മദ്രസകള്‍ക്ക് പൂട്ടിട്ട് ബിജെപി സര്‍ക്കാര്‍..!! ഇസ്ലാം മതം പഠിക്കേണ്ടെന്ന്..!!

  • By: അനാമിക
Subscribe to Oneindia Malayalam

ഗുവാഹട്ടി: ഇസ്ലാം മതവിശ്വാസികളുടെ മതപഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്ക് പൂട്ടിട്ട് ബിജെപി സര്‍ക്കാര്‍. അസ്സമിലാണ് ബിജെപി സര്‍ക്കാര്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. അസ്സമിലെ വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് സംസ്ഥാനത്ത് മദ്രസകള്‍ പൂട്ടുന്ന കാര്യം അറിയിച്ചത്.

Read Also: മുസ്ലിം ലീഗ് പുറത്താക്കിയ ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

മതം പഠിപ്പിക്കേണ്ട

മതം പഠിപ്പിക്കുന്ന മദ്രസകള്‍ ഒഴിവാക്കി ആധുനിക വിദ്യാഭ്യാസ രീതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനാണ് അസ്സമിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശശുദ്ധി മാത്രമല്ല ബിജെപി സര്‍ക്കാരിന് എന്നുറപ്പാണ്.

കൂട്ടായ്മ തകർക്കാൻ

ഹിന്ദു മതത്തില്‍ നിന്നും വ്യത്യസ്തമായി ശക്തമായ ഒരു കൂട്ടായ്മ മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംങ്ങള്‍ക്കുണ്ട്. അതിനൊരു പ്രധാന കാരണം ചെറുപ്പം മുതലേ അവര്‍ മതം പഠിക്കുന്നു എന്നത് തന്നെയാണ്. കൃത്യമായ ഹിന്ദുത്വ അജണ്ടയുള്ള ബിജെപി മദ്രസകള്‍ക്കെതിരെ നടത്തുന്ന ഈ നീക്കം അത്ര നിഷ്‌കളങ്കമല്ല തന്നെ.

മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടും

മദ്രസ ബോര്‍ഡുകള്‍ സര്‍ക്കാര്‍ പിരിച്ചുവിടും. ശേഷം അക്കാദമിക് ആയിട്ടുള്ള വിഭാഗത്തെ മാത്രം സെക്കന്‍ഡറി എജ്യുക്കേന്‍ ഡയറക്ടറേറ്റിന് കീഴിലാക്കാനാണ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

വിവാദ പ്രസ്താവന

നേരത്തെ മ്ദ്രസകള്‍ക്കെതിരെ പ്രസ്താവന നടത്തി വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട് ബിജെപി മന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസകള്‍ വെളളിയാഴ്ച അവധി ദിനമാക്കരുതെന്നായിരുന്നു വിവാദ പ്രസ്താവന. പാകിസ്താനിലും ബംഗ്ലാദേശിലും വെള്ളിയാഴ്ച അവധി ദിനമായിരിക്കാം. പക്ഷേ ഇന്ത്യയില്‍ നടപ്പില്ല എന്നായിരുന്നു പ്രസ്താവന.

ഉടച്ചുവാർക്കാൻ ബിജെപി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധുനിക രീതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഹിമന്ത ബി്ശ്വ ശര്‍മ്മ പറയുന്നു. അത്തരം മാറ്റം നടപ്പിലാക്കണമെങ്കില്‍ നിലവിലുള്ള സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

English summary
BJP government in Assam decided to close down Madrasas
Please Wait while comments are loading...