Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് ഒരുവര്‍ഷം ലഭിച്ചത് 2555 കോടി, 75 ശതമാനത്തിന്റെ കുതിപ്പ്

ദില്ലി: ബിജെപിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത് 50 ശതമാനത്തിന്റെ വളര്‍ച്ച. 2555 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ പാര്‍ട്ടിക്ക് ലഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു. 3355 കോടി വിലയിലുള്ള ഇലക്ടറല്‍ ബോണ്ട് വിറ്റഴിച്ചപ്പോഴുള്ള ബിജെപിയുടെ വരുമാനമാണ് 2555 കോടി. ഇത് 75 ശതമാനത്തിന്റെ വര്‍ധനവാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1450 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിക്ക് ലഭിച്ചത്. അതേസമയം ബിജെപിയുടെ വരുമാനം 3623 കോടിയായും ഉയര്‍ന്നു. നേരത്തെ ഇത് 2410 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഡാറ്റയിലാണ് ഇക്കാര്യം കൃത്യമായി പരാമര്‍ശിക്കുന്നത്.

1

ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

അതേസമയം ഈ കാലയളവില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. 17 ശതമാനത്തിന്റെ കുറവാണ് വരുമാനത്തില്‍ അവര്‍ക്കുണ്ടായത്. 2018-19 വര്‍ഷത്തില്‍ 383 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അത് 318 കോടിയായി കുറഞ്ഞു. ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ മറ്റ് പാര്‍ട്ടികള്‍ക്ക് ഭേദപ്പെട്ട രീതിയില്‍ തന്നെ വരുമാനം ലഭിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് 100.46 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചത്. അതേസമയം ശരത് പവാറിന്റെ എന്‍സിപിക്ക് 29.25 കോടി, ശിവസേന 41 കോടി, ഡിഎംകെ 45 കോടി, ആര്‍ജെഡി 2.5 കോടി, എഎപി 18 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.

2019ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം പ്രതിപക്ഷത്തെ അഞ്ച് പ്രമുഖ പാര്‍ട്ടികളുടെ വരുമാനം ഒരുമിച്ച് ചേര്‍ത്തതിനും മുകളിലായിരുന്നു. മൊത്തം ഇലക്ടറല്‍ ബോണ്ടിന്റെ 68 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ഇത് ആരംഭിച്ചത് മുതലുള്ള കണക്കാണ്. ഇലക്ടറല്‍ ബോണ്ട് നിലവില്‍ വരുന്നതിന് മുമ്പ് തന്നെ വരുമാനത്തില്‍ ബിജെപി തന്നെയായിരുന്നു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മുന്നില്‍. 2017-2018 വര്‍ഷത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും വിദേശ കമ്പനികള്‍ക്കും വിവരങ്ങള്‍ വെളിപ്പെടുത്താതെ പണം നല്‍കാന്‍ സഹായിക്കുന്നവയാണ് ഇലക്ടറല്‍ ബോണ്ടുകള്‍.

'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു

കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. എന്നാല്‍ വരുമാനത്തില്‍ വലിയ കുതിപ്പാണ് ഇലക്ടറല്‍ ബോണ്ട് വന്നതോടെ ഉണ്ടായത്. ഇത്തരം ബോണ്ടുകളിലൂടെ അഴിമതിയെ ഔദ്യോഗികമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സുതാര്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു ബിജെപിയുടെ വാദം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്ര പണം ലഭിച്ചുവെന്ന് കൃത്യമായി വെളിപ്പെടുത്തേണ്ടി വരുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ആരൊക്കെ സംഭാവനകള്‍ തന്നു എന്നുള്ളത് കൊണ്ട് കള്ളപ്പണം വരുന്നുണ്ടോ എന്നും മനസ്സിലാക്കാന്‍ സാധിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+