Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ചൗഹാന്റെ 'അത്താഴം മുടക്കി' കേന്ദ്രം, മോദിക്ക് താല്‍പ്പര്യം തോമര്‍

ഭോപ്പാല്‍: കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ മധ്യപ്രദേശില്‍ അടിവലികള്‍ നടത്തിയ ബിജെപി നേതാക്കളില്‍ പ്രധാനിയാണ് ശിവരാജ് സിങ് ചൗഹാന്‍. കമല്‍നാഥ് വീണാല്‍ തനിക്ക് മുഖ്യമന്ത്രിയാകമെന്നാണ് അദ്ദേഹം കരുതിയത്. ബിജെപിയുടെ എംഎല്‍എമാര്‍ക്കിടയില്‍ തനിക്ക് അനുകൂലമായ തരംഗമുണ്ടാക്കാനും ഇദ്ദേഹം ശ്രമിച്ചരുന്നു.

Recommended Video

cmsvideo
    BJP silent on MP CM post; Shivraj Chouhan first but not only choice | Oneindia Malayalam

    എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്നാണ് ഇപ്പോള്‍ ശിവരാജ് സിങ് ചൗഹാന്റെ ആശങ്ക. കമല്‍നാഥ് വീണിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിജെപിയുടെ ദേശീയ നേതൃത്വം ഇതുവരെ ഭാവി കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. മറിച്ചുള്ള ചില സംസാരങ്ങള്‍ കേള്‍ക്കുന്നുണ്ടുതാനും. മധ്യപ്രദേശില്‍ നിന്നുള്ള ചില വേറിട്ട വിവരങ്ങള്‍ ഇങ്ങനെ...

    ചൗഹാന് അതൃപ്തി

    ചൗഹാന് അതൃപ്തി

    കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ ഉടനെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം നടത്തുമെന്നാണ് കരുതിയത്. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാകുമെന്നും കരുതി. എന്നാല്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും കേന്ദ്രനേതൃത്വം പ്രതികരിക്കാത്തതില്‍ ചൗഹാന് അതൃപ്തിയുണ്ട്.

    ചൗഹാനല്ല, മറ്റു ചിലര്‍

    ചൗഹാനല്ല, മറ്റു ചിലര്‍

    നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേരാന്‍ ഇതുവരെ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. തിങ്കളാഴ്ച ചേരുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ചൗഹാനല്ല, മറ്റു ചില നേതാക്കളെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

    താല്‍പ്പര്യം കുറഞ്ഞു

    താല്‍പ്പര്യം കുറഞ്ഞു

    ശിവരാജ് സിങ് ചൗഹാന്‍ തന്നെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് നോട്ടമിട്ടവരില്‍ പ്രധാന നേതാവ്. എന്നാല്‍ ഇദ്ദേഹത്തോട് അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ക്ക് താല്‍പ്പര്യം കുറവാണെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ചൗഹാനെ മുന്നില്‍ നിര്‍ത്തിയിട്ട് ഗുണമുണ്ടായില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

    ചൗഹാന്റെ നീക്കം

    ചൗഹാന്റെ നീക്കം

    ചൗഹാന്‍ മുഖ്യമന്ത്രിയാകുമെന്ന യാതൊരു സൂചനയും ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടില്ല. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലെത്തിക്കുന്നതിന് ഏറെ ശ്രമിച്ചിരുന്നു ചൗഹാന്‍. വിമത എംഎല്‍എമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാനും ചൗഹാന്‍ മുന്നിലുണ്ടായിരുന്നു.

    കോടതിയില്‍ പോകാനും ആദ്യം

    കോടതിയില്‍ പോകാനും ആദ്യം

    കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാന്‍ മടിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് ശിവരാജ് സിങ് ചൗഹാനായിരുന്നു. ഭാവി മുഖ്യമന്ത്രിയാര് എന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയാകുമെന്ന ഉറപ്പില്‍ ബിജെപി എംഎല്‍എമാര്‍ക്ക് കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് അത്താഴ വിരുന്നും ചൗഹാന്‍ ഒരുക്കിയിരുന്നു.

    അത്താഴം മുടക്കി കേന്ദ്രം

    അത്താഴം മുടക്കി കേന്ദ്രം

    രണ്ടാമത്തെ അത്താഴ വിരുന്ന് കേന്ദ്ര നേതാക്കള്‍ ഇടപെട്ട് റദ്ദാക്കി. ഇത് ദുഃസൂചനയാണെന്നാണ് ശിവരാജ് സിങ് ചൗഹാനുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. പിന്നീടാണ് മുഖ്യമന്ത്രി പദവിയിലേക്ക് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെയും മുന്‍ മന്ത്രി നരോട്ടം മിശ്രയുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടത്.

