ഒടുവില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം എത്തി; തമിഴ്‌നാടിനെ വിഭജിക്കുമോ, പാര്‍ട്ടി വക്താവ് പറയുന്നത്
ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്ര ഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ് മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഔദ്യോഗിക വക്താവ് എഎന്‍എസ് പ്രസാദ്.

തമിഴ്‌നാടിനെ വിഭജിച്ച് കോയമ്പത്തൂര്‍, തിരിപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മ്മപുരി, നീലഗിരി, കൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഭരണം പ്രദേശം രൂപീകരിക്കണമെന്നാണ് ബിജെപി നേതാക്കളില്‍ നിന്നുയര്‍ന്ന ആവശ്യം. എന്നാല്‍ ഇതുമായി കേന്ദ്ര നേതാക്കളില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ഇതിനിടെയാണ് ബിജെപി തമിഴ്‌നാട് വക്താവ് എഎന്‍എസ് പ്രസാദ് രംഗത്തെത്തിയത്. ബിജെപിക്ക് തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള ഒരു പദ്ധതിയും ഇല്ലെന്ന് എഎന്‍എസ് പ്രസാദ് പറഞ്ഞു. സമ്പന്നമായ ഒരു തമിഴ്നാട്ടും ശക്തമായ ഭാരതവും സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.

ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ട സംസ്ഥാന പ്രസിഡന്റോ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരോ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല, അതിനാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊങ്കുനാട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ നോര്‍ത്ത് ഡിസ്ട്രിക്റ്റ് യൂണിറ്റ് പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഔദ്യോഗിക വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. അതേസമയം, ബിജെപിയുടെ സഖ്യ കക്ഷിയായ എഐഡിഎംകെയുടെ കോട്ടയാണ് കൊങ്കുനാട് എന്നറിയപ്പെടുന്ന മേഖല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ നിന്നുള്ള 50 സീറ്റില്‍ 33 എണ്ണവും വിജയിച്ചത് എഐഎഡിഎംകെ സഖ്യമായിരുന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനെ കേന്ദ്ര മന്ത്രിയാക്കിയതിന് പിന്നാലെയാണ് കൊങ്കനാട് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുരുകനെ കൊങ്കനാട് മേഖലയിലെ മന്ത്രിയെന്നാണ് നേതാക്കള്‍ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications