Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ തന്ത്രം മാറ്റി ബിജെപി; രണ്ടു ലക്ഷ്യങ്ങള്‍... തലപുകഞ്ഞ് കോണ്‍ഗ്രസും എസ്പിയും

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 2017ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ തുടര്‍ ഭരണം ലഭിക്കുമോ? കഴിഞ്ഞ കുറച്ച് കാലമായി തുടര്‍ ഭരണം യുപിയില്‍ അസാധ്യമാണ്. ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകയും പ്രതിപക്ഷം നേട്ടം കൊയ്യുകയുമാണ് സംസ്ഥാനത്തെ രീതി. എന്നാല്‍ ഈ വെല്ലുവിളി മറികടക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

അഖിലേഷ് യാദവിന്റെ എസ്പിക്ക് അനുകൂലമാണ് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപി പുതിയ പ്ലാന്‍ നടപ്പാക്കുന്നത്. രണ്ട് ലക്ഷ്യങ്ങളാണ് ബിജെപിക്കുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വായിക്കുക...

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

1

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പൊതുവികാരം യുപിയില്‍ ശക്തമാണ്. കൊവിഡ് നിയന്ത്രണ വിഷയത്തില്‍ ബിജെപി എംഎല്‍എമാര്‍ പോലും യോഗിയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ തിരിച്ചടി ലഭിക്കുമെന്ന് ബിജെപി ആശങ്കപ്പെടുന്നു.

2

പ്രതിപക്ഷ നിരയില്‍ ഐക്യമില്ലാത്തത് ബിജെപിക്ക് ആശ്വാസമാണ്. ഇത്തവണ സഖ്യം രൂപീകരിക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളൊന്നും തയ്യാറായിട്ടില്ല. ബിഎസ്പിയും എസ്പിയും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും എസ്പി തയ്യാറായിട്ടില്ല. ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ചില ദളിത് സംഘടനകളും കൈകോര്‍ക്കുമെന്ന് വാര്‍ത്തയുണ്ട്.

3

സമാജ്‌വാദി പാര്‍ട്ടിയുടെ നീക്കമാണ് ബിജെപിക്ക് അല്‍പ്പമെങ്കിലും ആശങ്ക സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസുമായി ഇവര്‍ കൈകോര്‍ത്താല്‍ ബിജെപിയുടെ നില പരുങ്ങലിലാകും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളമായി കോണ്‍ഗ്രസ് ശക്തമായ പ്രവര്‍ത്തനം യുപിയില്‍ നടത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മുന്നേറ്റം സാധ്യമാകുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.

4

ഈ സാഹചര്യത്തില്‍ ബിജെപി പുതിയ തന്ത്രവുമായി രംഗത്തുവരികയാണ്. രണ്ടു വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. ഇത് മറികടക്കാന്‍ സാധിച്ചാല്‍ എളുപ്പം ജയിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഒന്ന് പ്രവര്‍ത്തകര്‍ക്കിടയിലെ നിര്‍ജീവ അവസ്ഥയാണ്. മറ്റൊന്ന് എല്ല്ാ ജില്ലകളിലും ശക്തിപ്പെട്ട ഗ്രൂപ്പിസവും.

5

പ്രവര്‍ത്തകരെ ആവേശത്തിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ വിജയം ഉറപ്പിക്കാനാകൂ എന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. തുടര്‍ന്നാണ് പ്രമുഖ നേതാക്കളെ എല്ലാം മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ നിയമസഭാ കൗണ്‍സില്‍ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ അത് മാറും.

6

യോഗി ആദിത്യനാഥ് ജന്മനാടായ ഗോരഖ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ഒരു വിവരം. അല്ലെങ്കില്‍ അദ്ദേഹം അയോധ്യ മണ്ഡലത്തിലാകും മല്‍സരിക്കുക. തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് ഉറപ്പാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിമാരായ ദിനേശ് ശര്‍മ ലഖ്‌നൗ സിറ്റിയില്‍ ജനവിധി തേടും. മറ്റൊരു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കൗശാംബി മണ്ഡലത്തില്‍ മല്‍സരിക്കും. അദ്ദേഹത്തിന്റെ ജന്മനാടാണിത്.

7

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രകുമാര്‍ സിങ് മല്‍സരിക്കും. നിയമസഭാ കൗണ്‍സിലിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം മല്‍സരിക്കും. യോഗിക്ക് വേണ്ടി ഒഴിയാന്‍ തയ്യാറാണ് എന്ന് അയോധ്യ എംഎല്‍എ വേദ് പ്രകാശ് ഗുപ്ത പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ പ്രമുഖരും മല്‍സരിക്കുന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാകുമെന്നും വിജയം ഉറപ്പാണെന്നും നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+