    മോദിക്ക് താല്‍പ്പര്യം തോമറിനോട്

    മോദിക്ക് താല്‍പ്പര്യം തോമറിനോട്

    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പ്പര്യം നരേന്ദ്ര സിങ് തോമറിനോടാണ്. ചൗഹാന്‍ മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന അംഗീകാരത്തിന് കൂടി അദ്ദേഹം അര്‍ഹനാകും. നിലവില്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ പേരിലുള്ള റെക്കോഡാണ് അവിടെ തിരിത്തുപ്പെടുക. ഇതും ശിവരാജ് സിങിനെ തടയാന്‍ മോദിയെ നിര്‍ബന്ധിക്കുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

    സിന്ധ്യ മുന്നേറുമോ

    സിന്ധ്യ മുന്നേറുമോ

    അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയുടെ വരവില്‍ ശിവരാജ് സിങ് ചൗഹാന് ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാംനിര നേതാക്കളെ വളരാന്‍ അനുവദിക്കാത്ത നേതാവാണ് ചൗഹാന്‍. എന്നാല്‍ സിന്ധ്യ അദ്ദേഹത്തെ മറികടന്ന് മുന്നേറുമോ എന്ന ആശങ്ക ചൗഹാനുണ്ടെന്നാണ് രസകരമായ മറ്റൊരു രാഷ്ട്രീയം.

     ആര്‍എസ്എസ് സമ്മതിക്കില്ല

    ആര്‍എസ്എസ് സമ്മതിക്കില്ല

    സിന്ധ്യ ജനകീയനാണ്. എന്നാല്‍ ഇദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്താന്‍ ആര്‍എസ്എസ് സമ്മതിക്കില്ല. സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത നേതാവ് മുഖ്യമന്ത്രിയാകുന്നതിനോട് ആര്‍എസ്എസ് യോജിക്കില്ല. നിലവിലെ സാഹചര്യത്തില്‍ നരേന്ദ്ര സിങ് തോമറാണ് മുഖ്യമന്ത്രി പദവിയിലേക്ക് സാധ്യത എന്നും കേള്‍ക്കുന്നുണ്ട്.

     ആരാണ് തോമര്‍

    ആരാണ് തോമര്‍

    തോമര്‍ നിലവില്‍ കേന്ദ്രമന്ത്രിയാണ്. നേരത്തെ മധ്യപ്രദേശില്‍ മന്ത്രിയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്നു. ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള വ്യക്തിയാണ്. മാത്രമല്ല, ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗ്വാളിയോര്‍-ചമ്പാരന്‍ മേഖലയില്‍ നിന്നുള്ള നേതാവ് കൂടിയാണ് തോമര്‍.

     ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളി

    ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളി

    അതേസമയം, മധ്യപ്രദേശ് ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി കോണ്‍ഗ്രസ് വിമതര്‍ രാജിവച്ച 22 സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ്. വിമതരെ സ്ഥാനാര്‍ഥികളാക്കുന്നതില്‍ നിലവിലെ ബിജെപി നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. വിമതരെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സിന്ധ്യ പക്ഷത്ത് നിന്ന് ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കാനാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത് എന്നാണ് വിവരം.

    വിമതര്‍ വീണ്ടും വിമതരാകുമോ?

    വിമതര്‍ വീണ്ടും വിമതരാകുമോ?

    കോണ്‍ഗ്രസ് വിമതരില്‍ പലരെയും ചാടിച്ചത് മന്ത്രിപദവി വാഗ്ദാനം ചെയ്താണ് എന്നാണ് വിവരം. എന്നാല്‍ മധ്യപ്രദേശില്‍ 34 മന്ത്രിമാര്‍ക്കാണ് സാധ്യതയുള്ളത്. വിമതര്‍ 22 പേരുണ്ട്. എല്ലാവര്‍ക്കും പദവി നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ ബദല്‍മാര്‍ഗം തേടുകയാണ് ബിജെപി. മറ്റു പദവികള്‍ നല്‍കി ഇവരെ കൂടെ നിര്‍ത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് മുഖ്യമന്ത്രിയാര് എന്ന് തീരുമാനം വൈകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+