കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിയുണ്ടെങ്കിലും ബിജെപി നേരത്തെ പദ്ധതി തയ്യാറാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്താനാണ് ഇത്തവണയും ബിജെപിയുടെ തീരുമാനം. മോദിയുടെ പ്രചാരണ പരിപാടികള്‍ സംബന്ധിച്ച് ബിജെപി വിശദമായ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു.

40 തിരഞ്ഞെടുപ്പ് റാലികളിലാണ് മോദി പ്രസംഗിക്കുക. 144 മണ്ഡലങ്ങള്‍ ബിജെപി പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. ഇവ ക്ലസ്റ്ററുകളാക്കി തിരിച്ചാകും മോദിയുടെ പരിപാടി. എന്താണ് 144 മണ്ഡലങ്ങളില്‍ ബിജെപി ശ്രദ്ധിക്കാന്‍ കാരണം എന്ന ചോദ്യം സ്വാഭാവികം. 2019ല്‍ ബിജെപി തോറ്റ മണ്ഡലങ്ങളാണിത്...

1

2019ല്‍ 144 മണ്ഡലങ്ങളില്‍ ബിജെപി പരാജയപ്പെട്ടിരുന്നു. പല മണ്ഡലങ്ങളിലും കപ്പിനും ചുണ്ടിനുമിടയിലാണ് തോറ്റത്. ഈ മണ്ഡലങ്ങള്‍ കൂടി പിടിക്കാന്‍ സാധിച്ചാല്‍ ഉറപ്പായും വീണ്ടും ഭരണത്തിലെത്താമെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് 144 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.

2

ഒന്നര വര്‍ഷം മുമ്പ് തന്നെ ബിജെപി ഒരുങ്ങുന്നത് ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. മോദിയെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പും നേരിടും. മോദിക്ക് പകരം മറ്റൊരു നേതാവിനെ ബിജെപിക്ക് മുന്നോട്ട് വെക്കാനില്ല എന്നതാണ് മറ്റൊരു കാര്യം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരുഭാഗത്ത് പാര്‍ട്ടി ശ്രമം ശക്തമാക്കുന്നുണ്ട്.

ഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയംഷൂട്ട് തുടങ്ങിയ ശേഷം ക്യാമറാമാന്‍ വലിയ സീനാക്കി... അഭിരാമി സുരേഷിന്റെ താടിയായിരുന്നു വിഷയം

3

144 ലോക്‌സഭാ മണ്ഡലങ്ങള്‍ 40 ക്ലസ്റ്ററുകളാക്കി തിരിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഓരോ ക്ലസ്റ്ററുകളിലും തിരഞ്ഞെടുത്ത ലോക്‌സഭാ മണ്ഡലത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാകും മോദി കൂടുതല്‍ ശ്രദ്ധിക്കുക എന്നും ബിജെപി നേതൃത്വം സൂചിപ്പിക്കുന്നു.

നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി; ഇനി അല്ലാഹുവിന്റെ വഴിയില്‍... പിന്തുണച്ച് സനാ ഖാന്‍നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി; ഇനി അല്ലാഹുവിന്റെ വഴിയില്‍... പിന്തുണച്ച് സനാ ഖാന്‍

4

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലാകും ബിജെപിയുടെ കൂടുതല്‍ ശ്രദ്ധ. നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് ബിജെപി ലക്ഷ്യമിടുന്നത്.

5

ബാക്കിയുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, യോഗി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പ്രചാരണം ശക്തിപ്പെടുത്തും. ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇവര്‍ പ്രചാരണം നടത്തുന്ന വേളയില്‍ തന്നെ നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളും സംസ്ഥാന അധ്യക്ഷന്‍മാരും എംഎല്‍എമാരും പ്രചാരണം നടത്തും.

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍

6

പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ തടയാനുള്ള ചുമതല സംസ്ഥാന നേതൃത്വത്തിനായിരിക്കും. ഒന്നിലധികം ലോക്‌സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ക്ലസ്റ്റര്‍ വീതം രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും ഒരോ ചുമതലക്കാരന്‍ ഉണ്ടാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ എല്ലാ മാസവും ഈ ചുമതലക്കാരന്‍ പങ്കെടുക്കുന്ന പരിപാടി ക്ലസ്റ്ററുകളില്‍ നടത്തണമമെന്നാണ് നിര്‍ദേശം.

7

ക്ലസ്റ്ററുകളുടെ ചുമതല പ്രധാനമായും മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കുമായിരിക്കും. ഇവര്‍ ഓരോ മാസവും ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ പ്രതികരണം, മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതി എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാകണം റിപ്പോര്‍ട്ട്. കൂടാതെ ലോക്‌സഭാ പ്രഭാരികളെയും പാര്‍ട്ടി നിയമിക്കും. ഇവര്‍ മണ്ഡലത്തില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിച്ച് അവലോകനം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കുകയും മാധ്യമങ്ങളുമായി സംവദിക്കലുമെല്ലാം പ്രഭാരിമാരാകും.

English summary
BJP Ready Huge Plan For Lok Sabha Election 2024; Narendra Modi Speech Will Held 40 Clusters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X