Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ പരാജയപ്പെടുത്തണം: തെലുഗു ജനതയ്ക്ക് ആഹ്വാനവുമായി ചന്ദ്രബാബു നായിഡു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു. വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാണ് ചന്ദ്രബാബു നായിഡു കർണാടകത്തിലെ തെലുഗു ജനതയോട് ആവശ്യപ്പെടുന്നത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഞ‍ാൻ തെലുഗു ജനതയോട് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി ഗൂഡാലോചനാ രാഷ്ട്രീയമാണ് നടത്തുന്നതെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാണിക്കുന്നു. തിരുപ്പതിയില്‍ ടിഡിപിയുടെ പൊതുയോഗത്തിലായിരുന്നു നായിഡുവിന്റെ ആഹ്വാനം. മെയ് 12ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് നായിഡു രംഗത്തെത്തിയത്.

chandrababu-naidu

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്നുള്ള വാഗ്ദാനം മോദി സർ‍ക്കാർ‍ പാലിക്കാത്തതാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഇതോടെയാണ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ടിഡിപി സഖ്യത്തിൽ നിന്ന് പുറത്തുവന്നത് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാരും മന്ത്രി പദവി രാജിവെച്ചിരുന്നു. ദില്ലിയേക്കാൾ മികച്ച തലസ്ഥാനം ആന്ധ്രപ്രദേശില്‍ കെട്ടിപ്പടുക്കാമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. 1500 കോടി മാത്രമാണ് മോദി അമരാവതിയ്ക്ക് വേണ്ടി നൽകിയത്. 2500 കോടി രൂപ ചെലവഴിച്ചാണ് ഗുജറാത്തിൽ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തത് അനീതിയാണെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ് ഐടി മന്ത്രിയും രംഗത്തെത്തിയിരുന്നു.

ആന്ധ്രപ്രദേശിൽ ബിജെപിയ്ക്ക് ഒരു സർപഞ്ച് സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ല. ബിജെപി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുമായി ഗൂഡാലോചന നടത്തിയിട്ട്. അവർ അഴിമതിക്കേസിൽ‍ എന്നുമെന്ന പോലെ സിബിഐ കോടതിയിൽ പോകുന്നുണ്ടെന്ന് ടിഡിപി നേതാവ് നര ലോകേഷ് ചൂണ്ടിക്കാണിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയിലാണ് മോദി സർക്കാരിനെതിരെയുള്ള ടിഡിപി നേതാക്കളുടെ പ്രതികരണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+