കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാളയത്തിലും പട? ക്ഷേത്ര നിര്‍മ്മാണവും പ്രതിമ ഉണ്ടാക്കലിലും ബിജെപി വികസനം മറന്നെന്ന് ബിജെപി എംപി

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിയുടെ കയ്പ്പറിഞ്ഞതോടെ ബിജെപിയില്‍ കുറ്റപ്പെടുത്തലുകളും പരസ്പരം പഴി ചാരലും ആരംഭിച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് കനത്ത പ്രഹരമായിരിക്കയാണ്. മോദി ഫാക്ടര്‍ ഇനി എത്ര നാള്‍ എന്ന ചോദ്യം അവശേഷിപ്പിക്കുന്നതാണ് ഇത്. ബിജെപിയുടെ രാജ്യസഭ എംപി സഞ്ജയ് കകാഡെ ആണ് പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി പുരോഗതി മറന്ന് അമ്പലങ്ങളില്‍ ശ്രദ്ധ ചെലുത്തിയതാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായത് എന്നാണ് സജ്ഞയ് പറയുന്നത്.

<strong>ഹിന്ദി ഹൃദയഭൂമിയില്‍ തണ്ടൊടിഞ്ഞ് താമര...... ബിജെപിക്ക് വരാനിരിക്കുന്നത് വന്‍ തകര്‍ച്ച!!</strong>ഹിന്ദി ഹൃദയഭൂമിയില്‍ തണ്ടൊടിഞ്ഞ് താമര...... ബിജെപിക്ക് വരാനിരിക്കുന്നത് വന്‍ തകര്‍ച്ച!!

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിലും പ്രതിമകള്‍ ഉണ്ടാക്കി റെക്കോര്‍ഡ് സ്ഥാപിക്കുന്നതിലും സ്ഥലനാമങ്ങള്‍ മാറ്റുന്നതിലും ശ്രദ്ധ നല്കിയതിന്‍റെ പ്രതിഫലനമാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ വന്‍ പരാജയം സൂചിപ്പിക്കുന്നതെന്ന് എംപി പറയുന്നു. രാജസ്ഥാനിലും ചത്തീസ്ഗഢിലും പാര്‍ട്ടി പരാജയപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു.2014 ല്‍ അധികാരത്തിലേറുമ്പോള്‍ മോദി ഉറപ്പു നല്കിയ വികസനം മറന്ന് പ്രവര്‍ത്തിച്ചതാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണം. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

modi-amitshah-153

ബിജെപിക്ക് കനത്ത തിരിച്ചടി നല്കി ചത്തിസ്ഡഡില്‍ കോണ്‍ഗ്രസ് അധികാരമുറപ്പിക്കുകയും രാജസ്ഥാനില്‍ നേരിയ ഭുരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്തു. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചിന് പോരാടിക്കൊണ്ടുമിരിക്കയാണ്. ഇതോടെ കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് വേരുറപ്പിക്കാന്‍ തുടങ്ങി എന്നു ഉറപ്പിക്കാം.

ഇതാദ്യമായല്ല സഞ്ജയ് കക്കാഡെ തന്റെ പാര്‍ട്ടിക്കുനേരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.2017ല്‍ നടന്ന ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ തുറന്നടിച്ചിരുന്നു.ഭൂരിപക്ഷം നേടുന്നത് മറന്നേക്കൂ, അത്യാവശ്യം സീറ്റുകള്‍ നേടാന്‍ പോലും ബിജെപിക്ക് ആകില്ല,കോണ്‍ഗ്രസ് ഭൂരിപക്ഷം നേരിടുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

English summary
BJP rajyasabha MP Sanjay Kakade criticize his party for ultimate loss in election.He says its due to party forget development and paid attention to temple and statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X