തമിഴ്നാട്ടില്‍ സ്റ്റാലിനെ വീഴ്ത്തി 11 സീറ്റുകള്‍ പിടിക്കാന്‍ ബിജെപി: 'കൊങ്കുനാട്' തന്ത്രങ്ങള്‍ക്ക് പിന്നില്‍
ചെന്നൈ: ദ്രാവിഡ പാര്‍ട്ടികള്‍ എല്ലാ ശക്തിയുക്തം എതിര്‍പ്പ് രേഖപ്പെടുത്തുമ്പോഴും കൊങ്കുനാട് എന്ന ആശയത്തെ അനുകൂലിക്കുന്ന സമീപനമാണ് തമിഴ്നാട് ബിജെപിയിലെ പ്രമുഖ നേതാക്കള്‍ എല്ലാ സ്വീകരികരിച്ചത്. ഒറ്റയടിക്ക് തമിഴ്നാട് വിഭജനം എന്ന ലക്ഷ്യമില്ലെങ്കില്‍ വിഭജനത്തിന്‍റെ വിത്തുകള്‍ പാകി ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ മുനയൊടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തമിഴ് ഭാഷയെന്നതാണ് തമിഴന്‍റെ അടിസ്ഥാന വികാരം. എന്നാല്‍ അതേ തമിഴരിലെ ഒരു വിഭാഗത്തിന് ഇടയിലേക്ക് കൊങ്കുനാട് എന്ന വികാരം കടത്തിവിടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സമാപിച്ച കൊങ്കുവെള്ളാള കൗണ്ടർ സമ്മേളനത്തില്‍ കൊങ്കുനാടിനായി പ്രമേയം പാസാക്കിയത് തന്നെയാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

ബിജെപിയുടെ ഒരു രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും ദ്രാവിഡ രാഷ്ട്രീയത്തെ തകര്‍ത്ത് തമിഴ്നാട്ടില്‍ മേധാവിത്വം പിടിക്കാന‍് ഇതുവരെ സാധിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് കൊങ്കുനാട് എന്ന ആയുധം ബിജെപി പുറത്തെടുക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും മേഖലയില്‍ പ്രത്യേക സംസ്ഥാനം എന്ന വികാരം ആളിക്കത്തിച്ച് നേട്ടം കൊയ്യുകയെന്നതാണ് ബിജെപി ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൃഷ്ണഗിരി, ധർമപുരി, സേലം, നാമക്കൽ, ഈറോഡ്, തിരുപ്പൂർ, നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, ഡിണ്ടിഗൽ, കരൂര്‍ എന്നിവയാണ് ബിജെപി ലക്ഷ്യം വെക്കുന്ന മേഖലയിലെ 11 സീറ്റുകള്‍. കോയമ്പത്തൂരിന്‍റെ ഭാഗമായ പൊള്ളിച്ചി ഒഴികേയുള്ളവയെല്ലാം ഓരോ ജില്ലകള്‍ തന്നെയാണ്. പരമ്പരാഗതമായി അണ്ണാഡിഎംകെയ്ക്ക് മേല്‍ക്കൈ ഉള്ള പ്രദേശം കൂടിയാണ് ഇത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞ ഏക മേഖല കൊങ്കുനാട് മാത്രമായിരുന്നു. കോയമ്പത്തൂര്‍ ജില്ലയില്‍ 10 ല്‍ പത്ത് മണ്ഡലങ്ങളിലും വിജയിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് സാധിച്ചപ്പോള്‍ ഡിഎംകെയ്ക്ക് ഒരു സീറ്റ് പോലും ജില്ലയില്‍ ലഭിച്ചില്ല. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ വാനതി ശ്രീനിവാസനായിരുന്നു വിജയി.

കൃഷ്ണഗിരി ജില്ലയില്‍ ഇരുമുന്നണികള്‍ക്കും മൂന്ന് വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ ധർമപുരിയിലെ അഞ്ചിൽ അഞ്ച് സീറ്റും അണ്ണാ ഡിഎംകെ സഖ്യം സ്വന്തമാക്കി. സേലത്ത് 11ൽ പത്തും ഈറോഡിൽ എട്ട് മണ്ഡലത്തിൽ അഞ്ചും തിരുപ്പൂരിൽ എട്ടിൽ അഞ്ചും അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം നിന്നു. നാമക്കില്‍ അറില്‍ രണ്ട്, നീലഗിരി മൂന്നില്‍ ഒന്ന്, ഡിണ്ടിഗല്‍ ഏഴില്‍ ഒന്ന് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു പിന്നോട്ട് പോയത്. കരൂര്‍ ജില്ലയിലെ നാലും ഡിഎംകെ സഖ്യത്തിനായിരുന്നു.

കൊങ്കുനാട് വികാരം ആളിക്കത്തുന്നതോടെ അതിന് എതിരായി നില്‍ക്കുന്ന ഡിഎംകെയെ മേഖലയില്‍ നിന്ന് തുടച്ച് നീക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം തന്നെ കൊങ്കുനാടിന് പുറത്ത് ബിജെപിക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാലും കൊങ്കുനാട്ടിലെ 11 ലോക്സഭാ സീറ്റുകള്‍ പിടിക്കാന്‍ കഴിഞ്ഞാല്‍ അവരെ സംബന്ധിച്ച് അത് വലിയ നേട്ടമാണ്. അതുകൊണ്ട് തന്നെയാണ് അണ്ണാഡിഎംകെ എതിര്‍ക്കുമ്പോള്‍ കൂടി കൊങ്കുനാട് വികാരവുമായി ബിജെപി മുന്നോട്ട് പോകുന്നത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം












Click it and Unblock the Notifications