കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവര്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ചോദിക്കുന്നു; ബിജെപിക്കെതിരെ ഗെഹ്ലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.

Asho

ബിജെപി ഭരത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഒരു കൈയ്യില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ശക്തമാണ്. രാജ്യത്തിന് മൊത്തം അഭിമാനത്തിന്റേതാണത്. എന്നാല്‍ മോദി എന്താണ് പറയുന്നത് അറിയുമോ? നെഹ്രുവിന്റെ പാരമ്പര്യത്തെ കുറിച്ച് എന്താണ് മോദി പറയുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ? ത്യാഗത്തിന്റേതാണ് നെഹ്രുവിന്റെ പാരമ്പര്യം. രാജ്യത്തിന് വേണ്ടി ജയില്‍വാസം അനുഭവിച്ച നേതാവാണ് നെഹ്രു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരാണ് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും. അതാണ് ഞങ്ങളുടെ പാരമ്പര്യം.

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജിനടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

എന്നാല്‍ നിങ്ങളുടെ പാരമ്പര്യവും ആദര്‍ശവും ജനങ്ങള്‍ക്ക് നന്നായി അറിയാം. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് നിങ്ങള്‍ക്കുള്ളത്. ബ്രിട്ടീഷ് ചാരന്‍മാരായി നിങ്ങള്‍ പ്രവര്‍ത്തിച്ചു. അത്തരം ആളുകളാണ് ഇന്ന് കോണ്‍ഗ്രസിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നത്. നാണമില്ലേ അവര്‍ക്ക്- ഗെഹ്ലോട്ട് ചോദിച്ചു.

യുപിയില്‍ പ്രിയങ്കയുടെ സുരക്ഷ ഭേദിച്ച് യുവാവ് ഓടിയടുത്തു; വൈറലായി പ്രിയങ്കയുടെ പ്രതികരണംയുപിയില്‍ പ്രിയങ്കയുടെ സുരക്ഷ ഭേദിച്ച് യുവാവ് ഓടിയടുത്തു; വൈറലായി പ്രിയങ്കയുടെ പ്രതികരണം

ജനാധിപത്യം അപകടത്തിലാണ്. ജനാധിപ്യത്തെ കശാപ്പ് ചെയ്യുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും നശിപ്പിക്കുകയാണ്. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, സിബിഐ, ഇഡി, ആദായ നികുതി വകുപ്പ്... തുടങ്ങി ഒന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. പ്രധാനമന്ത്രിയുടെ അനുമതിയോടെ അല്ലാതെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എവിടേക്കാണ് നമ്മുടെ രാജ്യം പോകുന്നതെന്നും അശോക് ഗെഹ്ലോട്ട് ചോദിച്ചു.

English summary
BJP shares ideology with British informers: Ashok Gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X