Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി 'ഭാരതത്തിന്റെ പ്രധാനമന്ത്രി'; ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ കുറിപ്പുമായി സംബിത്പത്ര

ന്യൂഡൽഹി: ജി 20 രാജ്യങ്ങളുടെ ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കുള്ള രാഷ്ട്രപതി ഭവന്റെ കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് എഴുതിയത് വിവാദമായതിന് പിന്നാലെ ബി ജെ പി വക്താവ് സംബിത്പത്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.

ഭാരതത്തിന്റെ പ്രാധാനമന്ത്രി എന്ന ശീർഷകത്തോടെയാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം സംബന്ധിച്ച വിവരം പങ്കുവെയ്ക്കുന്ന ഔദ്യോ​ഗിക വിവരം സംബിത്പത്ര പങ്കിട്ടത്. തെക്ക്‌ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനം ആയ ആസിയാൻ ഉച്ചകോടിക്ക്‌ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയാണ് വേദിയാകുന്നത്.

Modi 6

പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്‌ച ജക്കാർത്തയിലേക്ക് പോകും. ഏഴ്‌ വരെയാണ്‌ ആസിയാൻ രാഷ്‌ട്രത്ത ddലവൻമാരുടെ ഉച്ചകോടി നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ മോദി പോകുന്ന വിവരമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിലാണ് ഇന്ത്യ എന്നത് ഭാരത് എന്ന് രേഖപ്പെടുത്തിയത്.

അതേസമയം. ജി20 രാജ്യങ്ങളുടെ ഉച്ചകോടി ഈ മാസം എട്ട് മുതൽ ഡൽഹിയിൽ നടക്കാൻപോവുകയാണ്. സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികൾക്കുള്ള രാഷ്ട്രപതി ഭവന്റെ കത്തിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാണ് എഴുതിയിരുന്നത്. തൊട്ടുപിന്നാലെ ഇത് ചർച്ചയായി. സാധാരണ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് ഉണ്ടാവാറുള്ളത്.

സോഷ്യൽമീഡിയയിൽ വ്യാപകമായി ഇത് പ്രചരിച്ചതോടെ ഈ നീക്കത്തെ വിമർശിച്ച് ജയറാം രമേശ് രം​ഗത്തെത്തി. ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വാർത്തകൾ സത്യമാകുന്നു. സെപ്റ്റംബർ ഒൻപതിന് ജി20 പ്രതിനിധികൾക്കുള്ള അത്താഴ വിരുന്ന് കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതിയിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം വളച്ച് ഒടിക്കുന്നതും ഇന്ത്യയെ വിഭജിക്കുന്നതും മോദി തുടരുന്നു. എന്നാൽ ഞങ്ങൾ പിന്തിരിയില്ല എന്നാണ് ജയറാം രമേശ് എക്സിൽ പ്രതികരിച്ചത്. നിരധിപേരാണ് സംഭവത്തിൽ പ്രതികരിച്ചത്.

അതേസമയം ഈ മാസം നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് മാറ്റുന്ന തീരുമാനം വന്നേക്കും എന്നും വാർത്തകൾ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ല് പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കും. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം. ലോക് സഭ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ വിവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+