ക് പ്രസ്താവന പിന്‍വലിക്കേണ്ടി വന്നിരുന്നു.

ഇത് സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ്. ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഞങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഭ്യന്തരമന്ത്രിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. ഇത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ അഭ്യന്തര മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം രാജിവെക്കുന്നവരെ ഞങ്ങള്‍ പ്രതിഷേധം തുടരുമെന്നും നാലപ്പാട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+