പെഹ്ളു ഖാന്‍ അടക്കം മൂന്ന് പേരുടെ ചോരയ്ക്ക് മറുപടി!പശു'വിന്‍റെ പേരില്‍ ബിജെപിക്ക് നഷ്ടമായത് 16സീറ്റ്
Recommended Video

അച്ഛാദിൻ വാഗ്ദാധാനം ചെയ്ത് അധികാരത്തിൽ കയറിയ ബിജെപി സർക്കാരിന്റെ നാല് വർഷത്തെ ഭരണകാലയളവിനിടയിൽ വർഗീയ ആക്രമണങ്ങൾക്ക് ഇരയായത് 2670 പേരാണെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും മുസ്‌ലീങ്ങളായിരുന്നു.ബീഫിന്‍റെ പേരിലായിരുന്നു ഈ കൊലകള്‍ ഏറെയും.എന്നാല്‍ പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ടകൊലകളില്‍ രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനിലെ അല്‍വാര്‍, ഭരത്പൂര്‍ ജീല്ലകളിലെ 18 മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്.

ദളിത്, മുസ്ലീങ്ങള്‍ വിഭാഗങ്ങളാണ് ഇവിടെ ഏറിയ പങ്കും. പശുവിന്‍റെ പേരില്‍ ഇവിടെ മൂന്ന് പേരാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകേണ്ടി വന്നത്. പെഹ്ലു ഖാന്‍, ഉമര്‍ ഖാന്‍, റക്ബര്‍ ഖാന്‍ എന്നിവരെയാണ് പശു കടുത്ത് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും പോലും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ഇതോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് വ്യക്തമായിരുന്നു.
അല്‍വാറില്‍ 11 മണ്ഡലങ്ങളാണ് ഉള്ളത്. ഇവിടെ നിന്ന് ബിജെപിക്ക് ലഭിച്ചത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്.അതേസമയം കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടി. മറ്റ് സീറ്റുകള്‍ ബിഎസ്പിയും മറ്റു പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടു. അതേസമയം 2013 ല്‍ ബിജെപി ഒന്‍പത് സീറ്റുകളാണ് ഇവിടെ നിന്ന് നേടിയത്.
എന്നാല്‍ 2013 ല്‍ ബിജെപി ആറ് മണ്ഡലങ്ങളും തൂത്തുവായിരിയ ഭരത്പൂരില്‍ നിലംതൊടാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഏഴ് മണ്ഡലങ്ങളുള്ള ഇവിടെ കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടിയപ്പോള്‍ രണ്ട് സീറ്റുകള്‍ ബിഎസ്പിയും ഒരു സീറ്റ് രാഷ്ട്രീയ ലോക്ദളും നേടി.












Click it and Unblock the Notifications