കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഫോര്‍മുല അട്ടിമറിക്കാന്‍ നോക്കേണ്ട....മുഖ്യമന്ത്രി പദം വേണം, ഓര്‍മപ്പെടുത്തലുമായി ശിവസേന

Google Oneindia Malayalam News

മുംബൈ: ബിജെപിയെ 50:50 ഫോര്‍മുല വീണ്ടും ഓര്‍മിപ്പിച്ച് ശിവസേന. അധികാരം തുല്യ രീതിയില്‍ പങ്കിടുന്നതിനായി പോരാട്ടം തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പദം അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും റാവത്ത് വ്യക്തമാക്കി. നേരത്തെ സഖ്യമായി ബിജെപി ശിവസേന പാര്‍ട്ടികള്‍ മത്സരിച്ചെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ശിവേസന സമ്മര്‍ദ തന്ത്രം തുടങ്ങിയത്.

1

ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷമായത്. ശിവസേന നേതാവ് ദിവാകര്‍ റാവോതെ, ബിജെപിയുടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവ രാണ് ഗവര്‍ണറെ കണ്ടത്. എന്നാല്‍ ദീപാവലിക്ക് ആശംസകള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് ഇരുവരും പറഞ്ഞു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഗവര്‍ണറെ അറിയിച്ചെന്ന് ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

ബിജെപി പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാവണമെന്ന് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ ആവശ്യമല്ല. ഇത് നിങ്ങള്‍ ഞങ്ങളുമായി ഉണ്ടാക്കിയ കരാറാണ്. അവരിത് മനസ്സിലാക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ അവര്‍ ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും റാവത്ത പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പദം പങ്കിടാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.

നിങ്ങള്‍ക്ക് കടലാസുകള്‍ കീറിയെറിയാം. ഫയലുകള്‍ പൂഴ്ത്തി വെക്കാം. മന്ത്രാലയത്തിന് തീവെക്കാം. എന്നാല്‍ അധികാരം പങ്കിടാനുള്ള ഈ കരാര്‍ നിങ്ങള്‍ക്ക് ഇല്ലാതാക്കാനാവില്ല. ബിജെപി എപ്പോഴും ശ്രീരാമന്റെ പേരാണ് ഉച്ചരിക്കുന്നത്. രാമനെന്നാല്‍ സത്യമാണെന്ന് ബിജെപി ഓര്‍ക്കണമെന്നും റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി പദം തുല്യമായി പങ്കിടണമെന്നാണ് ശിവസേനയുടെ പ്രധാന ആവശ്യം. ആദിത്യ താക്കറെയെ രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയാക്കാനാണ് ശിവസേന ലക്ഷ്യമിടുന്നത്.

മഹാരാഷ്ട്രയില്‍ ആശയക്കുഴപ്പം; ബിജെപിയും ശിവസേനയും തനിച്ച് ഗവര്‍ണറെ കാണുന്നുമഹാരാഷ്ട്രയില്‍ ആശയക്കുഴപ്പം; ബിജെപിയും ശിവസേനയും തനിച്ച് ഗവര്‍ണറെ കാണുന്നു

English summary
bjp should keep their promise says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X