ചാനല്‍ ചര്‍ച്ചക്കിടെ കയ്യാങ്കളി; രാഷ്ട്രീയനേതാക്കള്‍ തമ്മില്‍തല്ലി, സംഘടിച്ച് പ്രവര്‍ത്തകര്‍, വീഡിയോ
ദില്ലി: വാര്‍ത്താ ചാനലുകളിലെ സായാഹ്ന ചര്‍ച്ചകള്‍ പ്രക്ഷ്ബ്ധമാകുന്നത് കാണാറുണ്ട്. നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ക്കും. തങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് സമര്ഥിക്കാനുള്ള എല്ലാ തന്ത്രവും പ്രയോഗിക്കും. ചിലര്‍ ഉച്ചത്തില്‍ പ്രതികരിക്കും. മറ്റു ചിലര്‍ ഇടയ്ക്ക് കയറി പറയും. ഉത്തരം മുട്ടിയാല്‍ ഇറങ്ങിപ്പോകുക വരെ ചെയ്യും.
ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ ഇതുവരെ നേതാക്കള്‍ ചേരിതിരിഞ്ഞ് തല്ലിയിട്ടില്ല. എന്നാല്‍ അത്തരം ഒരു ചര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്നത്. ബിജെപിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും നേതാക്കളാണ് പരസ്പരം ആക്രമിച്ചത്. ഇടയ്ക്ക് കയറി പിടിക്കാന്‍ ശ്രമിച്ചവരെ തള്ളിമാറ്റിയും ഇരുവരും കൊമ്പുകോര്‍ത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്....

സ്വകാര്യ ചാനലിന്റെ ഓഫീസില്‍
നോയിഡയിലെ സ്വകാര്യ ചാനലിന്റെ ഓഫീസിലാണ് സംഭവം. സമാജ്വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബഡോരിയയും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയുമാണ് ഏറ്റുമുട്ടിയത്. ഇവര്‍ക്ക് പുറമെ മറ്റു ചില പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘവും മറുഭാഗത്ത് ഇരുന്നു.

വീഡിയോയില്‍ കാണുന്നത്
ബിജെപി നേതാവ് ഭാട്ടിയ തന്നെയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്തുവിഷയമാണ് ചര്‍ച്ച ചെയ്തത് എന്ന് വ്യക്തമല്ല. എന്നാല്‍ ചര്‍ച്ചക്കിടെ വാഗ്വാദം രൂക്ഷമായത് മുതലാണ് വീഡിയോ. എസ്പി നേതാവ് അനുരാഗ് ബഡോരിയ ബിജെപി നേതാവിനെ തള്ളുന്നതും അടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭാട്ടിയ തിരിച്ചടിക്കാനും ശ്രമിക്കുന്നുണ്ട്.

കയ്യാങ്കളിയിലെത്തിയതോടെ
ഇരുവരും ശക്തമായ വാഗ്വാദം നടത്തുന്നുണ്ട്. കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തിയതോടെ ചര്‍ച്ചയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടു. രണ്ടുപേരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അതിനിടെയും പരസ്പരം കൊമ്പുകോര്‍ത്ത് ഇരുനേതാക്കളും അടുത്തുവരുന്നതും വീഡിയോയില്‍ കാണാം.

പോലീസ് ചാനല്‍ ഓഫീസിലെത്തി
17 സെകന്റുള്ള വീഡിയോ ആണ് ഭാട്ടിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബഡോരിയ ആണ് പ്രശ്നമുണ്ടാക്കിയതെന്ന് ഭാട്ടിയ ആരോപിക്കുന്നു. ഭാട്ടിയ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് ഉടന്‍ ചാനല്‍ ഓഫീസിലെത്തി. ബഡോരിയയെ അറസ്റ്റ് ചെയ്തു. ചാനല്‍ അധികൃതരോട് സംഭവത്തിന്റെ സമ്പൂര്‍ണ വീഡിയോ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചു മര്‍ദ്ദിച്ചില്ലെന്ന്
തിരിച്ചു മര്‍ദ്ദിച്ചില്ല എന്നാണ് ഭാട്ടിയയുടെ വാദം. താന്‍ നിയമം അനുസരിക്കുന്ന വ്യക്തിയാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പോലീസ് ശക്തമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും ഭാട്ടിയ പറഞ്ഞു. നോയിഡയിലെ സെക്ടര്‍ 16-എയിലുള്ള ചാനല്‍ ഓഫീസിലാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് അജയ് പാല് ശര്‍മ പറഞ്ഞു.

പോലീസും കുഴങ്ങി
ബഡോരിയയെ കസ്റ്റഡിയിലെടുത്ത പോലീസ് സെക്ടര്‍ 20 സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ ചാനല്‍ ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലും വന്നു. ബിജെപിയുടെയും എസ്പിയുടെയും പ്രവര്‍ത്തകര്‍ തമ്പടിച്ചു. ഇതോടെ ബഡോരിയയെ എക്സ്പ്രസ് വെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എസ്പി എംപി സുരേന്ദ്രസിങ് നാഗര്‍ ഇവിടെ എത്തി. ബിജെപി നേതാവാണ് കുഴപ്പമുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
यह प्रवक्ता नहीं गुंडे है।
— Gaurav Bhatia 🇮🇳 (@gauravbh) 8 December 2018
अनुराग भदौरिया ने पूरी डिबेट में व्यग्तिगत टिप्पणी करी और अपशब्द बोले
इनके हथकंडे हैं
खूब व्यग्तिगत टिप्पणियां करो
परिवार के लिए अपशब्द बोलो
और जब कुछ न काम आए और दूसरा व्यक्ति संयम बनाये रखे तो
हाथा पायी पे उत्तर जाओ।#SPKeGunde@BJP4India pic.twitter.com/KmsDGg93M1
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications